ജ​പ്പാ​നി​ൽ ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച: 35 മ​ര​ണം, ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു

ടോ​ക്കി​യോ: വ​ട​ക്ക​ൻ ജ​പ്പാ​നി​ൽ ക​ഴി​ഞ്ഞ ര​ണ്ടാ​ഴ്ച​യാ​യി തു​ട​രു​ന്ന ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച​യി​ൽ റോ​ഡ് ഗ​താ​ഗ​തം താ​റു​മാ​റാ​യി. ജ​പ്പാ​നി​ലു​ട​നീ​ളം 35 പേ​ർ മ​രി​ച്ച​താ​യും 393 പേ​ർ​ക്ക് പ​രി​ക്കേ​റ്റ​താ​യു​മാ​ണു റി​പ്പോ​ർ​ട്ട്. നി​ര​വ​ധി വീ​ടു​ക​ൾ ത​ക​ർ​ന്നി​ട്ടു​ണ്ട്.

ഏ​റ്റ​വും കൂ​ടു​ത​ൽ നാ​ശ​ന​ഷ്ട​മു​ണ്ടാ​യ പ്ര​ദേ​ശ​ങ്ങ​ളി​ൽ 2 മീ​റ്റ​ർ വ​രെ മ​ഞ്ഞു​വീ​ഴ്ച​യാ​ണു​ണ്ടാ​യി​ട്ടു​ള്ള​ത്. ഇ​തു​മൂ​ലം സ്കൂ​ളു​ക​ൾ അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്. ആ​ർ​ട്ടി​ക് മേ​ഖ​ല​യി​ൽ​നി​ന്നു​ള്ള ത​ണു​ത്ത വാ​യു​വാ​ണ് ക​ന​ത്ത മ​ഞ്ഞു​വീ​ഴ്ച​യ്ക്ക് കാ​ര​ണം. ബു​ള്ള​റ്റ് ട്രെ​യി​നു​ക​ൾ ഉ​ൾ​പ്പെ​ടെ മി​ക്ക ട്രെ​യി​നു​ക​ളും ഓ​ടു​ന്നി​ല്ല. 1,700ല​ധി​കം വീ​ടു​ക​ളി​ൽ വൈ​ദ്യു​തി​ബ​ന്ധം താ​റു​മാ​റാ​യി.

റോ​ഡി​ലെ മ​ഞ്ഞു​വീ​ഴ്ച കാ​ര​ണം ആം​ബു​ല​ൻ​സും ഫ​യ​ർ ട്ര​ക്കു​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ൾ​ക്ക് ദു​രി​ത​മേ​ഖ​ല​യി​ലേ​ക്ക് എ​ത്താ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണെ​ന്ന് അ​മോ​റി ഗ​വ​ർ​ണ​ർ സോ​യി​ചി​രോ മി​യാ​ഷി​ത മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് പ​റ​ഞ്ഞു.

Related posts

Leave a Comment