മാ​മ​ച്ച​ൻ​കു​ന്നി​ൽ പു​ല​ർ​ച്ചെ കാ​ട്ടാ​ന​ക്കൂ​ട്ടം വീ​ട് ത​ക​ർ​ത്തു; ക​ടു​ത്ത ആ​ശ​ങ്ക​യി​ൽ നാ​ട്ടു​കാ​ർ; വ​നം​വ​കു​പ്പി​നെ​തി​രെ പ്ര​തി​ഷേ​ധം

ചെറു​തോ​ണി: ​ക​ഞ്ഞി​ക്കു​ഴി​യി​ൽ കാ​ട്ടാ​ന വീ​ണ്ടും വീ​ട് ത​ക​ർ​ത്തു.​ ഇ​ന്ന​ലെ പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യു​ണ്ടാ​യ കാ​ട്ടാ​ന ആ​ക്ര​മ​ണ​ത്തി​ലാ​ണ് വീ​ട് ഭാ​ഗി​ക​മാ​യി ത​ക​ർ​ന്ന​ത്. പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ടി​ജോ പി. ​ജോ​യി​യു​ടെ വീ​ടാ​ണ് കാ​ട്ടാ​ന ന​ശി​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ രാ​ത്രി​യി​ൽ കൃ​ഷി​യി​ട​ങ്ങ​ളി​ലേ​ക്ക് ഇ​റ​ങ്ങി​യ കാ​ട്ടാ​ന നി​ര​വ​ധി ക​ർ​ഷ​ക​രു​ടെ കൃ​ഷി ന​ശി​പ്പി​ച്ചി​രു​ന്നു.

പ​ന്നാ​ര​കു​ന്നേ​ൽ എ​ൽ​സ​മ്മ, പു​ത്ത​ൻ​പു​ര​യ്ക്ക​ൽ ടി​ജോ പി. ​ജോ​യി എ​ന്നി​വ​രു​ടെ കൃ​ഷി​യി​ട​ങ്ങ​ളി​ലാ​ണ് വ്യാ​പ​ക നാ​ശ​ന​ഷ്ട​മു​ണ്ടാ​യ​ത്. ഇ​ന്ന​ലെ പു​ല​ർ​ച്ചെ മൂ​ന്നോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.​ ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ലെ മ​ല​യ​ണ്ണാ​മ​ല-മാ​മ​ച്ച​ൻ​കു​ന്ന് മേ​ഖ​ല​കളി​ലാ​ണ് കാ​ട്ടാ​ന ഇ​റ​ങ്ങി​യ​ത്.കാ​ട്ടാ​നശ​ല്യം പ​തി​വാ​കു​ന്ന​തി​ൽ കേ​ര​ള ക​ർ​ഷ​ക​സം​ഘ​വും സാ​ഫ് ഉ​ൾ​പ്പെ​ടെ​യു​ള്ള സം​ഘ​ട​ന​ക​ളും പ്ര​തി​ഷേ​ധി​ച്ചു.

കാ​ട്ടാ​നക്കൂ​ട്ടം കൃ​ഷിഭൂ​മി​യി​ലി​റ​ങ്ങി നാ​ശം വി​ത​ച്ചി​ട്ട് മ​ണി​ക്കൂ​റു​ക​ൾ ക​ഴി​ഞ്ഞി​ട്ടും വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി​യി​ല്ലെ​ന്നാ​രോ​പി​ച്ചാ​യി​രു​ന്നു പ്ര​തി​ഷേ​ധം.ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലും സ​മീ​പ പ്ര​ദേ​ശ​മാ​യ ഇ​ട​ത്ത​ട്ട് മേ​ഖ​ല​യി​ൽ കാ​ട്ടാ​ന​ക​ൾ ഇ​റ​ങ്ങി വീ​ടു​ക​ൾ ത​ക​ർ​ക്കു​ക​യും കൃ​ഷി ന​ശി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. തു​ട​ർ​ച്ച​യാ​യു​ണ്ടാ​കു​ന്ന കാ​ട്ടാ​ന​യാ​ക്ര​മ​ണ​ങ്ങ​ൾ ജ​ന​ങ്ങ​ളി​ൽ ക​ടു​ത്ത ആ​ശ​ങ്ക​യും ഭീ​തി​യും സൃ​ഷ്ടി​ച്ചി​ട്ടു​ണ്ട്.

സ്ഥ​ലം സ​ന്ദ​ർ​ശി​ച്ച ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കോ​മ​ളം മോ​ഹ​ൻ​ദാ​സ് കാ​ട്ടാ​നശ​ല്യ​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​ന്ന​തി​നും ആ​വ​ശ്യ​മാ​യ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി ഒ​രു​ക്കു​ന്ന​തി​നു​മാ​യി ജി​ല്ലാ ക​ള​ക്ട​ർ​ക്ക് നി​വേ​ദ​നം ന​ൽ​കി.

Related posts

Leave a Comment