അ​ൻ​പ​താം വ​യ​സി​ലും വ്യാ​യാ​മം, 20 കീ​ലോ​മി​റ്റ​ർ ഓ​ടി ദ​മ്പ​തി​ക​ൾ; ഫി​റ്റ്ന​സി​ന് പ്രാ​യ​മൊ​രു ത​ട​മ​സ​മ​ല്ലെ​ന്ന് കാ​ണി​ക്കു​ന്ന വീ​ഡി​യോ വൈ​റ​ൽ

ഡെ​റാ​ഡൂ​ൺ: പ്രാ​യം കൂ​ടു​ന്ന​തി​ന​നു​സ​രി​ച്ച് ആ​രോ​ഗ്യ കാ​ര്യ​ങ്ങ​ളി​ലും അ​ച്ച​ട​ക്ക​മു​ള്ള ജീ​വി​ത​രീ​തി​യി​ൽ നി​ന്നു​മൊ​ക്കെ പി​ന്നോ​ട്ട് പോ​കാ​ൻ ത​യ്യാ​റ​ല്ലെ​ന്ന് തെ​ളി​യി​ക്കു​ക​യാ​ണ് ഉ​ത്ത​രാ​ഖ​ണ്ഡി​ലെ ഡെ​റാ​ഡൂ​ണി​ൽ നി​ന്നു​ള്ള ഈ ​ദ​മ്പ​തി​ക​ൾ. പു​ല​ർ​ച്ചെ ഇ​രു​വ​രും ന​ട​ത്തി​യ 20 കി​ലോ​മീ​റ്റ​ർ ഓ​ട്ട​ത്തി​ന്‍റെ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​കു​ന്ന​ത്. പു​ല​ർ​ച്ചെ 5:30ന് ​ഡെ​റാ​ഡൂ​ണി​ലെ നിം​ബു​വാ​ല​യി​ൽ നി​ന്ന് പു​ർ​കു​ൽ വ​രെ​യാ​ണ് ഇ​വ​ർ 20 കി​ലോ​മീ​റ്റ​ർ ദൂ​രം ഓ​ടി​ത്തീ​ർ​ത്ത​ത്. ദൃ​ശ്യ​ങ്ങ​ൾ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച​തോ​ടെ ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ൾ​ക്ക് ദ​മ്പ​തി​ക​ൾ പ്ര​ചോ​ദ​ന​മാ​യി.  ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജി​ലൂ​ടെ​യാ​ണ് ദ​മ്പ​തി​ക​ൾ ത​ങ്ങ​ളു​ടെ ഫി​റ്റ്ന​സ് വീ​ഡി​യോ പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്.

‘പ്രാ​യം വെ​റും സം​ഖ്യ മാ​ത്രം, ഫി​റ്റ്ന​സ് ന​മ്മു​ടെ തെ​ര​ഞ്ഞെ​ടു​പ്പാ​ണ്, ഞ​ങ്ങ​ൾ ഒ​രി​ക്ക​ലും പി​ന്മാ​റി​ല്ല, എ​ന്നാ​യി​രു​ന്നു ദ​മ്പ​തി​ക​ൾ വീ​ഡി​യോ​യ്ക്ക് ന​ൽ​കി​യ അ​ടി​ക്കു​റി​പ്പ്. പു​ല​ർ​ച്ചെ ഡെ​റാ​ഡൂ​ണി​ലെ തെ​രു​വു​ക​ളി​ലൂ​ടെ ഒ​രേ വേ​ഗ​ത​യി​ൽ ദ​മ്പ​തി​ക​ൾ ഓ​ടു​ന്ന​താ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. ദീ​ർ​ഘ​ദൂ​ര ഓ​ട്ട​ത്തി​ന്‍റെ ക്ഷീ​ണം പ്ര​ക​ട​മാ​യി​രു​ന്നെ​ങ്കി​ലും ഒ​രി​ട​ത്തു​പോ​ലും നി​ർ​ത്താ​തെ ഇ​രു​വ​രും ല​ക്ഷ്യ​സ്ഥാ​ന​ത്തേ​ക്ക് ഓ​ടി​യെ​ത്തു​ക​യാ​യി​രു​ന്നു. പ്രാ​യം നോ​ക്കി​യ​ല്ല, മ​റി​ച്ച് ക​ഠി​നാ​ധ്വാ​ന​വും കൃ​ത്യ​മാ​യ ദി​ന​ച​ര്യ​യും മാ​ന​സി​കാ​വ​സ്ഥ​യും ഉ​ണ്ടെ​ങ്കി​ലേ ഫി​റ്റ്ന​സ് നി​ല​നി​ർ​ത്താ​നാ​കൂ എ​ന്ന് വീ​ഡി​യോ​യി​ലൂ​ടെ ദ​മ്പ​തി​ക​ൾ പ​റ​യു​ന്നു.

വീ​ഡി​യോ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ വ​ലി​യ രീ​തി​യി​ലു​ള്ള പി​ന്തു​ണ​യാ​ണ് ദ​മ്പ​തി​ക​ൾ​ക്ക് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നി​ന്ന് ല​ഭി​ക്കു​ന്ന​ത്. നി​ര​വ​ധി പേ​ർ ഇ​വ​രു​ടെ ദൃ​ഢ​നി​ശ്ച​യ​ത്തെ പ്ര​ശം​സി​ച്ച് രം​ഗ​ത്തെ​ത്തി. ‘നി​ങ്ങ​ൾ ര​ണ്ടു​പേ​രും ചെ​യ്യു​ന്ന​ത് ശ​രി​ക്കും അ​മ്പ​ര​പ്പി​ക്കു​ന്ന കാ​ര്യ​മാ​ണ്, ഒ​ത്തി​രി പ്ര​ചോ​ദ​നം ന​ൽ​കു​ന്നു,’- ഒ​രു ഉ​പ​യോ​ക്താ​വ് കു​റി​ച്ചു. ‘ആ​രോ​ഗ്യം ത​ന്നെ​യാ​ണ് യ​ഥാ​ർ​ഥ സ​ന്പ​ത്ത് എ​ന്ന് തെ​ളി​യി​ച്ചു, എ​ന്നാ​യി​രു​ന്നു മ​റ്റൊ​രാ​ളു​ടെ ക​മ​ന്‍റ്. പ്രാ​യ​ത്തി​ന്‍റെ പേ​രി​ൽ വ്യാ​യാ​മം ചെ​യ്യാ​ൻ മ​ടി​ക്കു​ന്ന​വ​ർ​ക്കു​ള്ള കൃ​ത്യ​മാ​യ മ​റു​പ​ടി​യാ​ണ് ദ​മ്പ​തി​ക​ളു​ടെ വി​ജ​യ​മെ​ന്നാ​ണ് നെ​റ്റി​സ​ൺ​സ് ഒ​ന്ന​ട​ങ്കം ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്ന​ത്.

Related posts

Leave a Comment