കല്യാണരാമന്‍റെ മൂന്നാം ഭാര്യയുടെ സംശയം വെറുതേയായില്ല; പത്ത് ലക്ഷം രൂപയും 32 പവനും വാങ്ങി മുങ്ങാനുള്ള ശ്രമത്തിനിടെ കൃഷ്ണകുമാറിനെ ഭാര്യ കുടുക്കിയതിങ്ങനെ…

കോ​യ​ന്പ​ത്തൂ​ർ: ഒ​ന്നി​ല​ധി​കം വി​വാ​ഹം ക​ഴി​ച്ച് ഭാ​ര്യ​മാ​രി​ൽ​നി​ന്നും സ്വ​ർ​ണ​വും പ​ണ​വും ത​ട്ടി​യെ​ടു​ത്ത ക​ല്യാ​ണ​വീ​ര​ൻ പോ​ലീ​സ് പി​ടി​യി​ൽ. ഗാ​ന്ധി​പു​രം ഫ​സ്റ്റ് സ്ട്രീ​റ്റ് കൃ​ഷ്ണ​കു​മാ​റാ​ണ് (45) പി​ടി​യി​ലാ​യ​ത്. ഇ​യാ​ളു​ടെ ഭാ​ര്യ​മാ​രി​ൽ ഒ​രാ​ളാ​യ സു​ന്ദ​രാ​പു​രം എ​വി​ജി ലേ​ഒൗ​ട്ട് ദീ​പ 40)യു​ടെ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് കൃ​ഷ്ണ​കു​മാ​ർ അ​റ​സ്റ്റി​ലാ​യ​ത്. ഇ​രു​വ​രും വി​വാ​ഹി​ത​രാ​യ​ശേ​ഷം പ​ല അ​വ​സ​ര​ങ്ങ​ളി​ലാ​യി ദീ​പ​യി​ൽ​നി​ന്നും പ​ത്തു​ല​ക്ഷം രൂ​പ​യും 32 പ​വ​ൻ സ്വ​ർ​ണ​വും കൃ​ഷ്ണ​കു​മാ​ർ കൈ​ക്ക​ലാ​ക്കി​യി​രു​ന്നു.

കൃ​ഷ്ണ​കു​മാ​റി​ന്‍റെ സ്വ​ഭാ​വ​ത്തി​ൽ സം​ശ​യം തോ​ന്നി​യ ദീ​പ ഇ​യാ​ളെ​പ്പ​റ്റി ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ൽ ഇ​യാ​ൾ ര​ണ്ടു സ്ത്രീ​ക​ളെ വി​വാ​ഹം ചെ​യ്ത് അ​വ​രി​ൽ​നി​ന്നും സ്വ​ർ​ണ​വും പ​ണ​വും കൈ​ക്ക​ലാ​ക്കി​യ​ത് ക​ണ്ടെ​ത്തു​ക​യും പോ​ത്ത​ന്നൂ​ർ പോ​ലീ​സി​ൽ കൃ​ഷ്ണ​കു​മാ​റി​നെ​തി​രേ പ​രാ​തി ന​ല്കു​ക​യാ​യി​രു​ന്നു.പ​രാ​തി​യി​ൽ അ​ന്വേ​ഷ​ണം ന​ട​ത്തി ഇ​യാ​ളെ അ​റ​സ്റ്റു​ചെ​യ്യു​ക​യാ​യി​രു​ന്നു. ഭാ​ര്യ​മാ​രി​ൽ​നി​ന്നും കൈ​ക്ക​ലാ​ക്കി​യ പ​ണം​കൊ​ണ്ട് സ്ഥ​ലം​വാ​ങ്ങു​ക​യാ​ണ് കൃ​ഷ്ണ​കു​മാ​ർ ചെ​യ്തി​രു​ന്ന​ത്.

Related posts