ഇ​ക്കു​റി മാ​ധ്യ​മ​പ്പ​ടയില്ലാ​തെ പ​റ​വൂ​ർ വേ​ലി​ക്ക​ക​ത്ത് വീ​ട്; വോട്ട് രേഖപ്പെടുത്തി വി.എസിന്‍റെ ഭാര്യയും മകനും

അ​മ്പ​ല​പ്പു​ഴ: പ​റ​വൂ​ർ വേ​ലി​ക്ക​ക​ത്ത് വീ​ടി​നു മു​ന്നി​ൽ ഇ​ക്കു​റി മാ​ധ്യ​മ​പ്പ​ട ഇ​ല്ലാ​യി​രു​ന്നു. വീ​ടി​നു സ​മീ​പ​മു​ള്ള പ​റ​വൂ​ർ പ​ന​യകു​ള​ങ്ങ​ര ഗ​വ.​ ഹൈ​സ്കൂ​ളി​ലേ​ക്ക് വോ​ട്ട് ചെ​യാ​ൻ കു​ടും​ബസ​ഹി​ത​മെ​ത്തു​ന്ന വി​പ്ല​വ നാ​യ​ക​ൻ വി.​എ​സി​ന്‍റെ പ്ര​തി​ക​ര​ണ​ത്തി​നാ​യാ​ണ് മാ​ധ്യ​മ​ങ്ങ​ൾ കാ​ത്തുനി​ന്നി​രു​ന്ന​ത്. എ​ന്നാ​ൽ, വി​എ​സ് വി​ട പ​റ​ഞ്ഞ​തി​നുശേ​ഷ​മു​ള്ള ആ​ദ്യ തെ​ര​ഞ്ഞെ​ടു​പ്പാ​ണ് ഇ​ന്ന​ലെ ന​ട​ന്ന​ത്.

പു​ന്ന​പ്ര വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് ഒ​മ്പ​താം വാ​ർ​ഡി​ലെ വോ​ട്ട​റാ​യി​രു​ന്നു വി.​എ​സ​നിന്‍റെ മ​ര​ണ​ത്തോ​ടെ വോ​ട്ട​ർ പ​ട്ടി​ക​യി​ൽനി​ന്ന് പേ​ര് നീ​ക്കം ചെ​യ്തു. വി​പ്ല​വ സൂ​ര്യ​ന്‍റെ മ​രി​ക്കാ​ത്ത ഓ​ർ​മ​ക​ളു​മാ​യി ഭാ​ര്യ വ​സു​മ​തി​യും മ​ക​ൻ അ​രു​ൺകു​മാ​ർ അ​ട​ക്ക​മു​ള്ള കു​ടു​ബാം​ഗ​ങ്ങ​ൾ വോ​ട്ടു​രേ​ഖ​പ്പെടു​ത്താ​നെ​ത്തി​യി​രു​ന്നു.

Related posts

Leave a Comment