സ്പെ​യി​നി​ലെ​യും ഇ​ന്ത്യ​യി​ലെ​യും ഹൈ​വേ​ക​ൾ താ​ര​ത​മ്യം ചെ​യ്തു, ഇ​ന്ത്യ​യി​ലെ റോ​ഡ് വി​ക​സ​നം വി​ദേ​ശ​രാ​ജ്യ​ങ്ങ​ൾ​ക്ക് ഒ​പ്പ​മെ​ത്തു​ന്ന രീ​തി​യി​ൽ മെ​ച്ച​പ്പെ​ട്ടു; അ​ങ്കി​ത​യു​ടെ കു​റി​പ്പ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ച​ർ​ച്ച​യാ​യി

യൂ​റോ​പ്പ് സ​ന്ദ​ർ​ശ​ന​ത്തി​ന് ശേ​ഷം ഇ​ന്ത്യ​യി​ൽ തി​രി​ച്ചെ​ത്തി​യ അ​ങ്കി​ത എ​ന്ന യു​വ​തി രാ​ജ്യ​ത്ത് ക​ണ്ട വ​ലി​യ വ്യ​ത്യാ​സ​ങ്ങ​ൾ ചൂ​ണ്ടി​കാ​ണി​ച്ചു സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഒ​രു പോ​സ്റ്റ് കു​റി​ച്ച​താ​ണ് ഇ​പ്പോ​ൾ വ​ലി​യ ച​ർ​ച്ച​യാ​യി​മാ​റി​യി​രി​ക്കു​ന്ന​ത്. ഇ​ന്ത്യ​യി​ലെ റോ​ഡ് വി​ക​സ​നം, ( റോ​ഡ് ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ) വി​ദേ​ശ​രാ​ജ്യ​ങ്ങ​ൾ​ക്ക് ഒ​പ്പ​മെ​ത്തു​ന്ന രീ​തി​യി​ൽ മെ​ച്ച​പ്പെ​ട്ടു​വെ​ന്ന് ഇ​ൻ​സ്റ്റാ​ഗ്രാം വീ​ഡി​യോ​യി​ലൂ​ടെ അ​ങ്കി​ത വ്യ​ക്ത​മാ​ക്കി.

വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ റോ​ഡു​ക​ളും ഇ​ന്ത്യ​യി​ലെ റോ​ഡു​ക​ളും ത​മ്മി​ലു​ള്ള വ്യ​ത്യാ​സം (Infrastructure Gap) ഇ​പ്പോ​ൾ വ​ള​രെ കു​റ​ഞ്ഞി​ട്ടു​ണ്ടെ​ന്ന് ഇ​വ​ർ ത​ന്‍റെ വീ​ഡി​യോ​യി​ൽ പ​റ​യു​ന്നു. സ്പെ​യി​നി​ലെ​യും ഇ​ന്ത്യ​യി​ലെ​യും ഹൈ​വേ​ക​ൾ താ​ര​ത​മ്യം ചെ​യ്തു​കൊ​ണ്ടാ​ണ് അ​ങ്കി​ത ഈ ​വീ​ഡി​യോ പ​ങ്കു​വെ​ച്ച​ത്.

മു​ൻ​കാ​ല​ങ്ങ​ളി​ൽ വി​ദേ​ശ​യാ​ത്ര​ക​ൾ ന​ട​ത്തു​മ്പോ​ൾ ഇ​ന്ത്യ​യി​ൽ ഇ​ല്ലാ​ത്ത സൗ​ക​ര്യ​ങ്ങ​ളെ കു​റി​ച്ചാ​യി​രു​ന്നു ചി​ന്തി​ച്ചി​രു​ന്ന​തെ​ങ്കി​ൽ, പു​തി​യ യാ​ത്ര ഇ​ന്ത്യ​യി​ലെ വി​ക​സ​നം തി​രി​ച്ച​റി​യാ​ൻ സ​ഹാ​യി​ച്ചു​വെ​ന്ന് അ​ങ്കി​ത പ​റ​യു​ന്നു. ഇ​ന്ത്യ​യി​ലെ പു​തി​യ റോ​ഡു​ക​ളു​ടെ ടാ​റിം​ഗ്, ലാ​ൻ​ഡ്‌​സ്‌​കേ​പ്പിം​ഗ്, സൈ​ൻ ബോ​ർ​ഡു​ക​ൾ, കൃ​ത്യ​മാ​യ മെ​യി​ന്‍റ​ന​സ് എ​ന്നി​വ വി​ക​സി​ത രാ​ജ്യ​ങ്ങ​ളി​ലെ റോ​ഡു​ക​ളോ​ട് കി​ട​പി​ടി​ക്കു​ന്ന​താ​ണെ​ന്ന് വീ​ഡി​യോ​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

“ഇ​തൊ​രു മ​ത്സ​ര​മ​ല്ല, മ​റി​ച്ച് രാ​ജ്യ​ത്തി​ന്‍റെ പു​രോ​ഗ​തി​യെ അ​ഭി​ന​ന്ദി​ക്കു​ക മാ​ത്ര​മാ​ണ്” എ​ന്ന അ​ടി​ക്കു​റി​പ്പോ​ടെ പ​ങ്കു​വെ​ച്ച ഈ ​പോ​സ്റ്റ് വ​ലി​യ ച​ർ​ച്ച​ക​ൾ​ക്കാ​ണ് വ​ഴി​തു​റ​ന്നി​രി​ക്കു​ന്ന​ത്. രാ​ജ്യം ഇ​നി​യും മെ​ച്ച​പ്പെ​ടാ​നു​ണ്ടെ​ങ്കി​ലും, പ്ര​ത്യേ​കി​ച്ച് എ​ക്സ്പ്ര​സ് വേ​ക​ളു​ടെ​യും ഹൈ​വേ​ക​ളു​ടെ​യും കാ​ര്യ​ത്തി​ൽ സ​മീ​പ​കാ​ല​ത്തു​ണ്ടാ​യ മാ​റ്റം യ​ഥാ​ർ​ത്ഥ​മാ​ണെ​ന്ന് സ​മ്മ​തി​ച്ച് നി​ര​വ​ധി പേ​ർ ഈ ​വീ​ഡി​യോ​യ്ക്ക് താ​ഴെ ക​മ​ന്‍റു​ക​ളു​മാ​യി എ​ത്തി​യി​ട്ടു​ണ്ട്.

Related posts

Leave a Comment