ക​ലാ​കാ​രന്മാ​ർ​ക്കു മു​ന്നി​ൽ ക​ഥാ​പു​രു​ഷ​നാ​യി വി​എ​സ്; സ​മ​ര​നാ​യ​ക​ന്‍റെ രൂ​പ​വും ഭാ​വ​വും തത്‌സമയം ക്യാ​ൻ​വാ​സി​ലാക്കി കലാകാരൻമാർ

സ്വ​ന്തം ലേ​ഖ​ക​ൻ
തി​രു​വ​ന​ന്ത​പു​രം : ഗൗ​ര​വ​ക്കാ​ര​നാ​യ ജ​ന​നേ​താ​വി​ന്‍റെ മു​ഖ​ത്ത് ഒ​രു പു​ഞ്ചി​രി വി​ട​ർ​ന്നു. സ​മ​ര​മു​ഖ​ങ്ങ​ളും ഭ​ര​ണ​ഭാ​ര​ങ്ങ​ളും മ​റ​ന്നു കേ​ര​ള​ത്തി​ലെ ജ​ന​കീ​യ നേ​താ​വ് ക​ലാ​കാ​രന്മാ​ർ​ക്കു മു​ന്നി​ൽ ക​ഥാ​പു​രു​ഷ​നാ​യി ത​ത്സ​മ​യം ഇ​രു​ന്നു. 95 ന്‍റെ ക്ഷീ​ണ​മൊ​ന്നും പ്ര​ക​ട​മാ​കാ​ത്ത പു​ന്ന​പ്ര വ​യ​ലാ​റി​ന്‍റെ സ​മ​ര​നാ​യ​ക​ന്‍റെ രൂ​പ​വും ഭാ​വ​വും ചി​രി​യും ഭാ​ഷ​യു​മൊ​ക്കെ ക്യാ​ൻ​വാ​സി​ൽ പ​ട​ർ​ന്നു.

മു​ക്കാ​ൽ മ​ണി​ക്കൂ​ർ നേ​രം വി​എ​സ് അച്യുതാനന്ദൻ എ​ന്ന മു​തി​ർ​ന്ന ക​മ്മ്യൂ​ണി​സ്റ്റു നേ​താ​വ് ശി​ൽ​പ​മാ​യും ചി​ത്ര​മാ​യും കാ​ർ​ട്ടൂ​ണാ​യും മാ​റി. ക​ണ്ടു​നി​ന്ന​വ​ർ​ക്കു അ​തൊ​രു അ​പൂ​ർ​വ വി​സ്മ​യ നി​മി​ഷ​മാ​യി. ചി​ത്ര​ക​ലാ​ചാ​ര്യ​നാ​യ എ​സ്.​എ​ൽ.​ലാ​രി​യ​സി​ന്‍റെ ശി​ഷ്യ​രാ​ണു ഇ​ന്ന​ലെ വി​എ​സി​ന്‍റെ ഒൗ​ദ്യോ​ഗി​ക വ​സ​തി​യി​ലെ​ത്തി ക​ലാ​വി​സ്മ​യം തീ​ർ​ത്ത​ത്. വ​ലി​യ തി​ര​ക്കു​ക​ൾ​ക്കു താ​ത്കാ​ലി​ക​മാ​യി അ​വ​ധി കൊ​ടു​ത്തു​കൊ​ണ്ടാ​ണു വി​എ​സും ത​ത്സ​മ​യ​ത്തി​നു ത​യാ​റാ​യ​യ​ത്.

അ​ര​മ​ണി​ക്കൂ​ർ കൊ​ണ്ടു ക​ളി​മ​ണ്ണാ​ൽ ചി​രി​ക്കു​ന്ന വി​എ​സി​നെ​യും ഗൗ​ര​വ​ക്കാ​രാ​നാ​യ വി​എ​സി​നെ​യും സൃ​ഷ്ടി​ച്ച ആ​ല​പ്പു​ഴ​യി​ലെ ക​ലാ​കാ​രന്മാ​ർ വി​എ​സി​നെ ത​ന്നെ അ​ത്ഭു​ത​പ്പെ​ടു​ത്തി. പെ​ൻ​സി​ൽ ഡ്രോ​യിം​ഗും കാ​രി​കേ​ച്ച​റും വാ​ട്ട​ർ​ക​ള​റും പെ​യി​ന്‍റിം​ഗും ഒ​ക്കെ​യാ​യി പി​റ​ന്ന​തു വി​എ​സി​ന്‍റെ പ​ത്തോ​ളം ചി​ത്ര​ങ്ങ​ൾ.

ചി​ത്ര​ങ്ങ​ളി​ലെ​ല്ലാം സ​മ​ര​നാ​യ​ക​ന്‍റെ വി​വി​ധ ഭാ​വ​ങ്ങ​ൾ. വ​ര​ച്ച​വ​രും ശി​ൽ​പ​ങ്ങ​ൾ തീ​ർ​ത്ത​വ​രും പി​ന്നീ​ട് അ​നു​ഗ്ര​ഹം വാ​ങ്ങാ​നാ​യി നേ​താ​വി​നു അ​രി​കി​ലാ​യി വ​രി​യാ​യി നി​ന്നു. ക​ലാ​കാ​രന്മാ​ർ​ക്കെ​ല്ലാം ന​ന്നേ കൈ​പി​ടി​ച്ചു​കു​ലു​ക്കി​യു​ള്ള ഹ​സ്ത​ദാ​ന​വും പാ​ൽ​പ്പു​ഞ്ചി​രി​യും ന​ൽ​കി​യ വി​എ​സ് ത​ന്‍റെ ത​ന്നെ ചി​ത്ര​ങ്ങ​ൾ​ക്കു താ​ഴെ ഒ​പ്പി​ട്ടു ന​ൽ​കു​ക​യും ചെ​യ്ത​ത് ആ​ല​പ്പു​ഴ​യി​ലെ ക​ലാ​ഗു​രു​വി​ന്‍റെ ശി​ഷ്യന്മാ​ർ​ക്കു വ​ലി​യ അ​നു​ഗ്ര​ഹ​മാ​യി.

അ​മീ​ൻ ഖ​ലീ​ൽ, അ​ജ​യ​ൻ കാ​ട്ടു​ങ്ക​ൽ, ആ​ന്‍റ​ണി സെ​ബാ​സ്റ്റ്യ​ൻ, അ​നൂ​പ പി.​ജേ​ക്ക​ബ്, ബോ​ബ​ൻ ലാ​രി​യ​സ്, ബാ​ബു ഹ​സ​ൻ, ജോ​യി കൊ​ടി​ക്ക​ൽ എ​ന്നീ ക​ലാ​കാ​രന്മാരാ​ണു ത​ങ്ങ​ളു​ടെ മാ​സ്റ്റ​റി​ന്‍റെ സ​മ​കാ​ലി​ക​നാ​യ വി​എ​സി​ന്‍റെ ഭാ​വ​ങ്ങ​ൾ ഒ​പ്പാ​ൻ എ​ത്തി​യ​ത്. പ്ര​ഫ : ജി.​ബാ​ല​ച​ന്ദ്ര​നാ​ണു ക​ലാ​കാരന്മാ​രെ വി​എ​സി​നു പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്. ആ​ർ​ട്ടി​സ്റ്റ് ലാ​രി​യ​സ് മാ​സ്റ്റ​റു​ടെ ജന്മശ​താ​ബ്ദി ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണു ക​ലാ​കാ​രന്മാ​ർ ത​ല​മു​തി​ർ​ന്ന രാ​ഷ്ട്രീ​യ നേ​താ​വി​നെ ആ​ദ​രി​ക്കാ​ൻ എ​ത്തി​യ​ത്.

Related posts