തെ​രു​വു​നാ​യ​ക്കൂ​ട്ടം ആ​ക്ര​മി​ച്ചു ! ബാ​ലി​ക​യ്ക്കു ഗു​രു​ത​ര പ​രി​ക്ക്

മാ​വേ​ലി​ക്ക​ര: വീ​ട്ടു​മു​റ്റ​ത്ത് ക​ളി​ച്ചു കൊ​ണ്ടി​രു​ന്ന അ​ഞ്ചു വ​യ​സു​കാ​രി​ക്ക് തെ​രു​വു​നാ​യ്ക്ക​ളു​ടെ ആ​ക്ര​മ​ണ​ത്തി​ൽ ഗു​രു​ത​ര പ​രി​ക്ക്.

ചെ​ട്ടി​കു​ള​ങ്ങ​ര ന​ട​യ്ക്കാ​വ് കോ​ട്ട​യ്ക്ക​കം വീ​ട്ടി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ബീ​ഹാ​ർ സ്വ​ദേ​ശി​ക​ളാ​യ പ്രേം ​കി​ഷോ​ർ പ്ര​സാ​ദ് – ല​ഷ്മി​ദാ ദ​മ്പ​തി​ക​ളു​ടെ മ​ക​ൾ അ​ഞ്ജ​ല(5) ആ​ണ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്.

ത​ല​യി​ലും മു​ഖ​ത്തും അ​ട​ക്കം ശ​രീ​ര​ത്തി​ന്‍റെ മി​ക്ക ഭാ​ഗ​ങ്ങ​ളി​ലും ക​ടി​യേ​റ്റ കു​ഞ്ഞ് വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി തീ​വ്ര​പ​രി​ച​ര​ണ വി​ഭാ​ഗ​ത്തി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ഇ​ന്ന​ലെ വൈ​കി​ട്ട് അ​ഞ്ച​ര​യ്ക്കാ​ണ് സം​ഭ​വം. പ​ത്ത് നാ​യ്ക്ക​ൾ കൂ​ട്ട​മാ​യി എ​ത്തി കു​ഞ്ഞി​നെ ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. നാ​യ്ക്ക​ളു​ടെ കു​ര​യും കു​ഞ്ഞി​ന്‍റെ ക​ര​ച്ചി​ലും കേ​ട്ട് ഓ​ടി​യെ​ത്തി​യ അ​യ​ൽ​വാ​സി കു​ഞ്ഞി​നെ നാ​യ്ക്ക​ളി​ൽ നി​ന്ന് ര​ക്ഷി​ക്കാ​ൻ ശ്ര​മി​ച്ചു.

ഇ​തോ​ടെ നാ​യ്ക്ക​ൾ ഇ​യാ​ളു​ടെ നേ​രേ തി​രി​ഞ്ഞ് ആ​ക്ര​മി​ക്കാ​ൻ ശ്ര​മി​ച്ചു. തു​ട​ർ​ന്ന് കൂ​ടു​ത​ൽ ആ​ളു​ക​ൾ എ​ത്തി നാ​യ്ക്ക​ളെ ഓ​ടി​ച്ചു വി​ടു​ക​യാ​യി​രു​ന്നു. സം​ഭ​വ​സ​മ​യം മാ​താ​പി​താ​ക്ക​ൾ വീ​ട്ടി​ൽ ഉ​ണ്ടാ​യി​രു​ന്നി​ല്ല.

കു​ഞ്ഞി​നെ ഉ​ട​ൻ കാ​യം​കു​ളം താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. മു​റി​വു​ക​ൾ അ​തീ​വ ഗു​രു​ത​ര​മാ​യ​തി​നാ​ൽ മെ​ഡി​ക്ക​ൽ കോ​ളേ​ജി​ലേ​ക്ക് മാ​റ്റു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment