യോ..​യോ…​എ​ന്‍​ജോ​യ് ബ​ഡ്ഡീ​സ് ! ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ക്കാ​ന്‍ പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​നി​യ്ക്ക് ഉ​പ​ദേ​ശം ന​ല്‍​കി​യ വ്‌​ളോ​ഗ​ര്‍ പി​ടി​യി​ല്‍…

പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​നി​യെ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ ക​ഞ്ചാ​വ് ഉ​പ​യോ​ഗി​ക്കാ​ന്‍ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ലൂ​ടെ ഉ​പ​ദേ​ശി​ച്ച വ്‌​ളോ​ഗ​ര്‍ പി​ടി​യി​ല്‍.

മ​ട്ടാ​ഞ്ചേ​രി പു​ത്ത​ന്‍​പു​ര​യ്ക്ക​ല്‍ അ​ഗ​സ്റ്റി​ന്റെ മ​ക​ന്‍ ഫ്രാ​ന്‍​സി​സ് നെ​വി​ന്‍ അ​ഗ​സ്റ്റി​ന്‍ (34) ആ​ണ് പി​ടി​യി​ലാ​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സം ഇ​വ​ര്‍ സം​സാ​രി​ക്കു​ന്ന വി​ഡി​യോ വൈ​റ​ലാ​യ​തോ​ടെ എ​ക്‌​സൈ​സ് വീ​ട്ടി​ലെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ക​യാ​യി​രു​ന്നു.

എ​ന്നാ​ല്‍ വീ​ട്ടി​ല്‍​നി​ന്നു ല​ഹ​രി പ​ദാ​ര്‍​ഥം ക​ണ്ടെ​ത്തി​യി​ല്ലെ​ങ്കി​ലും ദേ​ഹ​പ​രി​ശോ​ധ​ന ന​ട​ത്തി​യ​പ്പോ​ള്‍ ഉ​ള്‍​വ​സ്ത്ര​ത്തി​ല്‍​നി​ന്നു ര​ണ്ടു ഗ്രാം ​ക​ഞ്ചാ​വ് ക​ണ്ടെ​ടു​ത്തു.

തു​ട​ര്‍​ന്ന് ഇ​യാ​ളെ മ​ട്ടാ​ഞ്ചേ​രി എ​ക്‌​സൈ​സ് റേ​ഞ്ച് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ വി.​എ​സ്.​പ്ര​ദീ​പി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ അ​റ​സ്റ്റു ചെ​യ്തു.

വി​ല്‍​പ​ന​യ്ക്കു​ള്ള അ​ള​വ് ക​ഞ്ചാ​വ് കൈ​വ​ശം ഇ​ല്ലാ​ത്ത​തി​നാ​ല്‍ സ്റ്റേ​ഷ​ന്‍ ജാ​മ്യ​ത്തി​ല്‍ വി​ടാ​നാ​കു​മെ​ങ്കി​ലും, സ​മൂ​ഹ​മാ​ധ്യ​മം വ​ഴി ല​ഹ​രി ഉ​പ​യോ​ഗി​ക്കാ​ന്‍ ആ​ഹ്വാ​നം ചെ​യ്ത​തി​നാ​ല്‍ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കു​മെ​ന്നു മ​ട്ടാ​ഞ്ചേ​രി എ​ക്‌​സൈ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ വ്യ​ക്ത​മാ​ക്കി.

ക​ഞ്ചാ​വ് കി​ട്ടു​ന്നി​ല്ല എ​ന്നു പ​രി​ഭ​വം പ​റ​ഞ്ഞ പ്ല​സ് ടു ​വി​ദ്യാ​ര്‍​ഥി​നി​യോ​ട് അ​തി​നാ​യി കോ​ത​മം​ഗ​ല​ത്തേ​ക്കു പോ​കാ​ന്‍ ഉ​പ​ദേ​ശി​ക്കു​ന്ന ഈ ​വ്‌​ലോ​ഗ​റു​ടെ വി​ഡി​യോ ക​ഴി​ഞ്ഞ ദി​വ​സം വൈ​റ​ലാ​യി​രു​ന്നു.

ഇ​തി​നു പി​ന്നാ​ലെ ഇ​യാ​ളെ കു​ടു​ക്കാ​നു​ള്ള ന​ട​പ​ടി​ക​ളു​മാ​യി തൃ​ശൂ​ര്‍ റൂ​റ​ല്‍ എ​സ്പി ഐ​ശ്വ​ര്യ ഡോം​ഗ്രെ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം രം​ഗ​ത്തി​റ​ങ്ങി​യി​രു​ന്നു. തു​ട​ര്‍​ന്നാ​യി​രു​ന്നു ഇ​യാ​ളു​ടെ അ​റ​സ്റ്റ്.

Related posts

Leave a Comment