യു​വ​ജ​ന​ങ്ങ​ൾ വെ​ല്ലു​വി​ളി​ക​ളെ അ​തി​ജീ​വിച്ച് മുന്നേറണമെന്ന് വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ൻ എംഎ​ൽ​എ

പാ​ല​ക്കാ​ട്: പ​രി​മി​ത​മാ​യ വി​ഭ​വ സാ​ഹ​ച​ര്യ​ങ്ങ​ളും വെ​ല്ലു​വി​ളി​ക​ളും അ​തി​ജീ​വി​ച്ച് തൊ​ഴി​ലെ​ടു​ക്കാ​ൻ യു​വ​ജ​ന​ങ്ങ​ൾ ശ്ര​മി​ക്ക​ണ​മെ​ന്ന് ഭ​ര​ണ​പ​രി​ഷ്കാ​ര ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​നും എം.​എ​ൽ.​എ.​യു​മാ​യ വി.​എ​സ് അ​ച്യു​താ​ന​ന്ദ​ൻ പ​റ​ഞ്ഞു. മ​ല​ന്പു​ഴ ഐ.​ടി.​ഐ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ഐ.​ടി.​ഐ വി​ദ്യാ​ർ​ഥി​ക​ളു​ടെ ബി​രു​ദ​ദാ​നം ക​ർ​മ​സേ​ന അം​ഗ​ങ്ങ​ളെ ആ​ദ​രി​ക്ക​ൽ വ​നി​താ വി​ശ്ര​മ​കേ​ന്ദ്രം എ​ന്നി​വ​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​ണ്ഡ​ല​ത്തി​ൽ എം.​എ​ൽ.​എ ഫ​ണ്ട്, ആ​സ്തി വി​ക​സ​ന ഫ​ണ്ട് എ​ന്നി​വ ഉ​പ​യോ​ഗി​ച്ച് ന​ട​പ്പാ​ക്കു​ന്ന വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പു​രോ​ഗ​മി​ക്കു​ന്നു​ണ്ടെ​ന്ന് വി.​എ​സ് അ​ച്യു​താ​ന​ന്ദ​ൻ അ​റി​യി​ച്ചു. ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് വ​നി​താ വി​ശ്ര​മ കേ​ന്ദ്ര​ത്തി​ന്‍റെ ശി​ലാ​ഫ​ല​കം വി.​എ​സ് അ​നാ​ച്ഛാ​ദ​നം ചെ​യ്തു.

പ​രി​പാ​ടി​യി​ൽ ഷീ​റ്റ് മെ​റ്റ​ൽ വ​ർ​ക്ക​ർ വി​ഭാ​ഗ​ത്തി​ലെ ഒ. ​ജി അ​ഭി​ജി​ത്ത്, ഡീ​സ​ൽ മെ​ക്കാ​നി​ക് വി​ഭാ​ഗ​ത്തി​ലെ പി.​ശ​ബ​രി കൃ​ഷ്ണ​ൻ എ​ന്നി​വ​ർ​ക്ക് ബി​രു​ദ സ​ർ​ട്ടി​ഫി​ക്ക​റ്റ് വി​ത​ര​ണം ചെ​യ്തു. നൈ​പു​ണ്യ ക​ർ​മ സേ​ന​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മ​ല​ന്പു​ഴ ഐ.​ടി.​ഐ സീ​നി​യ​ർ ഇ​ൻ​സ്ട്ര​ക്ട​ർ ജോ​സ് ജോ​സ​ഫ്, സീ​നി​യ​ർ ഇ​ല​ക്ട്രീ​ഷ്യ​ൻ ഷെ​ഫീ​ഖ് എ​ന്നി​വ​രെ അ​നു​മോ​ദി​ച്ചു. ഗ്രീ​ൻ കേ​ര​ള പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി മ​ല​ന്പു​ഴ ഡാ​മും പ​രി​സ​ര​വും ശു​ചീ​ക​രി​ച്ച യ​ജ്ഞ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​യ എ​ൻ.​മു​കേ​ഷ്, അ​നു​രാ​ജ് എ​ന്നി​വ​രെ അ​നു​മോ​ദി​ച്ചു.

മ​ല​ന്പു​ഴ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഇ​ന്ദി​രാ രാ​മ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​യാ​യ യോ​ഗ​ത്തി​ൽ നൈ​പു​ണ്യ ക​ർ​മ സേ​ന​യി​ൽ പ​ങ്കെ​ടു​ത്ത വി​വി​ധ ഐ.​ടി.​ഐ​ക​ൾ​ക്കു​ള്ള ഉ​പ​ഹാ​ര​വും നൈ​പു​ണ്യ ക​ർ​മ​സേ​ന അം​ഗ​ങ്ങ​ൾ​ക്കു​ള്ള അ​നു​മോ​ദ​ന​വും വ്യ​വ​സാ​യി​ക പ​രി​ശീ​ല​ന വ​കു​പ്പ് ഡ​യ​റ​ക്ട​ർ ഇ​ൻ​ചാ​ർ​ജ് പി.​കെ മാ​ധ​വ​ൻ നി​ർ​വ​ഹി​ച്ചു. ഗ്രീ​ൻ കേ​ര​ള പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി മ​ല​ന്പു​ഴ ഡാ​മും പ​രി​സ​ര​വും ശു​ചീ​ക​രി​ച്ച​വ​ർ​ക്ക് മ​ല​ന്പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കാ​ഞ്ച​ന സു​ദേ​വ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം കെ ​രാ​ജ​ൻ, മ​ല​ന്പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം വി.​സു​ബ്ര​ഹ്മ​ണ്യ​ൻ, ഹ​രി​ത കേ​ര​ള മി​ഷ​ൻ ജി​ല്ലാ കോ​ർ​ഡി​നേ​റ്റ​ർ വൈ. ​ക​ല്യാ​ണ കൃ​ഷ്ണ​ൻ, ശു​ചി​ത്വ​മി​ഷ​ൻ സം​സ്ഥാ​ന റി​സോ​ഴ്സ് പേ​ഴ്സ​ണ്‍ ഡോ. ​കെ വാ​സു​ദേ​വ​ൻ പി​ള്ള, ത്രി​ത​ല പ​ഞ്ചാ​യ​ത്ത് ജ​ന​പ്ര​തി​നി​ധി​ക​ൾ, വി​വി​ധ ഐ.​ടി.​ഐ പ്രി​ൻ​സി​പ്പ​ൽ​മാ​ർ, ഐ.​ടി.​ഐ മാ​നേ​ജേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

Related posts