ആ​ര​ക്കു​ഴ വി​ല്ലേ​ജ് ഓ​ഫീ​സിൽ പുതിയതിനായി പഴയമതിൽ പൊളിച്ചു;  ഇപ്പോൾ പുതിയതും പഴയതുമില്ല; പ്രതിഷേധവുമായി നാട്ടുകാർ രംഗത്ത്

ആ​ര​ക്കു​ഴ: പു​ന​ർ​നി​ർ​മി​ക്കാ​നാ​യി പൊ​ളി​ച്ചി​ട്ട ആ​ര​ക്കു​ഴ വി​ല്ലേ​ജ് ഓ​ഫീ​സി​ന്‍റെ മ​തി​ൽ നാ​ളു​ക​ളേ​റെ​യാ​യി​ട്ടും അ​തേ​പ​ടി കി​ട​ക്കു​ന്ന​തിൽ പ്ര​തി​ഷേ​ധ​മു​യ​രു​ന്നു. കി​ഴ​ക്കു​വ​ശ​ത്തെ പ​ഴ​യ മ​തി​ൽ പു​തു​ക്കാ​നും മ​തി​ലി​ല്ലാ​ത്ത മ​റ്റു ര​ണ്ടു ഭാ​ഗ​ങ്ങ​ളി​ൽ പു​തി​യ മ​തി​ൽ പ​ണി​യാ​നും വേ​ണ്ടി​യാ​ണു മതിൽ പൊ​ളി​ച്ച​ത്. പു​തി​യ മ​തി​ൽ നി​ർ​മി​ക്കാ​ൻ ക​രാ​റും ന​ൽ​കി​യി​രു​ന്നു. എ​ന്നാ​ൽ കു​റ​ച്ചു​ഭാ​ഗ​ത്തു വാ​നം വെ​ട്ടി​യ​ത​ല്ലാ​തെ പി​ന്നീ​ടൊ​ന്നും ന​ട​ന്നി​ല്ല.

ചു​റ്റു​മ​തി​ൽ പൊ​ളി​ച്ചി​ട്ടി​രി​ക്കു​ന്ന​തു വി​ല്ലേ​ജ് ഓ​ഫീ​സി​ന്‍റെ സു​ര​ക്ഷി​ത​ത്വ​ത്തി​നു ഭീ​ഷ​ണി​യാ​ണ്. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ഇ​വി​ടം സ​ങ്കേ​ത​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​താ​യും പ​രാ​തി​യു​ണ്ട്. പൊ​ളി​ച്ചി​ട്ടി​രി​ക്കു​ന്ന ചു​റ്റു​മ​തി​ൽ എ​ത്ര​യും വേ​ഗം പു​നഃ​സ്ഥാ​പി​ച്ചു വി​ല്ലേ​ജ് ഓ​ഫീ​സ് സു​ര​ക്ഷി​ത​മാ​ക്ക​ണ​മെ​ന്ന് ആ​ര​ക്കു​ഴ ജ​ന​കീ​യ സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.
ഇ​പ്പോ​ൾ ഒ​ന്നു​മി​ല്ല

Related posts