ജീ​വി​ത​വും രാ​ഷ്ട്രീ​യ​വും ക​ഠി​നാ​ധ്വാ​ന​വും വി​ജ​യ​വും സ​മം ചേ​രു​ന്നൊ​രു ഫോ​ര്‍​മു​ല​യാ​ണ് മു​ന്‍ മ​ന്ത്രി ടി.​യു. കു​രു​വി​ള​

കൊ​ച്ചി: ജ​നി​ച്ചു​വ​ള​ര്‍​ന്ന ഗ്രാ​മ​ത്തി​ന്‍റെ ലാ​വ​ണ്യം ഉ​ള്ളി​ല്‍ സൂ​ക്ഷി​ക്കു​മ്പോ​ഴും, മു​ന്നി​ലെ​ത്തി​യ പ്ര​തി​സ​ന്ധി​ക​ളെ ച​ടു​ല​മാ​യി കീ​ഴ​ട​ക്കി, ത​ന​താ​യ വ​ഴി​വെ​ട്ടി മു​ന്നേ​റി​യ രാ​ഷ്‌​ട്രീ​യ ജീ​വി​തം. ഇ​ന്ന​ലെ അ​ന്ത​രി​ച്ച മു​ന്‍ മ​ന്ത്രി ടി.​യു. കു​രു​വി​ള​യു​ടെ ജീ​വി​ത​വും രാ​ഷ്ട്രീ​യ​വും ക​ഠി​നാ​ധ്വാ​ന​വും വി​ജ​യ​വും സ​മം ചേ​രു​ന്നൊ​രു ഫോ​ര്‍​മു​ല​യാ​ണ്.

ചെ​റു​പ്പ​ത്തി​ല്‍ നാ​ട്ടി​ലെ പേ​രെ​ടു​ത്ത നീ​ന്ത​ല്‍​ക്കാ​ര​നെ​ന്ന ഖ്യാ​തി കു​രു​വി​ള​യ്ക്കു​ണ്ടാ​യി​രു​ന്നു. രാ​ഷ്‌​ട്രീ​യ​ത്തി​ലും ജീ​വി​ത​ത്തി​ലും വി​ജ​യ​ങ്ങ​ളി​ലേ​ക്കു നീ​ന്തി​ക്ക​യ​റാ​നു​ള്ള കു​തി​പ്പി​ല്‍, ത​ട​സ​ങ്ങ​ളെ​പ്പോ​ലും അ​ദ്ദേ​ഹം ഊ​ര്‍​ജ​മാ​ക്കി. സി​വി​ല്‍ എ​ന്‍​ജി​നി​യ​റിം​ഗ് ബി​രു​ദ​ധാ​രി​യി​ല്‍ നി​ന്നു പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റി​ലേ​ക്കും അ​വി​ടു​ന്നു സം​സ്ഥാ​ന​ത്തി​ന്‍റെ പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​വ​രെ​യു​മെ​ത്തി​യ അ​ദ്ദേ​ഹ​ത്തി​ന്‍റെ സു​ദീ​ര്‍​ഘ പൊ​തു​ജീ​വി​ത​ത്തി​നു മാ​റ്റേ​റെ​യാ​ണ്.

1964-78 കാ​ല​ഘ​ട്ട​ത്തി​ല്‍ കീ​രം​പാ​റ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ടി.​യു. കു​രു​വി​ള നാ​ടി​ന്‍റെ എ​ല്ലാ ആ​വ​ശ്യ​ങ്ങ​ളി​ലും സ​ജീ​വ​സാ​ന്നി​ധ്യ​മാ​യി​രു​ന്നു. ജ​ന​പ്ര​തി​നി​ധി എ​ന്ന നി​ല​യി​ല്‍ ത​ന്‍റെ നേ​തൃ​മി​ക​വി​ന്‍റെ വ​ഴി​ക​ള്‍ തു​റ​ക്കാ​നു​ള്ള അ​വ​സ​രം കൂ​ടി​യാ​യി​രു​ന്നു അ​ത്.

തു​ട​ര്‍​ന്നി​ങ്ങോ​ട്ട് കേ​ര​ള കോ​ണ്‍​ഗ്ര​സ് രാ​ഷ്ട്രീ​യ​ത്തി​ലും ഭ​ര​ണ​രം​ഗ​ത്തും യാ​ക്കോ​ബാ​യ സ​ഭ​യി​ലെ നേ​തൃ​പ​ദ​വി​ക​ളി​ലു​മെ​ല്ലാം അ​ദ്ദേ​ഹം ന​ക്ഷ​ത്ര​ത്തി​ള​ക്ക​ങ്ങ​ള്‍ അ​ട​യാ​ള​പ്പെ​ടു​ത്തി. കേ​ര​ളാ കോ​ണ്‍​ഗ്ര​സി​ന്‍റെ ത​ല​മു​തി​ര്‍​ന്ന നേ​താ​വ്. കോ​ത​മം​ഗ​ലം എം​എ​ല്‍​എ, മ​ന്ത്രി, മി​ക​ച്ച സം​ഘാ​ട​ക​ന്‍, സ​ഹ​കാ​രി, വ്യ​വ​സാ​യി, ടൂ​റി​സം സം​രം​ഭ​ക​ന്‍, വി​ദ്യാ​ഭ്യാ​സ മാ​ര്‍​ഗ​ദ​ര്‍​ശി, ല​യ​ണ്‍​സ് പ്ര​സ്ഥാ​ന​ത്തി​ന്‍റെ സാ​ര​ഥി…. ടി.​യു. കു​രു​വി​ള എ​ന്ന സാ​ര​ഥി​യു​ടെ പേ​രി​നു താ​ഴെ കു​റി​ക്കാ​ന്‍ വി​ശേ​ഷ​ണ​ങ്ങ​ളേ​റെ.

കോ​ത​മം​ഗ​ലം മ​ണ്ഡ​ല​ത്തി​ലെ എ​ല്ലാ പ്ര​ധാ​ന റോ​ഡു​ക​ളി​ലും ലോ​കോ​ത്ത​ര നി​ല​വാ​ര​മു​ള്ള ടാ​റിം​ഗ് ഉ​റ​പ്പാ​ക്കി​യ​ല്‍ ടി.​യു. കു​രു​വി​ള ജ​ന​പ്ര​തി​നി​ധി​യാ​യ​പ്പോ​ഴാ​ണ്. കോ​ടി​ക്ക​ണ​ക്കി​ന്‍ രൂ​പ​യു​ടെ പ​ദ്ധ​തി​ക​ളാ​ണ് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ല്‍ കോ​ത​മം​ഗ​ലം മ​ണ്ഡ​ല​ത്തി​ല്‍ ന​ട​പ്പാ​ക്കി​യ​ത്. എ​ല്ലാ ക​നാ​ല്‍ റോ​ഡു​ക​ളും ടാ​ര്‍ ചെ​യ്തു.

ഏ​റ്റ​വും കൂ​ടു​ത​ല്‍ ഗ്രാ​മീ​ണ റോ​ഡു​ക​ള്‍ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​നെ​ക്കൊ​ണ്ട് ഏ​റ്റെ​ടു​പ്പി​ക്കാ​നാ​യ​തും ഭൂ​ത​ത്താ​ന്‍​കെ​ട്ട് ബാ​രേ​ജി​ലൂ​ടെ​യു​ള്ള പാ​ല​ത്തി​ന്‍റെ കാ​ല​പ്പ​ഴ​ക്കം ക​ണ​ക്കി​ലെ​ടു​ത്ത് ഇ​റി​ഗേ​ഷ​ന്‍ വ​കു​പ്പി​ല്‍ നി​ന്നും അ​നു​മ​തി ല​ഭ്യ​മാ​ക്കി പു​തി​യ പാ​ലം നി​ര്‍​മി​ച്ച​തും ടി.​യു. കു​രു​വി​ള എം​എ​ല്‍​എ​യാ​യി​രു​ന്ന​പ്പോ​ഴാ​ണ്.

ഏ​ഴു നി​ല​ക​ളി​ലു​ള്ള കോ​ത​മം​ഗ​ലം മി​നി സി​വി​ല്‍ സ്റ്റേ​ഷ​ന്‍ യാ​ഥാ​ര്‍​ഥ്യ​മാ​ക്കി​യ​ത് കു​രു​വി​ള​യു​ടെ കാ​ല​ഘ​ട്ട​ത്തി​ലാ​യി​രു​ന്നു. സി​ന്ത​റ്റി​ക് ട്രാ​ക്കോ​ടു​കൂ​ടി​യ സ്റ്റേ​ഡി​യ​വും കാ​യി​ക​താ​ര​ങ്ങ​ള്‍​ക്ക് താ​മ​സി​ച്ചു പ​രി​ശീ​ല​നം നേ​ടു​ന്ന​തി​നു​ള്ള ചേ​ലാ​ടാ സ്റ്റേ​ഡി​യം പ​ദ്ധ​തി ടി.​യു. കു​രു​വി​ള​യു​ടെ ആ​ശ​യ​മാ​യി​രു​ന്നു. ഇ​തി​ന്‍റെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളു​മാ​യി ഏ​റെ ദൂ​രം അ​ദ്ദേ​ഹം മു​ന്നോ​ട്ടു​പോ​യ​താ​ണ്. പി​ല്‍​ക്കാ​ല​ത്ത് സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ള്‍ ചൂ​ണ്ടി​ക്കാ​ട്ടി പ​ദ്ധ​തി മു​ട​ങ്ങി.

വി.​എ​സ്. സ​ര്‍​ക്കാ​രി​ല്‍ പി.​ജെ. ജോ​സ​ഫി​ന്‍റെ രാ​ജി​യെ​ത്തു​ട​ര്‍​ന്നു 2006ല്‍ ​മ​ന്ത്രി​സ്ഥാ​നം ഏ​റ്റെ​ടു​ത്ത ടി.​യു. കു​രു​വി​ള ചു​രു​ങ്ങി​യ കാ​ലം കൊ​ണ്ടു പൊ​തു​മ​രാ​മ​ത്തു വ​കു​പ്പി​ല്‍ ശ്ര​ദ്ധേ​യ​മാ​യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കു നേ​തൃ​ത്വം ന​ല്‍​കി. ഒ​രു വ​ര്‍​ഷ​ത്തി​നു​ശേ​ഷ​മെ​ത്തി​യ രാ​ജ​കു​മാ​രി ഭൂ​മി​യി​ട​പാ​ട് വി​വാ​ദ​ത്തി​ല്‍​പ്പെ​ട്ടു മ​ന്ത്രി​പ​ദ​വി ഒ​ഴി​യേ​ണ്ടി​വ​ന്നു. അ​തി​നു​ശേ​ഷ​വും പൊ​തു​രം​ഗ​ത്ത് അ​ദ്ദേ​ഹം നി​റ​ഞ്ഞു​നി​ന്നു.

യാ​ക്കോ​ബാ​യ സു​റി യാ​നി സ​ഭ​യു​ടെ അ​ന്ത്യോ​ഖ്യാ പാ​ത്രി​യ​ര്‍​ക്കീ​സ് ബാ​വ​യി​ല്‍ നി​ന്ന് ഷെ​വ​ലി​യാ​ര്‍, ക​മാ​ന്‍​ഡ​ര്‍, ബാ​ര്‍ ഈ​ത്തോ ശാ​റി​റോ (സ​ഭ​യു​ടെ സ​ത്യ​പു​ത്ര​ന്‍) എ​ന്നീ ബ​ഹു​മ​തി​ക​ള്‍ നേ​ടി​യെ​ന്ന അ​പൂ​ര്‍​വ​നേ​ട്ടം ടി.​യു. കു​രു​വി​ള​യ്ക്കു​ണ്ട്.

സി​ജോ പൈ​നാ​ട​ത്ത്

Related posts

Leave a Comment