ചെമ്മലമറ്റം: നാലാം തലമുറയിലെ കുരുന്നിനെ ഒന്നാം ക്ലാസില്‍ ഇരുത്തി 90 കാരിയായ മറിയാമ്മ മാത്യു. കോട്ടയം ചെമ്മലമറ്റം ലിറ്റില്‍ ഫ്ളവര്‍ സ്കൂളിലാണ് ഇന്നലെ നടന്ന പ്രവേശനോത്സവം വേറിട്ടതായത്. ചട്ടയും മുണ്ടും അണിഞ്ഞ് തന്റെ നാലാം തലമുറയില്‍പെട്ട നോറ വി. സജി എന്ന വിദ്യാര്‍ഥിനിയെ ഒന്നാം ക്ലാസില്‍ ഇരുത്തിയാണ് മറിയാമ്മ മാത്യു എന്ന മുത്തശ്ശി ശ്രദ്ധാകേന്ദ്രമായത്.
പ്രവേശനോത്സവം നടന്ന വേദിയില്‍ തന്റെ പേരക്കുട്ടിയെ ഹെഡ്മാസ്റ്റര് ജോബെറ്റ് തോമസിന്റെയും മാനേജര്‍ ഫാ.സെബാസ്റ്റ്യന്‍ കൊല്ലംപറമ്പലിന്റെയും കൈകളില്‍ ഏല്‍പ്പിച്ചാണ് മറിയാമ്മ ചേടത്തി തന്റെ ആഗ്രഹം പൂര്‍ത്തികരിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് മിനി ബിനോ മുളങ്ങാശേരി, ഫാ. ജേക്കബ് കടുതോടില്‍, വാര്‍ഡ് മെബര്‍ രാജു വലിയവീട്ടില്‍, പിടിഎ പ്രസിഡന്റ് ഷെറിന് തയ്യില്‍ എന്നിവര്‍ പങ്കെടുത്തു.
