ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത യു​വാ​ക്ക​ള്‍ പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ അ​ടി​ച്ചു ത​ക​ര്‍​ത്തു ! ക​സേ​ര വ​ച്ചു​ള്ള അ​ടി​യേ​റ്റ് എ​സ്‌​ഐ​യ്ക്ക് പ​രി​ക്ക്…

ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത യു​വാ​ക്ക​ള്‍ അ​ക്ര​മാ​സ​ക്ത​രാ​യ​തി​നെ​ത്തു​ട​ര്‍​ന്ന് പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ല്‍ അ​ര​ങ്ങേ​റി​യ​ത് സി​നി​മാ​സ്‌​റ്റൈ​ല്‍ സം​ഭ​വ​ങ്ങ​ള്‍.

റോ​ഡി​ല്‍ ബ​ഹ​ളം വെ​ച്ച​തി​നാ​ണ് എ​ട​വി​ല​ങ്ങ് പൊ​ടി​യ​ന്‍ ബ​സാ​ര്‍ സ്വ​ദേ​ശി​ക​ളാ​യ വാ​ല​ത്ത് വി​കാ​സ് (35), കു​ന്ന​ത്ത് ര​ഞ്ജി​ത്ത് (37) എ​ന്നി​വ​രെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

സ്റ്റേ​ഷ​നി​ലെ​ത്തി​യ ഇ​വ​ര്‍ എ​സ്‌​ഐ​യെ ആ​ക്ര​മി​ക്കു​ക​യും സ്റ്റേ​ഷ​ന്‍ അ​ടി​ച്ചു ത​ക​ര്‍​ക്കു​ക​യു​മാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​യി​രു​ന്നു സം​ഭ​വം.

തെ​ക്കേ ന​ട​യി​ല്‍ അ​ശ്വ​തി ബാ​റി​നു സ​മീ​പം മ​ദ്യ​പ​സം​ഘ​ങ്ങ​ള്‍ ത​മ്മി​ലു​ണ്ടാ​യ വാ​ക്കേ​റ്റം നി​യ​ന്ത്രി​ക്കാ​ന്‍ എ​ത്തി​യ​താ​യി​രു​ന്നു പോ​ലീ​സ്.

കു​റ​ച്ചു​പേ​രെ പോ​ലീ​സ് വി​ര​ട്ടി​യോ​ടി​ച്ചെ​ങ്കി​ലും വി​കാ​സും ര​ഞ്ജി​ത്തും പോ​ലീ​സി​നോ​ട് ത​ട്ടി​ക്ക​യ​റു​ക​യും ത​ര്‍​ക്കി​ക്കു​ക​യും ചെ​യ്തു. തു​ട​ര്‍​ന്ന് ഇ​വ​രെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

ഇ​രു​വ​രെ​യും സ്റ്റേ​ഷ​നി​ലെ​ത്തി​ച്ച​തി​ന് പി​ന്നാ​ലെ അ​ക്ര​മം ന​ട​ത്തു​ക​യാ​യി​രു​ന്നു. ക​സേ​ര​യെ​ടു​ത്ത് അ​ടി​ക്കാ​ന്‍ ശ്ര​മി​ച്ച​പ്പോ​ള്‍ ത​ട​യാ​ന്‍ ശ്ര​മി​ച്ച​പ്പോ​ഴാ​ണ് എ​സ്‌​ഐ​ക്ക് പ​രി​ക്കേ​റ്റ​ത്.

വി​കാ​സി​നെ​തി​രെ 2017ലും ​പോ​ലീ​സി​നെ ആ​ക്ര​മി​ച്ച​തി​ന് കേ​സു​ണ്ട്. പ​രി​ക്കേ​റ്റ എ​സ്‌​ഐ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. പ്ര​തി​ക​ളെ റി​മാ​ന്‍​ഡ് ചെ​യ്തു.

Related posts

Leave a Comment