വോ ​ല​ഡ്കി ഹേ ​ക​ഹാ​ൻ എ​ന്ന ഗാ​ന​ത്തി​ന് ചു​വ​ടു​വ​ച്ച് അ​ച്ഛ​നും ബേ​ബി കാ​രിയറിൽ ഇരുന്ന് കു​ഞ്ഞും, വീ​ഡി​യോ ഏ​റ്റെ​ടു​ത്ത് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ൾ

ഒ​രു അ​ച്ഛ​ൻ കു​ഞ്ഞി​നെ നെ​ഞ്ചോ​ട് ചേ​ർ​ത്ത് നൃ​ത്തം ചെ​യ്യു​ന്ന അ​തി​മ​നോ​ഹ​ര​മാ​യ ഒ​രു വി​ഡി​യോ​യാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ശ്ര​ദ്ധ​പി​ടി​ച്ചു​പ​റ്റി​യി​രി​ക്കു​ന്ന​ത്. ഹൃ​ദ​യ​സ്പ​ർ​ശി​യും വൈ​കാ​രി​ക​വു​മാ​ണ് ഈ ​വീ​ഡി​യോ. ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ അ​ക്ഷ​യ് പാ​ലി​വാ​ൾ എ​ന്ന വ്യ​ക്തി പ​ങ്കു​വെ​ച്ച ഈ ​റീ​ൽ ഇ​തി​നോ​ട​കം ത​ന്നെ 23 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ൾ ക​ണ്ടു​ക​ഴി​ഞ്ഞു.

ബം​ഗ​ളൂ​രു​കാ​ര​നാ​യ അ​ക്ഷ​യ് പാ​ലി​വാ​ളും അ​ദ്ദേ​ഹ​ത്തി​ന്‍റെ കൊ​ച്ചു​മ​ക​ളു​മാ​ണ് ഈ ​വീ​ഡി​യോ​യി​ലു​ള്ള​ത്. 2001ൽ ​പു​റ​ത്തി​റ​ങ്ങി​യ ‘ദി​ൽ ചാ​ഹ്താ ഹേ’ ​എ​ന്ന ചി​ത്ര​ത്തി​ലെ പ്ര​ശ​സ്ത​മാ​യ “വോ ​ല​ഡ്കി ഹേ ​ക​ഹാ​ൻ” എ​ന്ന ഗാ​ന​ത്തി​നാ​ണ് അ​ച്ഛ​നും മ​ക​ളും ചു​വ​ടു​ക​ൾ വ​യ്ക്കു​ന്ന​ത്.

കു​ഞ്ഞി​നെ ഒ​രു ബേ​ബി കാ​രി​യ​റി​ൽ സു​ര​ക്ഷി​ത​മാ​യി കെ​ട്ടി​വെ​ച്ചാ​ണ് അ​ച്ഛ​ൻ ചു​വ​ടു​വെ​ക്കു​ന്ന​ത്. അ​ച്ഛ​ന്‍റെ ഡാ​ൻ​സി​നൊ​പ്പം കു​ഞ്ഞ് ചി​രി​ക്കു​ന്ന​തും കൈ​കാ​ലു​ക​ൾ ഇ​ള​ക്കി ആ​സ്വ​ദി​ക്കു​ന്ന​തു​മാ​ണ് വീ​ഡി​യോ​യു​ടെ ഹൈ​ലൈ​റ്റ്. നെ​റ്റി​സ​ൺ​സ് ഈ ​വീ​ഡി​യോ​യെ “ക്യൂ​ട്ട്” എ​ന്നും മ​നോ​ഹ​ര​മാ​യ ഒ​രു കു​ടും​ബ നി​മി​ഷം എ​ന്നും വി​ശേ​ഷി​പ്പി​ച്ചു. സ്റ്റെ​പ്പു​ക​ൾ അ​ച്ഛ​ന്‍റേ​താ​ണെ​ങ്കി​ലും ഷോ ​മു​ഴു​വ​ൻ കൊ​ണ്ടു​പോ​യ​ത് കു​ഞ്ഞാ​ണ് എ​ന്നാ​ണ് പ​ല​രും ക​മ​ന്‍റ് ചെ​യ്ത​ത്. കു​ട്ടി​ക​ളോ​ടൊ​പ്പം സ​മ​യം ചെ​ല​വ​ഴി​ക്കു​ന്ന ഇ​ത്ത​രം ന​ല്ല അ​ച്ഛ​ന്മാ​രെ സോ​ഷ്യ​ൽ മീ​ഡി​യ ഒ​ന്ന​ട​ങ്കം അ​ഭി​ന​ന്ദി​ക്കു​ന്നു.

Related posts

Leave a Comment