കോടീശ്വരന്മാരുടെ ബിസിനസ് സ്റ്റൈൽ പൊളിച്ചെഴുതി ശ്രീധർ വെമ്പു, ജാ​പ്പ​നീ​സ് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലൂ​ടെ മു​ണ്ടു​ടു​ത്ത് ഓ​ടിയത് സമൂഹ മാധ്യമങ്ങളിൽ വൈറൽ

വെ​ള്ള മു​ണ്ടും ഷ​ർ​ട്ടും ധ​രി​ച്ച് ജ​പ്പാ​നി​ലെ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലൂ​ടെ ട്രെ​യി​ൻ പി​ടി​ക്കാ​നാ​യി ഓ​ടു​ന്ന കോ​ടീ​ശ്വ​ര​നാ​യ സോ​ഹോ ക​മ്പ​നി സ്ഥാ​പ​ക​ൻ ശ്രീ​ധ​ർ വെ​മ്പു​വി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​കു​ന്നു. വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ പോ​കു​മ്പോ​ഴും ഇ​ന്ത്യ​ൻ സം​സ്കാ​ര​വും വ​സ്ത്ര​ധാ​ര​ണ രീ​തി​യും ആ​ത്മ​വി​ശ്വാ​സ​ത്തോ​ടെ മു​റു​കെ​പ്പി​ടി​ക്കു​ന്ന അ​ദ്ദേ​ഹ​ത്തി​ന്‍റെ നി​ല​പാ​ടി​നെ പ്ര​ശം​സി​ച്ചു​കൊ​ണ്ട് നി​ര​വ​ധി ആ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യ​ത്.

തോ​ളി​ൽ ഒ​രു ബാ​ഗും തൂ​ക്കി, അ​തി​വേ​ഗ ട്രെ​യി​നി​ൽ ക​യ​റാ​നാ​യി മ​റ്റൊ​രു സു​ഹൃ​ത്തി​നൊ​പ്പം ശ്രീ​ധ​ർ വെ​മ്പു റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലൂ​ടെ ഓ​ടു​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് അ​ദ്ദേ​ഹം ത​ന്നെ എ​ക്സ് പ്ലാ​റ്റ്‌​ഫോ​മി​ൽ പ​ങ്കു​വെ​ച്ച​ത്. “ട്രെ​യി​ൻ പി​ടി​ക്കാ​നാ​യു​ള്ള ഈ ​ഓ​ട്ട​ത്തെ​ക്കാ​ൾ മി​ക​ച്ച​താ​യി ജ​പ്പാ​നെ അ​ട​യാ​ള​പ്പെ​ടു​ത്താ​ൻ മ​റ്റൊ​ന്നി​നും ക​ഴി​യി​ല്ല,” എ​ന്ന ര​സ​ക​ര​മാ​യ അ​ടി​ക്കു​റി​പ്പോ​ടെ​യാ​ണ് ശ്രീ​ധ​ർ വെ​മ്പു ഈ ​വീ​ഡി​യോ പോ​സ്റ്റ് ചെ​യ്ത​ത്.

സാ​ധാ​ര​ണ ബി​സി​ന​സ് വ​സ്ത്ര​ങ്ങ​ൾ​ക്ക് പ​ക​രം സ്വ​ന്തം നാ​ട​ൻ വ​സ്ത്ര​ധാ​ര​ണ​ത്തി​ന് മു​ൻ​ഗ​ണ​ന ന​ൽ​കി​യ വെ​മ്പു​വി​ന്‍റെ ല​ളി​ത ജീ​വി​ത​ത്തെ നെ​റ്റി​സ​ൺ​സ് ഇ​രു​കൈ​യും നീ​ട്ടി​യാ​ണ് സ്വീ​ക​രി​ച്ച​ത്. മ​റ്റു​ള്ള​വ​രു​ടെ താ​ത്പ​ര്യ​ങ്ങ​ൾ​ക്ക് വ​ഴ​ങ്ങാ​തെ സ്വ​ന്തം സം​സ്കാ​ര​ത്തി​ൽ അ​ഭി​മാ​നം കൊ​ള്ളു​ന്ന​തി​ലാ​ണ് യ​ഥാ​ർ​ഥ ആ​ത്മ​വി​ശ്വാ​സ​മെ​ന്ന് പ​ല​രും ക​മ​ന്‍റ് ചെ​യ്തു. മു​ണ്ടു​ടു​ത്തു​കൊ​ണ്ട് ഇ​ത്ര​യും വേ​ഗ​ത്തി​ൽ ഓ​ടു​ക എ​ന്ന​ത് അ​ത്ര എ​ളു​പ്പ​മു​ള്ള കാ​ര്യ​മ​ല്ലെ​ന്ന് ചി​ല​ർ ത​മാ​ശ രൂ​പേ​ണ കു​റി​ച്ച​പ്പോ​ൾ, ജ​പ്പാ​ന്‍റെ കൃ​ത്യ​നി​ഷ്ഠ​യും ന​മ്മു​ടെ ‘ഇ​ന്ത്യ​ൻ സ​മ​യ​വും’ ത​മ്മി​ലു​ള്ള വ്യ​ത്യാ​സ​ത്തെ​ക്കു​റി​ച്ചാ​യി​രു​ന്നു മ​റ്റു ചി​ല​രു​ടെ ക​മ​ന്‍റു​ക​ൾ.

 

Related posts

Leave a Comment