ഇവളാണ് അവൾ..! നല്ലപാതിയെ പരിചയപ്പെടുത്തി വിശാൽ

ന​ട​ൻ‌ വി​ശാ​ലി​ന്‍റെ ഉ​റ​പ്പി​ച്ച രീ​തി​യി​ൽ ഏറെനാളായി വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ എല്ലാ ഗോസിപ്പുകൾക്കും വിരാമമിട്ട് തന്‍റെ പ്രണയിനിയെ വിശാൽ തന്നെ വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ.

ട്വിറ്ററിലാണ് താരം വെളിപ്പെടുത്തൽ നടത്തിയത്. തന്‍റെ വധുവിന്‍റെ പേര് അനീഷ അല്ല എന്നാണെന്നും ഏറെ സന്തോഷമുണ്ടെന്നും വിശാൽ പറയുന്നു. തീയതി പിന്നീട് അറിയിക്കുമെന്നും താരം കൂട്ടിച്ചേർത്തു.

ഹൈദരാബാദ് സ്വദേശിയായ വ്യവസായി വിജയ് റെഡ്ഡിയുടെ മകളായ അനീഷ തെലുങ്ക് ചിത്രങ്ങളായ അർജുൻ റെഡ്ഡി, പെല്ലിചൂപുലു എന്നിവയിൽ അഭിനയിച്ചിട്ടുണ്ട്.

നേരത്തെ, ശരത്കുമാറിന്‍റെ മകൾ വരലക്ഷ്മിയുമായി വിശാൽ പ്രണയത്തിലാണെന്നും ഇരുവരുടെയും വിവാഹം ഉടനുണ്ടാകുമെന്നും വാർത്തകൾ വന്നിരുന്നു. അതുകഴിഞ്ഞ് അടുത്തിടെ മറ്റൊരു പെൺകുട്ടിയുടെ പേരും ചേർത്ത് ഗോസിപ്പുകൾ വരികയും ചെയ്ത സാഹചര്യത്തിലാണ് വിശദീകരണവുമായി താരം തന്നെ രംഗത്തെത്തിയത്.

Related posts