ച​രി​ത്ര​ത്തി​ലി​ടം പി​ടി​ച്ച് സാ​ഹ​സി​ക​പ്ര​ക​ട​നം! അ​ര മ​ണി​ക്കൂ​റി​നൊ​ടു​വി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ പി​റ​ന്ന​ത് ലോ​ക​റിക്കാർ​ഡ്; ശ്വാ​സ​മ​ട​ക്കി​പ്പി​ടി​ച്ച് നാ​ടും ന​ഗ​ര​വും

പെ​രി​ന്ത​ൽ​മ​ണ്ണ: ശ്വാ​സ​മ​ട​ക്കി​പ്പി​ടി​ച്ച് നാ​ടും ന​ഗ​ര​വും കാ​ത്തി​രു​ന്ന അ​ര മ​ണി​ക്കൂ​റി​നൊ​ടു​വി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ പി​റ​ന്ന​ത് ലോ​ക​റിക്കാർ​ഡ്. പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ എം.​മു​ഹ​മ്മ​ദ് സ​ലീം, വി​ന്ന​ർ മാ​ർ​ഷ്യ​ൽ ആ​ർ​ട്സ് സ്പോ​ർ​ട്സ് അ​ക്കാ​ദ​മി സ്ഥാ​പ​ക​നും മു​ഖ്യ​പ​രി​ശീ​ല​ക​നു​മാ​യ ഡോ. ​വി​ന്ന​ർ ഷെ​രീ​ഫ്, രാ​ജേ​ഷ് മാ​ർ​ത്താ​ണ്ഡം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ലോ​ക റിക്കാർഡ് പ്ര​ക​ട​നം ന​ട​ന്ന​ത്.

രാ​ജേ​ഷ് മാ​ർ​ത്താ​ണ്ഡം കാ​റി​നു മു​ക​ളി​ൽ ശീ​ർ​ഷാ​സ​ന​ത്തി​ൽ നി​ന്ന് ഡോ.​വി​ന്ന​ർ ഷെ​രീ​ഫ് ക​ണ്ണു​കെ​ട്ടി കാ​റോ​ടി​ച്ചാ​യി​രു​ന്നു ലോ​ക റിക്കാർ​ഡ്് ച​രി​ത്ര​ത്തി​ലേ​ക്കു​ള്ള ചു​വ​ടു​വയ്പ്പ്.

പെ​രി​ന്ത​ൽ​മ​ണ്ണ ജി​ല്ലാ ആ​ശു​പ​ത്രി​ക്കു സ​മീ​പ​ത്തു​നി​ന്നും ആ​രം​ഭി​ച്ച സാ​ഹ​സി​ക യാ​ത്ര ബൈ​പാ​സ് റോ​ഡി​ൽ വ​ള​ളു​വ​നാ​ട് സാം​സ്കാ​രി​ക മ​ഹോ​ത്സ​വ​വേ​ദി​യി​ലാ​ണ് സ​മാ​പി​ച്ച​ത്. ജീ​വി​ത​ത്തി​നും മ​ര​ണ​ത്തി​നു​മി​ട​ക്കു​ള്ള സാ​ഹ​സി​ക പ്ര​ക​ട​നം കാ​ണാ​ൻ പ​തി​നാ​യി​ര​ക്ക​ണ​ക്കി​നാ​ളു​ക​ളാ​ണ് എ​ത്തി​യ​ത്.

വ​ള്ളു​വ​നാ​ട് ത​നി​മ സാം​സ്കാ​രി​ക മ​ഹോ​ത്സ​വ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ഘോ​ഷ​യാ​ത്ര​യോ​ടൊ​പ്പം ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലു മ​ണി​ക്കാ​യി​രു​ന്നു ലോ​ക​റിക്കാർഡ് സാ​ഹ​സി​ക യാ​ത്ര ന​ട​ന്ന​ത്. റിക്കാർഡ് പ്ര​ക​ട​നം ന​ട​ത്തു​ന്ന​തി​ന് ബ​ന്ധ​പ്പെ​ട്ട സ്ഥാ​പ​ന​ങ്ങ​ളു​ടെ അം​ഗീ​കാ​രം നേ​ര​ത്തേ ല​ഭി​ച്ചി​രു​ന്നു. തു​ട​ർ​ന്ന് ജ​ഡ്ജ്മെ​ന്‍റി​ന്‍റെ എ​ല്ലാ വി​ധ പ​രി​ശോ​ധ​ന​ക​ൾ​ക്കും വി​ധേ​യ​മാ​യ ശേ​ഷ​മാ​ണ് സാ​ഹ​സി​ക പ്ര​ക​ട​നം ആ​രം​ഭി​ച്ച​ത്.

യു​ആ​ർ​എ​ഫ് അ​ഡ്ജൂ​ഡി​ക്കേ​റ്റും ഗി​ന്ന​സ് റെ​ക്കോ​ഡ് ഹോ​ൾ​ഡ​റു​മാ​യ സ​ത്താ​ർ ആ​ദൂ​രാ​ണ് റിക്കാർ​ഡ് പ്ര​ക​ട​നം വി​ല​യി​രു​ത്താ​നെ​ത്തി​യ​ത്. തു​ട​ർ​ന്ന് വേ​ദി​യി​ൽ വച്ചു ത​ന്നെ വേ​ൾ​ഡ് റിക്കാ​ർ​ഡ് ജേ​താ​ക്ക​ൾ​ക്ക് യു​ആ​ർ എ​ഫ് വേ​ൾ​ഡ് റിക്കാർ​ഡി​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ൽ​കി ആ​ദ​രി​ച്ചു. വി​ന്ന​ർ ഷെ​രീ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നേ​ര​ത്തെ അ​ഞ്ച് റിക്കാർഡു​ക​ൾ നേ​ടി പെ​രി​ന്ത​ൽ​മ​ണ്ണ ച​രി​ത്ര​ത്തി​ലി​ടം പി​ടി​ച്ചി​രു​ന്നു.

Related posts