പഠിച്ചതും പഠിപ്പിച്ചതും ഒരേ സ്കൂളിൽ; വി​ര​മി​ച്ചാ​ലും ഈ ​സൗ​ഹൃ​ദ​ത്തി​ന്‍റെ ഇ​ഴ​ക​ള്‍ അ​ക​ലു​ക​യി​ല്ല

ക​രി​ങ്കു​ന്നം: ഒ​രു സ്‌​കൂ​ളി​ല്‍ ഒ​രു​ ക്ലാ​സി​ല്‍ പ​ഠി​ച്ച് സൗ​ഹൃ​ദ​ത്തിന്‍റെ ഇ​ഴ​ക​ള്‍ നെ​യ്‌​തെ​ടു​ത്ത് വീ​ണ്ടും അ​തേ സ്‌​കൂ​ളി​ല്‍ അ​ധ്യാ​പ​ക​രാ​യി​രു​ന്ന​വ​ര്‍ ഒ​രു​മി​ച്ചു വി​ര​മി​ക്കു​ക​യാ​ണ്. ഡോ.​ നി​മ്മി​ച്ച​ന്‍ ജേ​ക്ക​ബ്, സോ​യി തോ​മ​സ്, സൈ​ജു മാ​ണി എ​ന്നി​വ​രാ​ണ് ക​രി​ങ്കു​ന്നം സെ​ന്‍റ് അ​ഗ​സ്റ്റി​ന്‍​സ് എ​ച്ച്എ​സ്എ​സി​ല്‍നി​ന്നു വി​ര​മി​ക്കു​ന്ന​ത്.

കെ​മി​സ്ട്രി അ​ധ്യാ​പ​ക​നാ​യ നി​മ്മി​ച്ച​ന്‍ ജേ​ക്ക​ബ് “സൃ​ഷ്ടി​യു​ടെ പി​ന്നി​ലെ കെ​മി​സ്ട്രി’ എ​ന്ന വി​ഷ​യ​ത്തി​ല്‍ ഗ​വേ​ഷ​ണം ന​ട​ത്തി​യ ഗ്ര​ന്ഥ ര​ച​യി​താ​വാ​ണ്. അ​ധ്യാ​പ​ന​ത്തി​നൊ​പ്പം വ്യ​ക്തി​ത്വ വി​ക​സ​ന​ത്തി​നും പ്രാ​ധാ​ന്യം ന​ല്‍​കി​യ ഗു​രു​വാ​യി​രു​ന്നു സോ​യി തോ​മ​സ്.​

മി​ക​ച്ച ഗാ​യ​ക​നാ​യി​രു​ന്ന സൈ​ജു മാ​ണി വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ അ​ന്ത​ര്‍​ലീ​ന​മാ​യി​രു​ന്ന ക​ഴി​വു​ക​ള്‍ വ​ള​ര്‍​ത്തി​യെ​ടു​ക്കാ​ന്‍ ഏ​റെ ശ്ര​ദ്ധി​ച്ചി​രു​ന്നു. ഹൃ​ദ്യ​മാ​യ യാ​ത്ര​യ​യ​പ്പി​ന്‍റെ മ​ധു​രം നു​ണ​ഞ്ഞാ​ണ് ഇ​വ​രു​ടെ പ​ടി​യി​റ​ക്കം.

Related posts

Leave a Comment