ഇന്ത്യൻ ഇൻഫ്ലുവൻസറായ സാഹിൽ ഗുപ്തയുടെ ഒരു ഇൻസ്റ്റഗ്രാം റീൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗമായി മാറിയിരിക്കുകയാണ്. ലോകപ്രശസ്ത ഫുട്ബോൾ താരം സാക്ഷാൽ എർലിംഗ് ഹാലൻഡ് നേരിട്ട് വന്ന് കമന്റ് ചെയ്തതോടെയാണ് പോസ്റ്റ് നിമിഷനേരം കൊണ്ട് വൈറലായത്.
സാഹിൽ ഗുപ്ത പങ്കുവെച്ച വീഡിയോയിൽ, മാഞ്ചസ്റ്റർ സിറ്റി സ്ട്രൈക്കറായ ഹാലൻഡിന്റെ കട്ടൗട്ടിന് മുന്നിൽ ആഹ്ലാദത്തോട നൃത്തം ചെയ്യുന്നതാണ് കാണാൻ കഴിയുന്നത്. ഈ റീലിൽ ഹാലൻഡ് കമന്റ് ചെയ്യുകയാണെങ്കിൽ അടുത്ത 3 മാസത്തിനുള്ളിൽ ഞാൻ 20 കിലോ ഭാരം കുറയ്ക്കും എന്നായിരുന്നു സാഹിൽ വീഡിയോയുടെ ക്യാപ്ഷനായി കുറിച്ചത്.
തമാശയായി തുടങ്ങിയ ചലഞ്ച് പെട്ടെന്നാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. 1.8 കോടിയിലധികം ആളുകൾ കണ്ട ഈ വീഡിയോയ്ക്ക് താഴെ എല്ലാവരെയും അമ്പരപ്പിച്ചുകൊണ്ട് സാക്ഷാൽ എർലിംഗ് ഹാലൻഡ് തന്നെ മറുപടിയുമായെത്തി. “ഇപ്പോൾ തന്നെ ആരംഭിച്ചോളൂ എന്നായിരുന്നു നോർവീജിയൻ താരത്തിന്റെ സിന്പിൾ മറുപടി.
ഹാലൻഡിന്റെ കമന്റ് വന്നതോടെ ആരാധകരും ആവേശത്തിലായി. കൊടുത്ത വാക്ക് പാലിച്ച് ഇനി വെയ്റ്റ് ലോസ് പ്രയാണം ആരംഭിക്കാൻ സാഹിലിനോട് ആവശ്യപ്പെടുകയാണ് നെറ്റിസൺസ്.
“വിക്രം ഇനി വാക്ക് പാലിച്ചേ പറ്റൂ, അടുത്ത മാസം മുതൽ പുരോഗതി അറിയിക്കണം,”നോർവീജിയൻ വൈക്കിങ്ങിനെ അപമാനിക്കരുത്, ഇപ്പോൾ തന്നെ വർക്കൗട്ട് തുടങ്ങിക്കോളൂ” എന്നിങ്ങനെയുള്ള രസകരമായ കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്. ഹാലൻഡിന്റെ മറുപടിയിൽ അതീവ സന്തോഷവാനായ സാഹിൽ, പോസ്റ്റ് വൈറലാക്കാൻ സഹായിച്ച തന്റെ ഫോളോവേഴ്സിന് നന്ദിയും അറിയിച്ചു.
