ഓട്ടോമാറ്റിക് മെഷീനിൽ ഒരു ദിവസം ഉണ്ടാക്കുന്നത് 25,000 സമൂസകൾ, വീഡിയോ വൈറലാകുന്നു

ചാ​യ കു​ടി​ക്കു​ന്ന സ​മ​യ​ത്ത് ല​ഘു​ഭ​ക്ഷ​ണ​ത്തി​ന്‍റെ കാ​ര്യം വ​രു​മ്പോ​ൾ ആ​ദ്യം മ​ന​സി​ൽ ഓ​ടി വ​രു​ന്ന​തി​ൽ ഒ​രു വി​ഭ​വ​മാ​ണ് സ​മൂ​സ. പ്രാ​ദേ​ശി​ക മ​ധു​ര​പ​ല​ഹാ​ര​ക്ക​ട​ക​ളി​ൽ സ​മൂ​സ​ക​ൾ സു​ല​ഭ​മാ​യി ല​ഭ്യ​മാ​ണെ​ങ്കി​ലും ഓ​രോ ദി​വ​സ​വും 25,000 സ​മൂ​സ​ക​ൾ വി​റ്റ​ഴി​ക്കു​ന്ന ഒ​രു ഫാ​ക്ട​റി ഉ​ണ്ടെ​ന്ന് വി​ശ്വ​സി​ക്കാ​നാ​കു​മോ? അ​ടു​ത്തി​ടെ, ഈ ​ഓ​ട്ടോ​മാ​റ്റി​ക് മെ​ഷീ​ൻ സ​ഹാ​യ​ത്തോ​ടെ തൊ​ഴി​ലാ​ളി​ക​ൾ ധാ​രാ​ളം സ​മൂ​സ​ക​ൾ ഉ​ണ്ടാ​ക്കു​ന്ന ഒ​രു വീ​ഡി​യോ വൈ​റ​ലാ​യി​രു​ന്നു.

വൈ​റ​ൽ വീ​ഡി​യോ​യി​ൽ, ന​ന്നാ​യി ക​ഴു​കു​ന്ന​തി​നും തൊ​ലി ക​ള​യു​ന്ന​തി​നു​മാ​യി വ​ലി​യ അ​ള​വി​ൽ ഉ​രു​ള​ക്കി​ഴ​ങ്ങ് ഡ്രം ​ആ​കൃ​തി​യി​ലു​ള്ള മെ​ഷീ​നി​ൽ ക​യ​റ്റു​ന്നു. എ​ന്നി​ട്ട് അ​വ തി​ള​പ്പി​ക്കു​ന്ന​തി​നാ​യി മ​റ്റൊ​രു ഉ​പ​ക​ര​ണ​ത്തി​ലേ​ക്ക് മാ​റ്റു​ന്നു. അ​ടു​ത്ത​താ​യി അ​വ ഒ​രു പാ​ത്ര​ത്തി​ൽ മ​സാ​ല​യും അ​രി​ഞ്ഞ മ​ല്ലി​യി​ല​യും ഉ​പ​യോ​ഗി​ച്ച് ച​ത​ച്ചെ​ടു​ക്കു​ന്നു.

ഇ​തി​നി​ട​യി​ൽ മാ​വ് ത​യാ​റാ​ക്കി യ​ന്ത്ര​ങ്ങ​ളു​ടെ സ​ഹാ​യ​ത്തോ​ടെ പ​ര​ത്തു​ന്നു. മാ​വ് ഇ​ഷ്ട​മു​ള്ള ആ​കൃ​തി​യി​ൽ മു​റി​ച്ച് ഉരുളക്കിഴങ്ങ് മ​സാ​ല തൊ​ഴി​ലാ​ളി​ക​ൾ നി​റ​യ്ക്കു​ന്നു. അ​വ​സാ​നം, ഈ ​സ​മൂ​സ​ക​ൾ ചൂ​ടാ​യ എ​ണ്ണ​യി​ൽ ത​വി​ട്ട് നി​റ​മാ​കു​ന്ന​ത് വ​രെ വ​റു​ത്ത് പ​ച്ച​മു​ള​കി​ന്‍റെ കൂ​ടെ വി​ള​മ്പു​ന്നു. വൈ​റ​ലാ​യ വീ​ഡി​യോ​യു​ടെ വോ​യ്‌​സ് നോ​ട്ടി​ൽ സ​മൂ​സ ഒ​ന്നി​ന് 12 രൂ​പ​യ്ക്ക് ല​ഭ്യ​മാ​ണെ​ന്ന് പ​റ​യു​ന്നു​ണ്ട്. 

വീ​ഡി​യോ ഇ​തു​വ​രെ ഒ​മ്പ​ത് ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം​ആ​ളു​ക​ൾ ക​ണ്ടു​ക​ഴി​ഞ്ഞു. സ​മൂ​സ വ​റു​ക്കാ​ൻ ഉ​പ​യോ​ഗി​ക്കു​ന്ന പാ​ച​ക എ​ണ്ണ​യു​ടെ ഗു​ണ​നി​ല​വാ​ര​ത്തെ​ക്കു​റി​ച്ച് ആ​ളു​ക​ൾ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ച്ചു. ഡീ​സ​ലിൽ വ​റു​ത്ത സ​മൂ​സ എ​ന്നൊ​രാ​ൾ കമന്‍റിട്ടു. സ​മൂ​സ​യ്‌​ക്ക് അ​മി​ത വി​ല ഈ​ടാ​ക്കി​യ​താ​യും ആ​ളു​ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു.  

വീഡിയോ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related posts

Leave a Comment