നൊ​മ്പ​ര​മാ​യി പ്ര​വാ​സി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​ൻ നൗ​ഷാ​ദ് വെ​ട്ടി​യാ​റി​ന്‍റെ വേ​ർ​പാ​ട്


മാ​ങ്കാം​കു​ഴി: ഒ ​ഐ സി ​സി റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി നി​ർ​വാ​ഹ​ക സ​മി​തി അം​ഗ​വും ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ക​നു​മാ​യി​രു​ന്ന മാ​ങ്കാം​കു​ഴി വെ​ട്ടി​യാ​ർ പു​ത്ത​ൻ​പു​ര​യി​ൽ നൗ​ഷാ​ദ് വെ​ട്ടി​യാ​ർ (52 )ൻ​റ്റെ അ​പ്ര​തീ​ക്ഷി​ത വേ​ർ​പാ​ട് നാ​ടി​നും പ്ര​വാ​സ ലോ​ക​ത്തി​നും നൊ​മ്പ​ര​മാ​യി.​ഒ​രാ​ഴ​ച​യാ​യി ഹൃ​ദാ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് റി​യാ​ദ് ഹ​യാ​ത്ത് ഇ​ന്റ​ർ നാ​ഷ​ണ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യ​വേ ഇ​ന്ന​ലെ സ​ന്ധ്യ​യോ​ടെ ആ​ണ് അ​ന്ത​രി​ച്ച​ത്.​

‌ വെ​ട്ടി​യാ​ർ സൗ​ഹൃ​ദ എ​ൻ ആ​ർ ഐ ​ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് എ​ന്ന ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന​യ്ക്ക് രൂ​പം ന​ൽ​കി വെ​ട്ടി​യാ​ർ ഗ്രാ​മ​ത്തി​ൽ ഉ​ൾ​പ്പ​ടെ രോ​ഗി​ക​ളും നി​രാ​ലം​ബ​രു​മാ​യ അ​നേ​കം പേ​ർ​ക്ക് കൈ​ത്താ​ങ്ങാ​യി ചി​കി​ത്സാ ധ​ന​സ​ഹാ​യ​ങ്ങ​ളും സാ​മ്പ​ത്തി​ക സ​ഹാ​യ​ങ്ങ​ളും പ്ര​വാ​സി കൂ​ട്ടാ​യ്മ​യി​ൽ എ​ത്തി​ച്ചു ന​ൽ​കാ​ൻ മു​ൻ നി​ര​യി​ൽ ഇ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു.​

നാ​ട്ടി​ലെ​ത്തി​യാ​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​നാ​യി പൊ​തു​പ്ര​വ​ർ​ത്ത​ന രം​ഗ​ത്തും സ​ജീ​വ​മാ​യി​രു​ന്ന നൗ​ഷാ​ദി​ന്‍റെ വേ​ർ​പാ​ട് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്കും നൊ​മ്പ​ര​മാ​യി.​ക​ഴി​ഞ്ഞ പ്ര​ള​യ​കാ​ല​ത്ത് സൗ​ഹൃ​ദ എ​ൻ ആ​ർ ഐ ​ട്ര​സ്റ്റ് വ​ഴി നി​ര​വ​ധി സ​ഹാ​യ​ങ്ങ​ൾ ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ൽ ക​ഴി​യു​ന്ന​വ​ർ​ക്ക് എ​ത്തി​ച്ചു ന​ൽ​കി​യി​രു​ന്നു.​

പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ളി​ൽ ഇ​ട​പെ​ട​ൽ ന​ട​ത്തി​യി​രു​ന്ന ഒ​രു സാ​മൂ​ഹ്യ പ്ര​വ​ർ​ത്ത​ക​നെ​യാ​ണ് പ്ര​വാ​സി​ക​ൾ​ക്ക് ന​ഷ്ട​മാ​യ​ത്.​കോ​വി​ഡ് മൂ​ലം നാ​ട്ടി​ലേ​ക്ക് വി​മാ​ന സ​ർ​വീ​സു​ക​ൾ നി​ല​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ക​ബ​റ​ട​ക്കം റി​യാ​ദി​ൽ ത​ന്നെ ന​ട​ത്താ​നാ​ണ് തീ​രു​മാ​നം. ഭാ​ര്യ റ​ഹീ​ന മ​ക്ക​ൾ ആ​ലി​യ,ആ​ഷ്‌​ന.

Related posts

Leave a Comment