വൈ​റ​ല്‍ ഹെ​പ്പ​റ്റൈ​റ്റി​സ്- നേരത്തേ കണ്ടെത്തിയാൽ…

ശ​രീ​ര​ത്തി​ലെ ക​ര​ള്‍ കോ​ശ​ങ്ങ​ളെ ബാ​ധി​ക്കു​ന്ന ഒ​രു വൈ​റ​സ് രോ​ഗ​മാ​ണ് ക​ര​ള്‍ വീ​ക്കം അ​ഥ​വാ വൈ​റ​ല്‍ ഹെ​പ്പ​റ്റൈ​റ്റി​സ് (Viral Hepatitis). മ​റ്റു പ​ല കാ​ര​ണ​ങ്ങ​ള്‍​കൊ​ണ്ടും ക​ര​ള്‍​വീ​ക്കം ഉ​ണ്ടാ​കാ​മെ​ങ്കി​ലും വൈ​റ​സ് ബാ​ധ​മൂ​ല​മു​ള്ള ക​ര​ള്‍​വീ​ക്കം വ​ള​രെ​യ​ധി​കം പ്രാ​ധാ​ന്യ​മ​ര്‍​ഹി​ക്കു​ന്നു.
പ്ര​ധാ​ന​മാ​യും അ​ഞ്ചു ത​ര​ത്തി​ലു​ള്ള വൈ​റ​സു​ക​ളാ​ണ് ക​ര​ള്‍ കോ​ശ​ങ്ങ​ളെ മാ​ത്രം സ​വി​ശേ​ഷ​മാ​യി ബാ​ധി​ച്ച് ക​ര​ള്‍ വീ​ക്കം ഉ​ണ്ടാ​ക്കു​ന്ന​ത്. ഇ​വ​യെ ഹെ​പ്പ​റ്റൈ​റ്റി​സ് എ, ​ബി, സി, ​ഡി, ഇ (Hepatitis A, B, C, D, E) ​എ​ന്നി​ങ്ങ​നെ ത​രം തി​രി​ച്ചി​രി​ക്കു​ന്നു. ഇ​വ​യി​ല്‍ ഹെ​പ്പ​റ്റൈ​റ്റി​സ് ബി, ​സി (Hepatitis B, C) എ​ന്നീ വ​ക​ഭേ​ദ​ങ്ങ​ളാ​ണ് ഏ​റ്റ​വും കൂ​ടു​ത​ലാ​യി രോ​ഗി​ക​ളി​ല്‍ ക​ണ്ടു​വ​രു​ന്ന​ത്.
ഈ ​ര​ണ്ട് വൈ​റ​സു​ക​ള്‍ കാ​ര​ണം മാ​ത്രം പ​തി​നൊ​ന്നു ല​ക്ഷ​ത്തി​ല​ധി​കം രോ​ഗി​ക​ള്‍ എ​ല്ലാ​വ​ര്‍​ഷ​വും മ​ര​ണ​പ്പെ​ടു​ക​യും ഏ​ക​ദേ​ശം മു​പ്പ​തു ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ള്‍ പു​തു​താ​യി രോ​ഗ​ബാ​ധി​ത​ര്‍ ആ​വു​ക​യും ചെ​യ്യു​ന്ന​താ​യാ​ണ് ക​ണ​ക്കു​ക​ള്‍.
പു​തി​യ ക​ണ​ക്കു​ക​ൾ പ്ര​കാ​രം വൈ​റ​ല്‍ ഹെ​പ്പ​റ്റൈ​റ്റി​സു​മാ​യി ബ​ന്ധ​പ്പെ​ട്ട അ​സു​ഖ​ങ്ങ​ള്‍ മൂ​ലം ലോകത്തു ദി​വ​സ​വും ഏ​ക​ദേ​ശം 3,500ല്‍ ​അ​ധി​കം പേ​ര്‍ വീ​തം മ​രി​ച്ചു വീ​ഴു​ന്ന ഭീ​തി​ജ​ന​ക​മാ​യ അ​വ​സ്ഥ​യാ​ണ് ഇ​ന്നു നി​ല​നി​ല്‍​ക്കു​ന്ന​ത്.

  1. ഹെ​പ്പ​റ്റൈ​റ്റി​സ് – ലി​വ​ര്‍ കാ​ന്‍​സ​റി​ന്‍റെ ഏ​റ്റ​വും പ്ര​ധാ​ന കാ​ര​ണം

അ​തി​തീ​വ്ര​മാ​യ വൈ​റ​ല്‍ ഹെ​പ്പ​റ്റൈ​റ്റി​സ് മൂ​ലം 13 ല​ക്ഷം മ​ര​ണ​ങ്ങ​ള്‍ ഓ​രോ വ​ര്‍​ഷ​വും സം​ഭ​വി​ക്കു​ന്നു എ​ന്നാ​ണ് ക​ണ​ക്കാ​ക്ക​പ്പെ​ടു​ന്ന​ത്. അ​താ​യ​ത് ഏ​ക​ദേ​ശം 8000 പു​തി​യ ഹെ​പ്പ​റ്റൈ​റ്റി​സ് അ​ണു​ബാ​ധ​ക​ള്‍ ഓ​രോ ദി​വ​സ​വും ആ​രു​മ​റി​യാ​തെ സം​ഭ​വി​ക്ക​പ്പെ​ടു​ന്നു.

പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ളി​ലൂ​ടെ ത​ട​യാ​വു​ന്ന​തും, ചി​കി​ത്സി​ച്ച് ഭേ​ദ​പ്പെ​ടു​ത്താ​നാ​വു​ന്ന​തു​മാ​യ ഒ​ര​സു​ഖം ഇ​ത്ത​ര​ത്തി​ല്‍ പ​ട​ര്‍​ന്നു പി​ടി​ക്കു​ന്ന​ത് ത​ട​യേ​ണ്ട​തി​ന്‍റെ ആ​വ​ശ്യ​ക​ത നാം ​മ​ന​സി​ലാ​ക്കേ​ണ്ടി​യി​രി​ക്കു​ന്നു.

  1. രോ​ഗാ​ണു​ബാ​ധി​ത​രാ​ണോ എ​ന്ന് സ്വ​യം തി​രി​ച്ച​റി​യു​ക എ​ന്ന​താ​ണ് ക​ര​ളി​ലെ കാ​ന്‍​സ​ര്‍ പ്ര​തി​രോ​ധി​ക്കു​ന്ന​തി​നു​ള്ള ആ​ദ്യ പ​ടി​യാ​യി നാം ​ഓ​രോ​രു​ത്ത​രും ചെ​യ്യേ​ണ്ട​ത്.
  2. 2030 ആ​കു​മ്പോ​ഴേ​ക്കും ഹെ​പ്പ​റ്റൈ​റ്റി​സ് ഈ ​ലോ​ക​ത്ത് നി​ന്നു തു​ട​ച്ച് നീ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ എ​ല്ലാ​വ​രും ഇ​പ്പോ​ള്‍ മു​ത​ല്‍ ഒ​രു​മി​ച്ച് പ്ര​വ​ര്‍​ത്തി​ക്കു​ക എ​ന്ന​താ​വ​ണം ന​മ്മു​ടെ ല​ക്ഷ്യം.

രോ​ഗ​ബാ​ധി​ത​നാ​ണോ…പരിശോധിച്ചറിയൂ

· ഹെ​പ്പ​റ്റൈ​റ്റി​സ് രോ​ഗ​ബാ​ധി​ത​നാ​ണോ എ​ന്ന് തി​രി​ച്ച​റി​യാ​നു​ള്ള പ​രി​ശോ​ധ​ന​ക​ള്‍ ഉ​ട​ന്‍ ന​ട​ത്തു​ക.

· ന​വ​ജാ​ത ശി​ശു​ക്ക​ളി​ല്‍ ഹെ​പ്പ​റ്റൈ​റ്റി​സ് വ​രാ​തി​രി​ക്കാ​നു​ള്ള പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ് ആ​ദ്യ​ത്തെ 24 മ​ണി​ക്കൂ​റി​നു​ള്ളി​ല്‍ ത​ന്നെ ന​ല്‍​കു​ക.

· ഹെ​പ്പ​റ്റൈ​റ്റി​സ് രോ​ഗി​ക​ള്‍ ശ​രി​യാ​യ ചി​കി​ത്സ​യ്ക്കാ​യി ഇ​നി​യും കാ​ല​താ​മ​സം വ​രു​ത്താ​തി​രി​ക്കു​ക.

· പ്ര​തി​രോ​ധ കു​ത്തി​വ​യ്പ്പ്, മു​ന്‍​കൂ​ട്ടി​യു​ള്ള രോ​ഗ​നി​ര്‍​ണയം, കൃ​ത്യ​മാ​യ ചി​കി​ത്സാ മാ​ര്‍​ഗ​ങ്ങ​ള്‍ എ​ന്നീ സേ​വ​ന​ങ്ങ​ള്‍ എ​ല്ലാ​വ​ര്‍​ക്കും ല​ഭ്യ​മാ​കു​ന്നു​ണ്ടോ എ​ന്നും അ​തി​ന്റെ പ്രാ​ധാ​ന്യ​ത്തെ പ​റ്റി സ​മൂ​ഹ​ത്തി​ന് ബോ​ധ്യ​മു​ണ്ടെ​ന്നും ഉ​റ​പ്പാ​ക്കു​ക.

വി​വ​ര​ങ്ങ​ൾ – ഡോ. ​സു​ഭാ​ഷ് ആ​ർ.
ക​ൺ​സ​ൾ​ട്ട​ന്‍റ് സ​ർ​ജി​ക്ക​ൽ ഗ്യാ​സ്ട്രോ എ​ൻ‌​ട്രോ​ള​ജി​സ്റ്റ്,
എ​സ്‌​യു​റ്റി ആ​ശു​പ​ത്രി, പ‌​ട്ടം, തി​രു​വ​ന​ന്ത​പു​രം

Related posts

Leave a Comment