പ​രി​ക്കേ​റ്റ് റോ​ഡി​ൽ കി​ട​ന്ന​യാ​ളെ വി.​ടി.​ബ​ൽ​റാം എം​എ​ൽ​എ  ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു

വ​ട​ക്ക​ഞ്ചേ​രി: ബൈ​ക്ക് അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ് റോ​ഡി​ൽ കി​ട​ന്ന​യാ​ളെ അ​തു​വ​ഴി​വ​ന്ന വി.​ടി.​ബ​ൽ​റാം എം​എ​ൽ​എ സ്വ​ന്തം​കാ​റി​ൽ വ​ള്ളി​യോ​ട് സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച് മാ​തൃ​ക​യാ​യി. നെന്മാറ അ​ക​ന്പാ​ടം ഷ​ണ്മു​ഖ​നാ​ണ് നാ​യ കു​റു​കെ ചാ​ടി​യ​തി​നെ തു​ട​ർ​ന്ന് ബൈ​ക്കി​ൽ​നി​ന്ന് തെ​റി​ച്ചു വീ​ണു പ​രി​ക്കേ​റ്റ​ത്.

മം​ഗ​ലം-​ഗോ​വി​ന്ദാ​പു​രം സം​സ്ഥാ​ന​പാ​ത​യി​ൽ കാ​ത്താം​പൊ​റ്റ പെ​ട്രോ​ൾ പ​ന്പി​നു മു​ൻ​വ​ശ​ത്ത് വ​ച്ചാ​ണ് ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​പ​ക​ട​മു​ണ്ടാ​യ​ത്. ഡോ​ക്ട​റോ​ട് സം​സാ​രി​ച്ച​ശേ​ഷം അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടു​കാ​രെ ഫോ​ണി​ൽ വി​ളി​ച്ച് സം​സാ​രി​ച്ചാ​ണ് എം​എ​ൽ​എ ആ​ശു​പ​ത്രി​യി​ൽ​നി​ന്നും പോ​യ​ത്.

എം​എ​ൽ​എ​യോ​ടൊ​പ്പം ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് സു​മേ​ഷ് അ​ച്യു​ത​ൻ, കോ​ണ്‍​ഗ്ര​സ് മം​ഗ​ലം​ഡാം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് കെ.​എം.​ശ​ശീ​ന്ദ്ര​ൻ, പ്ര​മോ​ദ് ത​ണ്ട​ലോ​ട് എ​ന്നി​വ​രും ഉ​ണ്ടാ​യി​രു​ന്നു.

Related posts