സ്വപ്നതീരം യാഥാര്‍ത്ഥ്യമായി; വിഴിഞ്ഞത്ത് ആദ്യ കപ്പലിന് പച്ചക്കൊടി വീശി മുഖ്യമന്ത്രി

വി​ഴി​ഞ്ഞ​ത്ത് ആ​ദ്യ​മെ​ത്തി​യ ചൈ​നീ​സ് ക​പ്പ​ലി​നെ വ​ര​വേ​റ്റ് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. വാ​ട്ട​ര്‍ സ​ല്ല്യൂ​ട്ട് ന​ല്‍​കി ക​പ്പ​ലി​നെ ബ​ര്‍​ത്തി​ലേ​ക്ക് സ്വീ​ക​രി​ച്ചു. ക​പ്പ​ലി​നെ ഔ​ദ്യോ​ഗി​ക​മാ​യി ബെ​ര്‍​ത്തി​ലെ​ത്തി​ക്കു​ന്ന മൂ​റി​ങ് ച​ട​ങ്ങു​ക​ള്‍ ന​ട​ന്നു.

നാ​ല് മ​ണി​ക്ക് ന​ട​ന്ന ച​ട​ങ്ങി​ല്‍ കേ​ന്ദ്ര ഷി​പ്പിം​ഗ്, വാ​ട്ട​ര്‍​വേ​യ്‌​സ്-​ആ​യു​ഷ് വ​കു​പ്പ് മ​ന്ത്രി സ​ര്‍​ബാ​ന​ന്ദ സോ​നോ​വാ​ള്‍ മു​ഖ്യ അ​തി​ഥി ആ​യി. തു​റ​മു​ഖ വ​കു​പ്പ് മ​ന്ത്രി അ​ഹ​മ്മ​ദ് ദേ​വ​ര്‍ കോ​വി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കേ​ന്ദ്ര​മ​ന്ത്രി വി. ​മു​ര​ളീ​ധ​ര​ന്‍, മ​ന്ത്രി​മാ​രാ​യ വി.​ശി​വ​ന്‍​കു​ട്ടി, കെ.​രാ​ജ​ന്‍, പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി.​സ​തീ​ശ​ന്‍, ശ​ശി ത​രൂ​ര്‍ എം.​പി. എം.​വി​ന്‍​സെ​ന്‍റ് എം.​എ​ല്‍.​എ., മേ​യ​ര്‍ ആ​ര്യാ രാ​ജേ​ന്ദ്ര​ന്‍, ചീ​ഫ് സെ​ക്ര​ട്ട​റി ഡോ. ​വി.​വേ​ണു, തു​റ​മു​ഖ വ​കു​പ്പ് പ്രി​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി കെ.​എ​സ്. ശ്രീ​നി​വാ​സ്, അ​ദാ​നി വി​ഴി​ഞ്ഞം പോ​ര്‍​ട്ട് ലി​മി​റ്റ​ഡ് ചെ​യ​ര്‍​മാ​ന്‍ ക​ര​ണ്‍ അ​ദാ​നി, അ​ദാ​നി വി​ഴി​ഞ്ഞം തു​റ​മു​ഖ ക​മ്പ​നി സി.​ഇ.​ഒ. രാ​ജേ​ഷ് ഝാ ​എ​ന്നി​വ​രും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

വ്യാ​ഴാ​ഴ്ച​യാ​ണ് തു​റ​മു​ഖ​ത്ത് സ്ഥാ​പി​ക്കാ​നു​ള​ള മൂ​ന്ന് ക്രെ​യ്‌​നു​ക​ളു​മാ​യി ചൈ​ന​യി​ല്‍ നി​ന്നു​ള​ള ഷെ​ന്‍​ഹു​വാ​യ് എ​ത്തി​യ​ത്. 100 മീ​റ്റ​ര്‍ ഉ​യ​ര​വും 60 മീ​റ്റ​റോ​ളം ക​ട​ലി​ലേ​ക്ക് ത​ള​ളി നി​ല്‍​ക്കു​ന്ന​തു​മാ​യ സൂ​പ്പ​ര്‍ പോ​സ​റ്റ് പ​നാ​മ​ക്‌​സ് ക്രെ​യ്‌​നും 30 മീ​റ്റ​ര്‍ ഉ​യ​രാ​നു​ള​ള ര​ണ്ട് ഷോ​ര്‍ ക്രെ​യ്‌​നു​മാ​ണ് ക​പ്പ​ലി​ല്‍ എ​ത്തി​ച്ച​ത്.

അ​ദാ​നി ഗ്രൂ​പ്പു​മാ​യി 2015 ല്‍ ​ഉ​മ്മ​ന്‍​ചാ​ണ്ടി സ​ര്‍​ക്കാ​രാ​ണ് 7700 കോ​ടി​യു​ടെ പൊ​തു-​സ്വ​കാ​ര്യ പ​ദ്ധ​തി​യാ​യി വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തി​ന് ക​രാ​റൊ​പ്പി​ട്ട​ത്.

 

Related posts

Leave a Comment