വെ​ർ​ച്വ​ൽ അ​റ​സ്റ്റ് ത​ട്ടി​പ്പ്: വ​യോ​ധി​ക​ന്‍റെ 1.20 കോ​ടി ത​ട്ടി​യ പ്ര​തി അ​റ​സ്റ്റി​ൽ; മ​നു​ഷ്യ​ക്ക​ട​ത്ത് ബ​ന്ധം ആ​രോ​പി​ച്ചാ​യി​രു​ന്നു കു​രു​ക്ക്

ആ​ലു​വ: വെ​ർ​ച്വ​ൽ അ​റ​സ്റ്റ് ത​ട്ടി​പ്പി​ലൂ​ടെ വ​യോ​ധി​ക​നി​ൽ​നി​ന്ന് ഒ​രു കോ​ടി​യി​ലേ​റെ കൈ​ക്ക​ലാ​ക്കി​യ കേ​സി​ൽ ഒ​രാ​ൾ അ​റ​സ്റ്റി​ൽ. മ​ല​പ്പു​റം പെ​രി​ന്ത​ൽ​മ​ണ്ണ ആ​ലി​പ്പ​റ​മ്പ് പാ​റ​ക്ക​ല്ലി​ൽ വീ​ട്ടി​ൽ സ​ലീ​മി​നെ​യാ(43)​ണ് എ​റ​ണാ​കു​ളം റൂ​റ​ൽ ജി​ല്ലാ സൈ​ബ​ർ പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്ത​ത്.

കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​യി​ലെ ഉ​ദ്യോ​ഗ​സ്ഥ​നാ​ണെ​ന്നു പ​രി​ച​യ​പ്പെ​ടു​ത്തി ആ​ലു​വ സ്വ​ദേ​ശി​യാ​യ വ​യോ​ധി​ക​നെ സ​ലീം ഫോ​ണി​ൽ ബ​ന്ധ​പ്പെ​ടു​ക​യാ​യി​രു​ന്നു. വ​യോ​ധി​ക​ന്‍റെ പേ​രി​ൽ മും​ബൈ​യി​ലെ ബാ​ങ്കി​ൽ അ​ക്കൗ​ണ്ടു​ണ്ടെ​ന്നും ഉ​ത്ത​രേ​ന്ത്യ​യി​ലെ മ​നു​ഷ്യ​ക്ക​ട​ത്തു കേ​സി​ലെ പ്ര​തി 75 ല​ക്ഷം രൂ​പ ഇ​തു​വ​ഴി ട്രാ​ൻ​സ്ഫ​ർ ചെ​യ്തി​ട്ടു​ണ്ടെ​ന്നും തെ​റ്റി​ദ്ധ​രി​പ്പി​ച്ചു.

കേ​സെ​ടു​ത്തി​ട്ടു​ണ്ടെ​ന്നും കോ​ട​തി ജാ​മ്യ​മി​ല്ലാ വാ​റ​ന്‍റ് പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ടെ​ന്നും വി​ശ്വ​സി​പ്പി​ച്ച് കോ​ട​തി​യു​ടേ​തെ​ന്നു പ​റ​ഞ്ഞ ഉ​ത്ത​ര​വും ഓ​ൺ​ലൈ​നാ​യി കാ​ണി​ച്ചു. വ​യോ​ധി​ക​നെ ഉ​ട​ൻ അ​റ​സ്റ്റ് ചെ​യ്യു​മെ​ന്നും അ​ക്കൗ​ണ്ടു​ക​ൾ മ​ര​വി​പ്പി​ച്ച് സ്വ​ത്തു​ക്ക​ൾ ക​ണ്ടു​കെ​ട്ടു​മെ​ന്നും ഭീ​ഷ​ണി​പ്പെ​ടു​ത്തി.

ഈ ​കേ​സ് പ്ര​യോ​റി​ട്ടി ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​നാ​യി പ​രി​ഗ​ണി​ക്കാ​മെ​ന്നും അ​തി​ന്‍റെ ഭാ​ഗ​മാ​യി അ​ക്കൗ​ണ്ടു​ക​ളി​ലെ തു​ക ത​ട്ടി​പ്പു​സം​ഘം പ​റ​ഞ്ഞ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കു മാ​റ്റ​ണ​മെ​ന്നും പ​റ​ഞ്ഞു. സ​മ്മ​ർ​ദ​ത്തി​ലാ​യ വ​യോ​ധി​ക​ൻ എ​ട്ടു ത​വ​ണ​യാ​യി 1.20 കോ​ടി സം​ഘം പ​റ​ഞ്ഞ അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്ക് അ​യ​ച്ചു​ന​ൽ​കി.

സം​ഭ​വം ത​ട്ടി​പ്പാ​ണെ​ന്നു മ​ന​സി​ലാ​ക്കി​യ​പ്പോ​ൾ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. ശാ​സ്ത്രീ​യ അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ ആ​ലു​വ സൈ​ബ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സം​ഘം മ​ല​പ്പു​റ​ത്തു​നി​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment