കോ​പ്പ അ​മേ​രി​ക്ക ഫൈ​ന​ൽ; കാ​ണി​ക​ളെ സ്റ്റേ​ഡി​യ​ത്തി​ൽ പ്ര​വേ​ശി​പ്പി​ക്കും

 

റി​യോ ഡി ​ഷാ​നെ​യ്റോ: മാ​രാ​ക്കാ​ന​യി​ല്‍ ന​ട​ക്കു​ന്ന കോ​പ്പ അ​മേ​രി​ക്ക ഫൈ​ന​ലി​ല്‍ സ്റ്റേ​ഡി​യ​ത്തി​ല്‍ കാ​ണി​ക​ളെ പ്ര​വേ​ശി​പ്പി​ക്കും.

സ്റ്റേ​ഡി​യ​ത്തി​ല്‍ ആ​കെ കൊ​ള്ളു​ന്ന​തി​ന്‍റെ 10 ശ​ത​മാ​നം പേ​ര്‍​ക്കോ 6,500 പേ​ര്‍​ക്കോ ആ​ണ് പ്ര​വേ​ശ​ന​മെ​ന്ന് റി​യോ ഡി ​ഷാ​നെയ്​റോ മേ​യ​റു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു.

ദ​ക്ഷി​ണ അ​മേ​രി​ക്ക​ന്‍ സോ​ക്ക​ര്‍ ഫെ​ഡ​റേ​ഷ​ന്‍റെ പ്ര​ത്യേ​ക ക്ഷ​ണം ല​ഭി​ച്ച​വ​ര്‍​ക്കു മാ​ത്ര​മേ പ്ര​വേ​ശ​നം അ​നു​വ​ദി​ക്കു​ക​യു​ള്ളു. ഇ​ത്ത​ര​ത്തി​ല്‍ ക്ഷ​ണം ല​ഭി​ച്ച​വ​രെ​ല്ലാം സ്റ്റേ​ഡി​യ​ത്തി​ല്‍ പ്ര​വേ​ശി​ക്കു​ന്ന​തി​നു മു​ന്‍​പ് കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്ക​ണം.

ഞാ​യ​റാ​ഴ്ച രാ​വി​ലെ 5.30ന് ​ന​ട​ക്കു​ന്ന കോ​പ്പ അ​മേ​രി​ക്ക ഫൈ​ന​ല്‍ മ​ത്സ​ര​ത്തി​ല്‍ ബ്ര​സീ​ലും അ​ര്‍​ജ​ന്‍റീ​ന​യു​മാ​ണ് ഏ​റ്റു​മു​ട്ടു​ന്ന​ത്.

Related posts

Leave a Comment