ആരും കേള്‍ക്കാതെ ദക്ഷിണാഫ്രിക്കയെ വിളിച്ച ‘പച്ചത്തെറി’ സ്റ്റമ്പ് മൈക്ക് പിടിച്ചെടുത്തു ! ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി വീണ്ടും വിവാദത്തില്‍

 

കളി മികവിനൊപ്പം തന്നെ വിവാദങ്ങളും ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ് ലിയുടെ കൂടെപ്പിറപ്പാണ്.കളിക്കളത്തില്‍ ഒന്നും മറച്ചുവെയ്ക്കാതെ അത് തുറന്ന് പ്രകടിപ്പിക്കുന്ന സ്വഭാവമാണ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയുടേത്. കോഹ് ലിയെ കുഴിയില്‍ ചാടിക്കുന്നതും ഈ സ്വഭാവം തന്നെ. എന്നാല്‍ ഇത്തവണ കോഹ്ലിയെ വിവാദത്തിലേക്ക് തള്ളിവിട്ടത് സ്റ്റംപ് മൈക്കാണ് എന്നതാണ് സത്യം.

സഹതാരം മുരളി വിജയോട് കളി തന്ത്രങ്ങള്‍ പറയുന്നതിനിടെ നാവില്‍ കയറി വന്ന നാടന്‍ തെറിയാണ് സ്റ്റംപ് മൈക്ക് പിച്ചിച്ചെടുത്ത് ലോകത്തെ കേള്‍പ്പിച്ചത്. ഈ ദിവസം മുഴുവന്‍ തനിയ്ക്കും മുരളി വിജയ്ക്കും ബാറ്റ് ചെയ്യാനായാല്‍ ദക്ഷിണാഫ്രിക്ക പതറി പോകും എന്ന് പറയുന്നതിനിടെയാണ് കോഹ്‌ലി മോശം വാക്ക് ഉപയോഗിച്ചത്. ഇതാണ് സ്റ്റംപ് മൈക്ക് റെക്കോര്‍ഡ് ചെയ്ത് ലോകത്തെ കേള്‍പ്പിച്ചത്.എന്തായാലും ദക്ഷിണാഫ്രിക്കന്‍ കളിക്കാര്‍ക്ക് ഹിന്ദി മനസിലാകാത്തത് കോഹ്‌ലിയുടെ ഭാഗ്യം.

Related posts