‘കോ​ള​ജു​ക​ളി​ല്‍ റാ​ഗിം​ഗ് ത​ട​യാ​ന്‍നി​യ​മം കൊ​ണ്ടുവ​രും: സി​ദ്ധാ​ര്‍​ഥിന്‍റെ പേ​രി​ല്‍ ആ​പ്പ് ത​യാ​റാ​ക്കും, വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അത്​വഴി പ​രാ​തി​ക​ള്‍ ന​ല്‍​കാം’: മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: കോ​ള​ജു​ക​ളി​ല്‍ റാ​ഗിം​ഗ് ത​ട​യാ​ന്‍ നി​യ​മം കൊ​ണ്ടുവ​രു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ന്‍. റാ​ഗിം​ഗി​നി​ര​യാ​യി മ​രി​ച്ച സി​ദ്ധാ​ര്‍​ഥിന്‍റെ പേ​രി​ല്‍ ആ​പ്പ് ത​യാ​റാ​ക്കും. വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ആ​പ്പ് വ​ഴി പ​രാ​തി​ക​ള്‍ ന​ല്‍​കാ​മെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. ത​ന്നെ ആ​ര്‍​ക്കുവേ​ണ​മെ​ങ്കി​ലും വ​ന്നു കാ​ണാം. ആ​ര്‍​ക്കും അ​നു​മ​തി നി​ഷേ​ധി​ച്ചി​ട്ടി​ല്ല. കെ​എ​സ് യു ​പ്ര​സി​ഡ​ന്‍റിനെ കാ​ണാ​തെ പോ​യെ​ന്ന വി​മ​ര്‍​ശ​നം ശ​രി​യ​ല്ല. തേ​വ​ര കോ​ള​ജി​ല്‍ വ​ച്ച് കെ​എ​സ് യു ​പ്ര​സി​ഡ​ന്‍റ് അ​ലോ​ഷ്യ​സ് സേ​വ്യ​റി​നെ തി​ര​ക്കി​നി​ട​യി​ല്‍ ക​ണ്ടി​രു​ന്നി​ല്ല. മ​നഃ​പൂ​ര്‍​വം കാ​ണാ​തെ പോ​യ​ത​ല്ല.

ഗ​വ​ണ്‍​മെ​ന്റ് പ്ലീ​ഡ​ര്‍ നി​യ​മ​ന​ത്തി​ല്‍ കെ​എ​സ്‌യു ​പ്ര​സി​ഡ​ന്‍റിന്‍റെ പ​രാ​തി​ക​ള്‍ ക​ഴി​ഞ്ഞ ദി​വ​സം കേ​ട്ടു. ഡോ. ​റാ​മി​ന്‍റെ അ​റ​സ്റ്റി​ല്‍ പോ​ലീ​സി​ന് വീ​ഴ്ച സം​ഭ​വി​ച്ചു. ഇ​തി​ല്‍ ആ​ഭ്യ​ന്ത​ര മ​ന്ത്രി തു​ട​ര്‍​ന​ട​പ​ടി സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

ടാ​റ്റ കൂ​ടു​ത​ല്‍ നി​ക്ഷേ​പം കേ​ര​ള​ത്തി​ല്‍ ന​ട​ത്തു​മെ​ന്നാ​ണ് താ​ന്‍ പ​റ​ഞ്ഞ​ത്. ടാ​റ്റ​യു​ടെ പ്ര​തി​നി​ധി ത​ന്നെ വ​ന്നു ക​ണ്ടി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ​തി​നാ​യി​രം കോ​ടി​യു​ടെ നി​ക്ഷേ​പം വ​രും. ഇ​തി​ല്‍ ആ​ശ​യ​കു​ഴ​പ്പ​മി​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

വ​ഖ​ഫ് ബോ​ര്‍​ഡി​ല്‍ അ​മു​സ്ലിം അം​ഗ​ങ്ങ​ളെ നി​യ​മി​ക്കാ​മെ​ന്ന് സ​മ്മ​തി​ച്ച​ത് ഇ​ട​ത് സ​ര്‍​ക്കാ​രാ​ണെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. പി​ന്നീ​ട് വ​യ്ക്കാ​മെ​ന്ന് ഇ​ട​ത് സ​ര്‍​ക്കാ​ര്‍ സ​മ്മ​തി​ച്ചു. പാ​ര്‍​ല​മെ​ന്‍റ് പാ​സാ​ക്കി​യ നി​യ​മ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. പ്ര​തി​പ​ക്ഷ നേ​താ​വ് ന​ട​ത്തി​യ​ത് വ​ര്‍​ഗീ​യ പ്ര​ചാ​ര​ണം. വ​ര്‍​ഗീ​യ​ത പ​ട​ര്‍​ത്താ​നാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് ശ്ര​മി​ച്ച​ത്. വ​ഖ​ഫ് ബോ​ര്‍​ഡ് വി​ഷ​യ​ത്തി​ല്‍ യു​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന് വ്യ​ക്ത​മാ​യ നി​ല​പാ​ടു​ണ്ട്. സ​ര്‍​ക്കാ​ര്‍ നി​ല​പാ​ട് കോ​ട​തി​യെ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി. മ​ന്ത്രി​സ​ഭാ യോ​ഗ​ത്തി​നുശേ​ഷം ന​ട​ത്തി​യ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യ​ത്.

Related posts

Leave a Comment