എ​ക്സ് എം​പി ബോ​ർ​ഡും വ​ച്ച് സമ്പത്തിന്‍റെ ക​റ​ക്കം; ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യു​ടെ നേ​താ​ക്ക​ൾ, പാ​ർ​ല​മെ​ന്‍റ​റി വ്യാ​മോ​ഹ​ങ്ങ​ൾ​ക്ക് അടിമപ്പെട്ടവരെന്ന് വിടി ബല്‍റാം

എ​ക്സ് എം​പി എ​ന്ന ബോ​ർ​ഡ് വ​ച്ച കാ​റ് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വി​വാ​ദ​മു​യ​ർ​ത്തു​ന്നു. കെഎ​ൽ 01, ബി​ആ​ർ 657 ന​മ്പ​രി​ൽ എ​ക്സ് എം​പി എ​ന്ന ബോ​ർ​ഡും വ​ച്ചു​ള്ള കാ​റി​ന്‍റെ ചി​ത്ര​മാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്ന​ത്.

മോ​ട്ട​ർ​വാ​ഹ​ന വ​കു​പ്പി​ന്‍റെ സൈ​റ്റി​ൽ മു​ൻ ആ​റ്റി​ങ്ങ​ൽ എം​പി എ. ​സ​മ്പ​ത്തി​ന്‍റെ കാ​ണാ​ണി​തെ​ന്നാ​ണ് പ​റ​യു​ന്ന​ത്. ബി.​ടി. ബ​ൽ​റാം, ഷാ​ഫി പ​റ​മ്പി​ൽ തു​ട​ങ്ങി​യ​വ​ർ ഈ ​കാ​റി​ന്‍റെ ചി​ത്രം ഫേ​സ്ബു​ക്ക് പേ​ജി​ൽ പ​ങ്കു​വ​ച്ച് സി​പി​എ​മ്മി​നെ​തി​രെ ആ​ഞ്ഞ​ടി​ച്ചു.

ക​മ്യൂ​ണി​സ്റ്റ് പാ​ർ​ട്ടി​യു​ടെ നേ​താ​ക്ക​ൾ, പ്ര​ത്യേ​കി​ച്ചും താ​ര​ത​മ്യേ​ന പു​തി​യ ത​ല​മു​റ​യി​ൽ​പ്പെ​ട്ട​വ​ർ എ​ത്ര​ത്തോ​ളം പാ​ർ​ല​മെ​ന്‍റ​റി വ്യാ​മോ​ഹ​ങ്ങ​ൾ​ക്ക് അ​ടി​മ​പ്പെ​ട്ട​വ​രാ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന​താ​ണ​ത് എ​ന്നാ​ണ് ബ​ൽ​റാം ഈ ​ചി​ത്ര​ത്തെ കു​റി​ച്ച് വി​ശേ​ഷി​പ്പി​ച്ച​ത്.

എ​ന്നാ​ൽ ഇ​ത്ത​ര​ത്തി​ലു​ള്ള ബോ​ർ​ഡു​മാ​യി ഇ​തു​വ​രെ​യും താ​ൻ യാ​ത്ര ചെ​യ്തി​ട്ടി​ല്ലെ​ന്നാ​ണ് സ​മ്പ​ത്തി​ന്‍റെ വി​ശ​ദീ​ക​ര​ണം. ഈ ​ചി​ത്രം വ്യാ​ജ​മാ​യി​രി​ക്കാ​മെ​ന്നാ​ണ് അ​ദ്ദേ​ഹം പ​റ​യു​ന്ന​ത്.

Related posts