ശബരിമല വിഷയം ചെറിയതോതിൽ സ്വാധീനിച്ചേക്കാം; പ​രി​ക്ക് അ​വ​ഗ​ണി​ച്ച് ജി. ​സു​ധാ​ക​ര​ൻ വോ​ട്ട് ചെ​യ്തു

അമ്പ​ല​പ്പു​ഴ: കാ​ലി​ന് പ​രി​ക്കേ​റ്റ് വി​ശ്ര​മ​ത്തി​ലാ​യി​രു​ന്നി​ട്ടും സ​മ്മ​തി​ദാ​നാ​വ​കാ​ശം വി​നി​യോ​ഗി​ച്ച് മു​ൻ​മ​ന്ത്രി​യും സിപി എം ​നേ​താ​വു​മാ​യ ജി. ​സു​ധാ​ക​ര​ൻ. പു​ന്ന​പ്ര വ​ട​ക്ക് പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ർ​ഡി​ൽ പ​റ​വൂ​ർ ഗ​വ.​ ഹൈ​സ്കൂ​ളി​ലെ ഒ​ന്നാം ന​മ്പ​ർ ബൂ​ത്തി​ൽ എ​ത്തി​യാ​ണ് ജി. ​സു​ധാ​ക​ര​നും ഭാ​ര്യ ജൂ​ബി​ലി ന​വ​പ്ര​ഭ​യും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യ​ത്.

ര​ണ്ടാ​ഴ്ച മു​മ്പ് ശു​ചി​മു​റി​യി​ൽ തെ​ന്നി​വീ​ണ് കാ​ലി​നു പ​രി​ക്കേ​റ്റ സു​ധാ​ക​ര​ൻ വി​ശ്ര​മ​ത്തി​ലി​രി​ക്കെ​യാ​ണ് വോ​ട്ട് ചെ​യ്യാ​നെ​ത്തി​യ​ത്. രാ​വി​ലെ 11നുശേ​ഷ​മാ​ണ് പ​റ​വൂ​ർ ഗ​വ. ഹൈ​സ്കൂ​ളി​ലെ ഒ​ന്നാം ന​മ്പ​ർ ബൂ​ത്തി​ലേ​ക്ക് ജി. ​സു​ധാ​ക​ര​ൻ എ​ത്തി​യ​ത്.

ബൂ​ത്തി​ന് മു​ന്നി​ൽ അ​ല്പം വി​ശ്ര​മി​ച്ച ശേ​ഷ​മാ​ണ് വോ​ട്ട് ചെ​യ്യാ​ൻ ക​യ​റി​യ​ത്. വോ​ട്ട് ചെ​യ്തശേ​ഷം തി​രി​കെ വീ​ട്ടി​ലേ​ക്ക്. തി​ര​ക്കും നി​ൽ​ക്കാ​നു​ള്ള ബു​ദ്ധി​മു​ട്ടും ക​ണ​ക്കി​ലെ​ടു​ത്ത് വീ​ട്ടി​ലെ​ത്തി​യ ശേ​ഷ​മാ​ണ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ്ര​തി​ക​രി​ച്ച​ത്.

ത​ദ്ദേ​ശ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു​മു​ന്ന​ണി മു​ന്നേ​റ്റ​മു​ണ്ടാ​ക്കു​മെ​ന്ന് ജി. ​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു. ത്രി​കോ​ണമ​ത്സ​രം ന​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ ഇ​ട​തു​മു​ന്ന​ണി നേ​ട്ട​മു​ണ്ടാ​ക്കും. ശ​ബ​രി​മ​ല വി​ഷ​യം വ​ലി​യ​തോ​തി​ൽ തെ​ര​ഞ്ഞെ​ടു​പ്പി​നെ ബാ​ധി​ക്കി​ല്ല. ചെ​റി​യ​തോ​തി​ൽ സ്വാ​ധീ​നി​ച്ചേ​ക്കാ​മെ​ന്നും ജി. ​സു​ധാ​ക​ര​ൻ പ​റ​ഞ്ഞു.

Related posts

Leave a Comment