രാജഗിരിയിൽ നടത്തിയ ശസ്ത്രക്രിയ വിജയം ; കേ​ര​ള​ത്തി​ന്‍റെ സ്നേ​ഹ​മ​റി​ഞ്ഞ് ഒ​മാ​ൻ ഫു​ട്ബോ​ൾ താ​ര​വും പി​താ​വും മ​ട​ങ്ങി

കൊ​ച്ചി: ഒ​മാ​ൻ ദേ​ശീ​യ ഫു​ട്ബോ​ൾ ടീ​മി​ന്‍റെ മു​ൻ നാ​യ​ക​ൻ ഫൗ​സി ബ​ഷീ​ർ റ​ജ​ബി​നു കേ​ര​ളം ന​ൽ​കി​യ​തു ആ​ശ്വാ​സ​ത്തി​ന്‍റെ​യും സ്നേ​ഹ​ത്തി​ന്‍റെ​യും അ​നു​ഭ​വ​ങ്ങ​ൾ. ത​ന്‍റെ പി​താ​വി​ന്‍റെ ഗു​രു​ത​ര​മാ​യ മ​സ്തി​ഷ്ക രോ​ഗ​ത്തി​നു ചി​കി​ത്സ തേ​ടി കേ​ര​ള​ത്തി​ലെ​ത്തി​യ താ​രം, രോ​ഗ​വി​മു​ക്തി​യു​ടെ ആ​ശ്വാ​സ​വു​മാ​യാ​ണു മ​ട​ങ്ങി​യ​ത്.

പി​താ​വ് ബ​ഷീ​ർ റ​ജ​ബ് ന​സീ​ബി​ന്‍റെ ത​ല​ച്ചോ​റി​ലെ ര​ക്ത​സ്രാ​വ​ത്തി​നു (സെ​റി​ബ്ര​ൽ ഹീ​മാ​റ്റോ​മ) ചി​കി​ത്സ തേ​ടി ആ​ലു​വ ചു​ണ​ങ്ങം​വേ​ലി രാ​ജ​ഗി​രി ആ​ശു​പ​ത്രി​യി​ൽ ക​ഴി​ഞ്ഞ അ​ഞ്ചി​നാ​ണു ഫൗ​സി എ​ത്തി​യ​ത്. ന്യൂ​റോ സ​ർ​ജ​റി വി​ഭാ​ഗം മേ​ധാ​വി ഡോ. ​ജ​ഗ​ത് ലാ​ൽ ഗം​ഗാ​ധ​ര​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ശ​സ്ത്ര​ക്രി​യ. രോ​ഗം പൂ​ർ​ണ​മാ​യും ഭേ​ദ​മാ​യ​തി​നെ​ത്തു​ട​ർ​ന്നു ക​ഴി​ഞ്ഞ ദി​വ​സ​മാ​ണു താ​ര​വും പി​താ​വും മ​ട​ങ്ങി​യ​ത്.

ഇ​രു​വ​ർ​ക്കും ഹൃ​ദ്യ​മാ​യ യാ​ത്ര​യ​യ​പ്പാ​ണു ആ​ശു​പ​ത്രി​യി​ൽ ന​ൽ​കി​യ​ത്. ആ​ശു​പ​ത്രി ചീ​ഫ് ഫി​നാ​ൻ​സ് ഡ​യ​റ​ക്ട​ർ ഫാ. ​ജോ​സ് അ​ല​ക്സ് ഒ​രു​താ​യ​പ്പി​ള്ളി ഫൗ​സി​ക്കു സ്നേ​ഹ​ത്തി​ന്‍റെ പ്ര​തീ​ക​മാ​യി ഫു​ട്ബോ​ൾ സ​മ്മാ​നി​ച്ചു. ഫി​നാ​ൻ​സ് ഡ​യ​റ​ക്ട​ർ ജോ​ർ​ജ് വ​ർ​ഗീ​സ്, റി​ലേ​ഷ​ൻ​സ് വി​ഭാ​ഗം ഡ​യ​റ​ക്ട​ർ ഡോ. ​വി.​എ. ജോ​സ​ഫ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Related posts