സ​പ്ലൈ​കോ, ഹോ​ർ​ട്ടി​കോ​ർ​പ്, ക​ർ​ഷ​ക ച​ന്ത വ​ഴി 500 കോ​ടി​യു​ടെ ഉ​ത്പ​ന്ന​ങ്ങ​ൾ വി​റ്റു

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ഓ​ണ​വി​പ​ണി കീ​ഴ​ട​ക്കി സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളു​ടെ കു​തി​പ്പ്. സ​പ്ലൈ​കോ​യും കാ​ർ​ഷി​ക ച​ന്ത​യും ഹോ​ർ​ട്ടി​കോ​ർ​പും വെ​ജി​റ്റ​ബി​ൾ ഫ്രൂ​ട്ട്സ് പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ലു​മെ​ല്ലാം ചേ​ർ​ന്ന് 500 കോ​ടി​യി​ലേ​റെ രൂ​പ​യു​ടെ വി​റ്റു​വ​ര​വാ​ണ് ഓ​ണ​നാ​ളു​ക​ളി​ൽ മാ​ത്രം നേ​ടി​യ​ത്. ഓ​ണ​നാ​ളു​ക​ളി​ലെ പൊ​തു​വി​പ​ണി​യി​ലെ വി​ല​ക്ക​യ​റ്റം ഒ​രു പ​രി​ധി​വ​രെ പി​ടി​ച്ചു നി​ർ​ത്താ​ൻ സ​ർ​ക്കാ​രി​ന്‍റെ ഇ​ത്ത​രം സം​വി​ധാ​ന​ങ്ങ​ൾ സ​ജീ​വ​മാ​യ​തോ​ടെ ക​ഴി​ഞ്ഞു.

മു​ൻ വ​ർ​ഷ​ങ്ങ​ളെ അ​പേ​ക്ഷി​ച്ച് റെ​ക്കോ​ർ​ഡ് നേ​ട്ട​മാ​ണ് സ​പ്ലൈ​കോ നേ​ടി​യ​ത്. ക​ഴി​ഞ്ഞ 34 ദി​വ​സ​ത്തി​നി​ടെ 425 കോ​ടി​യോ​ളം രൂ​പ​യു​ടെ വി​റ്റു​വ​ര​വാ​ണ് സ​പ്ലൈ​കോ നേ​ടി​യ​ത്. ഈ ​മാ​സം മാ​ത്രം പ്ര​തീ​ക്ഷി​ച്ച​തി​ലും കൂ​ടു​ത​ൽ തു​ക നേ​ടാ​നാ​യി. ക​ഴി​ഞ്ഞ വ​ർ​ഷം ഓ​ഗ​സ്റ്റ് ഒ​ന്നു​മു​ത​ൽ ഓ​ണ​നാ​ളാ​യ സെ​പ്റ്റം​ബ​ർ നാ​ലു​വ​രെ​യു​ള്ള 31 ദി​വ​സം കൊ​ണ്ട് 385 കോ​ടി​യു​ടെ വി​റ്റു​വ​ര​വ് നേ​ടി​യെ​ങ്കി​ൽ ഇ​ത്ത​വ​ണ​യ​ത് 425 കോ​ടി​യി​ലെ​ത്തി. തി​രു​വ​ന​ന്ത​പു​രം, കോ​ഴി​ക്കോ​ട്, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ലെ മെ​ഗാ ട്രേ​ഡ് ഫെ​യ​റു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ജി​ല്ലാ ഫെ​യ​റു​ക​ളി​ൽ നി​ന്ന് കോ​ടി​ക​ളു​ടെ വി​റ്റു​വ​ര​വ് നേ​ടി. ചു​രു​ങ്ങി​യ ദി​വ​സം കൊ​ണ്ട് അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​യ നേ​ട്ട​മാ​ണ് സ​പ്ലൈ​കോ കൈ​വ​രി​ച്ച​തെ​ന്നും ഇ​തു സ​മീ​പ​കാ​ല റെ​ക്കോ​ർ​ഡാ​ണെ​ന്നും മ​ന്ത്രി അ​നൂ​പ് ജേ​ക്ക​ബ് പ​റ​ഞ്ഞു.

കൃ​ഷി വ​കു​പ്പി​നു കീ​ഴി​ലു​ള്ള ഹോ​ർ​ട്ടി​കോ​ർ​പും ഓ​ണം വി​പ​ണി​യി​ലെ പ​ച്ച​ക്ക​റി വി​ൽ​പ​ന​യി​ലൂ​ടെ 10 കോ​ടി​യോ​ളം രൂ​പ​യു​ടെ വി​റ്റു​വ​ര​വ് നേ​ടി. കൂ​ടാ​തെ ക​ർ​ഷ​ക ച​ന്ത​ക​ളും വെ​ജി​റ്റ​ബി​ൾ ആ​ൻ​ഡ് ഫ്രൂ​ട്ട് പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ലും പ​ച്ച​ക്ക​റി വി​പ​ണി​യി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി. സം​സ്ഥാ​ന​ത്തെ 14,000ത്തോ​ളം ക​ർ​ഷ​ക​രി​ൽ നി​ന്നു​ള്ള ഉ​ത്പ​ന്ന​ങ്ങ​ളാ​ണ് ഓ​ണ​വി​പ​ണി​ക്കാ​യി ശേ​ഖ​രി​ച്ച​ത്.

സ്വ​ന്തം ലേ​ഖ​ക​ൻ

Related posts

Leave a Comment