പേരില്ലാത്തവനേ നീയൊക്കെയാണ് നാടിന്റെ നാണക്കേട്! ദിലീപുമൊത്തുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രത്തിന് അശ്ലീല കമന്റിട്ട യുവാവിന് ചുട്ട മറുപടിയുമായി നടി ഐമ റോസ്മി സെബാസ്റ്റിയന്‍

ചുരുക്കം കഥാപാത്രങ്ങളിലൂടെ മലയാളത്തില്‍ താരമായ നടിയാണ് ഐമ റോസ്മി സെബാസ്റ്റിയന്‍. ബാലതാരമായി നിരവധി ചിത്രങ്ങളില്‍ വേഷമിട്ടിട്ടുണ്ടെങ്കിലും ജേക്കബ്ബിന്റെ സ്വര്‍ഗ്ഗരാജ്യം എന്ന ചിത്രത്തിലൂടെയായിരുന്നു ഐമ ശ്രദ്ധേയയായി മാറിയത്.

പിന്നീട് മോഹന്‍ലാല്‍ നായകനായ മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിലൂടെ വീണ്ടും ഐമ ത്#റെ കഴിവ് തെളിയിച്ചു. ചിത്രത്തില്‍ മോഹന്‍ലാലിന്റെ മകളുടെ വേഷമാണ് ഐമ അവതരിപ്പിച്ചത്. ചിത്രം ആ വര്‍ഷത്തെ വലിയ വിജയമായി മാറി. പിന്നീട് വിവാഹിതയായ ഐമ ഇപ്പോള്‍ പുതിയ ചിത്രമായ പടയോട്ടത്തിന്റെ തിരക്കിലാണ്.

അടുത്തിടെ താരം ഇന്‍സ്‌റാഗ്രാമിലൂടെ പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോള്‍ വാര്‍ത്തയായിരിക്കുന്നത്. നടന്‍ ദിലീപുമൊത്തുള്ള ചിത്രത്തിന് ഒരു വ്യക്തി നല്‍കിയ അശ്ലീല കമന്റാണ് ഇപ്പോള്‍ ര്‍ച്ചയാകുന്നത് ‘ ഇനി നിന്റെയും ക്ലിപ് ഇറങ്ങുമോ ‘ എന്ന അശ്ലീല ചോദ്യവുമായാണ് യുവാവ് എത്തിയത്. എന്നാല്‍ ഉടന്‍ തന്നെ ചുട്ട മറുപടിയുമായി ഐമയുമെത്തി.’ പേരില്ലാത്ത മോനെ നീയൊക്കെയാണ് നാടിന്റെ നാണക്കേട് ‘ എന്നായിരുന്നു ഐമയുടെ മറുപടി.

എന്തായാലും ഐമയ്ക്ക് ഇതിനോടകം വന്‍ പ്രേക്ഷക പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഐമയുടേത് അയാള്‍ക്കുള്ള കൃത്യമായ മറുപടിയായിരുന്നു എന്നാണ് ഭൂരുഭാഗം ആളുകളും പ്രതികരിക്കുന്നത്.

Related posts