സ്ത്രീത്വത്തെ അപമാനിച്ചു! ഫോ​ണി​ൽ അ​ശ്ലീ​ല​ച്ചു​വ​യോ​ടെ സം​സാ​രി​ച്ചെ​ന്നു യു​വ​തി; ന​ട​ൻ വി​നാ​യ​ക​നെ​തി​രെ കേ​സെ​ടു​ത്തു; സം​ഭാ​ഷ​ണം റെ​ക്കോ​ർ​ഡ് ചെ​യ്ത​ത് സൂ​ക്ഷി​ച്ചി​ട്ടു​ണ്ടെ​ന്നു യു​വ​തി

ക​ൽ​പ്പ​റ്റ:​ഫോ​ണി​ൽ അ​ശ്ലീ​ല​ച്ചു​വ​യോ​ടെ സം​സാ​രി​ച്ചെ​ന്ന യു​വ​തി​യു​ടെ പ​രാ​തി​യി​ൽ ന​ട​ൻ വി​നാ​യ​ക​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. കോ​ട്ട​യം പാ​ന്പാ​ടി സ്വ​ദേ​ശി​നി​യാ​യ ദ​ളി​ത് ആ​ക്ടി​വി​സ്റ്റി​ന്‍റെ പ​രാ​തി​യി​ലാ​ണ് കേ​സ്. ഏ​പ്രി​ൽ 18നു ​യു​വ​തി ക​ൽ​പ്പ​റ്റ​യി​ലാ​യി​രു​ന്ന​പ്പോ​ഴാ​ണ് കേ​സി​നു ആ​ധാ​ര​മാ​യ ഫോ​ണ്‍ വി​ളി.

കോ​ട്ട​യം പോ​ലീ​സി​ലാ​ണ് യു​വ​തി പ​രാ​തി ന​ൽ​കി​യ​ത്. സം​ഭ​വം ന​ട​ന്ന​പ്പോ​ൾ യു​വ​തി വ​യ​നാ​ട്ടി​ലാ​യ​തി​നാ​ൽ പ​രാ​തി ക​ൽ​പ്പ​റ്റ പോ​ലീ​സി​നു കൈ​മാ​റു​ക​യാ​യി​രു​ന്നു. സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ച്ച​തി​നും അ​സ​ഭ്യം പ​റ​ഞ്ഞ​തി​നും സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ലൂ​ടെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തി​യ​തി​നും ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മ​ത്തി​ലെ​യും കേ​ര​ള പോ​ലീ​സ് നി​യ​മ​ത്തി​ലെ വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണ് കേ​സ്.

സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ക​ൽ​പ്പ​റ്റ​യി​ലെ​ത്തി​യ താ​ൻ പ​ഠ​നോ​പ​ക​ര​ണ വി​ത​ര​ണ പ​രി​പാ​ടി​യി​ലേ​ക്കു ക്ഷ​ണി​ക്കു​ന്ന​തി​നു ഫോ​ണ്‍ ചെ​യ്ത​തി​നു പി​ന്നാ​ലെ​യാ​ണ് തി​ക്താ​നു​ഭ​വം ഉ​ണ്ടാ​യ​തെ​ന്നാ​ണ് യു​വ​തി​യു​ടെ പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്. യു​വ​തി വി​ളി​ച്ച​പ്പോ​ൾ വി​നാ​യ​ക​ൻ ഫോ​ണ്‍ എ​ടു​ത്തി​രു​ന്നി​ല്ല.

ന​ട​ൻ യു​വ​തി​യു​ടെ ന​ന്പ​രി​ലേ​ക്കു തി​രി​ച്ചു​വി​ളി​ച്ചാ​ണ് അ​സ​ഭ്യം വി​ളി​ച്ച​തും അ​ശ്ലീ​ല​ച്ചു​വ​യോ​ടെ സം​സാ​രി​ച്ച​തും. സം​ഭാ​ഷ​ണം റെ​ക്കോ​ർ​ഡ് ചെ​യ്ത​ത് സൂ​ക്ഷി​ച്ചി​ട്ടു​ണ്ടെ​ന്നു യു​വ​തി നേ​ര​ത്തേ സാ​മൂ​ഹി​ക മാ​ധ്യ​മ​ത്തി​ലൂ​ടെ വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

Related posts