ദേ​ശീ​യ​പാ​ത​യി​ല്‍ വി​ള്ള​ല്‍: വി​ദ​ഗ്ധ​സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി; ഗ​താ​ഗ​ത നി​യ​ന്ത്ര​ണം തു​ട​രു​മെ​ന്ന് ക​ള​ക്ട​ർ

മൂ​ന്നാ​ര്‍: കൊ​ച്ചി-​ധ​നു​ഷ്‌​കോ​ടി ദേ​ശീ​യ​പാ​ത​യി​ല്‍ പ​ഴ​യ മൂ​ന്നാ​ര്‍ സി​എ​സ്‌​ഐ പള്ളിക്കു സ​മീ​പം ഭൂ​മി​യി​ല്‍ വി​ള്ള​ല്‍ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ല്‍ ജി​ല്ലാ ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​ട്ടി ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ബി​നു ജോ​സ​ഫ്, ദേ​വി​കു​ളം സ​ബ് ക​ള​ക്ട​ര്‍ വി.​എം. ആ​ര്യ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള വി​ദ​ഗ്ധ​സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തി.

ദേ​ശീ​യ​പാ​ത​യോ​രം ചേ​ര്‍​ന്ന് സി​എ​സ്‌​ഐ പള്ളി‍യുടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഭൂ​മി​യി​ലെ മ​ല​ഞ്ചെ​രു​വി​ല്‍ 100 മീ​റ്റ​ര്‍ അ​ധി​കം ദൂ​ര​ത്താ​ണ് ഭൂ​മി​യി​ല്‍ വി​ള്ള​ല്‍ രൂ​പ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. ഇ​വി​ടെ ജി​യോ​ള​ജി സം​ഘം ന​ട​ത്തി​യ പ​ഠ​ന​ത്തി​നുശേ​ഷ​മാ​ണ് ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷ മു​ന്‍​നി​ര്‍​ത്തി പ്ര​ദേ​ശ​ത്ത് മൂ​ന്ന് ദി​വ​സം കൂ​ടി ഗ​താ​ഗ​ത നി​യ​ന്ത്ര​ണം വേ​ണ​മ​ന്ന് നി​ര്‍​ദേ​ശി​ച്ച​ത്. വ​രു​ന്ന 72 മ​ണി​ക്കൂ​റു​ക​ള്‍​ക്കു​ള്ളി​ല്‍ അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള സ്ഥ​ല​ത്തെ മ​ണ്ണും ക​ല്ലു​ക​ളും ദേ​ശീ​യ​പാ​ത അ​ഥോ​റി​ട്ടി നീ​ക്കം ചെ​യ്യും.

മ​ണ്ണ് എ​ടു​ത്തു​മാ​റ്റി ച​രി​വ് കൂ​ടു​ത​ല്‍ സു​ര​ക്ഷി​ത​മാ​ക്കാ​നാ​ണ് അ​ധി​കൃ​ത​രു​ടെ ശ്ര​മം. ഇ​ത്ത​ര​ത്തി​ല്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യാ​ല്‍ വെ​ള്ളി​യാ​ഴ്ച​യോ​ടെ ദേ​ശീ​യ​പാ​ത വീ​ണ്ടും പൊ​തു​ജ​ന​ങ്ങ​ള്‍​ക്കാ​യി തു​റ​ന്നു​കൊ​ടു​ക്കാ​ന്‍ ക​ഴി​യു​മെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ പ്ര​തീ​ക്ഷ.ഇ​തി​നാ​യി മേ​ഖ​ല​യി​ല്‍ മ​ണ്ണെ​ടു​ക്ക​ല്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​ര്‍ ആ​രം​ഭി​ച്ചു.

ഇ​തേ സ്ഥ​ല​ത്ത് അ​പ​ക​ടഭീ​ഷ​ണി ഉ​യ​ര്‍​ത്തു​ന്ന ആ​റു മ​ര​ങ്ങ​ള്‍ മു​റി​ച്ചുമാ​റ്റാ​ന്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യി ദു​ര​ന്ത​നി​വാ​ര​ണ അ​ഥോ​റി​ട്ടി ഡെ​പ്യൂ​ട്ടി ക​ള​ക്ട​ര്‍ ബി​നു ജോ​സ​ഫ് അ​റി​യി​ച്ചു.

ഇ​തേ​സ​മ​യം ദേ​ശീ​യ​പാ​ത അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​ണ്ടാ​യ വീ​ഴ്ച​യാ​ണ് പള്ളിക്കു സ​മീ​പം വ​ലി​യ വി​ള്ള​ല്‍ ഉ​ണ്ടാ​കാ​ന്‍ കാ​ര​ണ​മാ​യ​തെ​ന്നും ഇ​തി​ല്‍ കൃ​ത്യ​മാ​യ പ​രി​ശോ​ധ​ന​ക​ള്‍ ന​ട​ത്ത​ണ​മെ​ന്നും പള്ളിക്ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

Related posts

Leave a Comment