3000 രൂ​പ​യ്ക്ക് ഡീ​സ​ല​ടി​ച്ചി​ട്ട് പ​മ്പ് ജീ​വ​ന​ക്കാ​ര​നെ ക​ബ​ളി​പ്പി​ച്ച് നൈ​സാ​യി മു​ങ്ങി കാ​റു​ട​മ !

പെ​ട്രോ​ള്‍ പ​മ്പി​ല്‍ നി​ന്ന് 3,000 രൂ​പ​യ്ക്ക് ഡീ​സ​ല്‍ അ​ടി​ച്ച​തി​നു​ശേ​ഷം പ​ണം ന​ല്‍​കാ​തെ പ​മ്പ് ജീ​വ​ന​ക്കാ​ര​നെ ക​ബ​ളി​പ്പി​ച്ച് കാ​റു​ട​മ മു​ങ്ങി. ച​ങ്ങ​രം​കു​ള​ത്ത് ക​ഴി​ഞ്ഞ ദി​വ​സം പു​ല​ര്‍​ച്ചെ ഒ​ന്ന​ര​യോ​ടെ​യാ​ണ് സം​ഭ​വം.

ച​ങ്ങ​രം​കു​ളം തൃ​ശൂ​ര്‍ റോ​ഡി​ലെ പെ​ട്രോ​ള്‍ പ​മ്പി​ല്‍ കാ​റി​ലെ​ത്തി​യ സം​ഘം 3000 രൂ​പ​ക്ക് ഡീ​സ​ല്‍ അ​ടി​ക്കു​ക​യാ​യി​രു​ന്നു. ഡീ​സ​ല്‍ അ​ടി​ച്ച് ക​ഴി​ഞ്ഞ​തി​ന്റെ തൊ​ട്ട​ടു​ത്ത നി​മി​ഷം ത​ന്നെ വാ​ഹ​നം അ​മി​ത വേ​ഗ​ത​യി​ല്‍ ഓ​ടി​ച്ചു പോ​വു​ക​യാ​യി​രു​ന്നു.

പ​മ്പ് ജീ​വ​ന​ക്കാ​ര​ന്‍ പി​റ​കെ ഓ​ടി​യെ​ങ്കി​ലും കാ​ര്‍ നി​ര്‍​ത്തി​യി​ല്ല. സ്വി​ഫ്റ്റ് കാ​റി​ലെ​ത്തി​യ സം​ഘ​മാ​ണ് ജീ​വ​ന​ക്കാ​രെ പ​റ്റി​ച്ച് ക​ട​ന്ന് ക​ള​ഞ്ഞ​ത്.

കാ​റി​ന്റെ ന​മ്പ​ര്‍ മാ​റ്റം വ​രു​ത്തി​യ നി​ല​യി​ലാ​ണ്. പ​മ്പു​ട​മ ച​ങ്ങ​രം​കു​ളം പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി.

Related posts

Leave a Comment