ഒ​രേ ദി​വ​സം സ​ര്‍​വീ​സി​ല്‍ നി​ന്നും വി​ര​മി​ക്കു​ന്ന ദ​മ്പ​തി​ക​ള്‍ ചടങ്ങുകൾ ഒഴിവാക്കി, സാമൂഹ്യ അടുക്കള വഴി 250 ചിക്കൻ ബിരിയാണിക്ക് സഹായം

ക​ടു​ത്തു​രു​ത്തി: ഒ​രേ ദി​വ​സം സ​ര്‍​വീ​സി​ല്‍ നി​ന്നും വി​ര​മി​ക്കു​ന്ന ദ​മ്പ​തി​ക​ള്‍ വി​ര​മി​ക്ക​ലി​നോ​ട് അനുബ​ന്ധി​ച്ചു​ള്ള ച​ട​ങ്ങു​ക​ള്‍ ഒ​ഴി​വാ​ക്കി പ​ഞ്ചാ​യ​ത്തി​ന്‍റെ സാ​മൂ​ഹ്യ അ​ടു​ക്ക​ള വ​ഴി കോ​വി​ഡ് ദു​രി​ത ബാ​ധി​ത​ര്‍​ക്ക് 250 ചി​ക്ക​ന്‍ ബി​രി​യാ​ണി​ക​ള്‍ വി​ത​ര​ണം ചെ​യ്തു.

കാ​ണ​ക്കാ​രി പ​ഞ്ചാ​യ​ത്ത് 15-ാം വാ​ര്‍​ഡ് മെ​മ്പ​റാ​യ ജോ​ര്‍​ജ് ഗ​ര്‍​വാ​സീ​സും ഭാ​ര്യ സി​മി​ലി ജോ​ര്‍​ജു​മാ​ണ് ഇ​ന്ന് സ​ര്‍​വീ​സി​ല്‍ നി​ന്നും വി​ര​മി​ക്കു​ന്ന​ത്.

ജോ​ര്‍​ജ് ഗ​ര്‍​വാ​സീ​സ് കു​റ്റി​കാ​ട്ടു​കു​ന്നേ​ല്‍ 38 വ​ര്‍​ഷ​ത്തെ സേ​വ​ന​ത്തി​നു​ശേ​ഷം അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി​യാ​യി കാ​ണ​ക്കാ​രി കോ-​ഓ​പ്പ​റേ​റ്റീ​വ് ബാ​ങ്കി​ല്‍​നി​ന്നു​മാ​ണ് വി​ര​മി​ക്കു​ന്ന​ത്.

ഭാ​ര്യ സി​മി​ലി ജോ​ര്‍​ജ് 29 വ​ര്‍​ഷ​ത്തെ സേ​വ​ന​ത്തി​നു​ശേ​ഷം മു​ട​ക്കു​ഴ പ്രാ​ഥ​മി​ക ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലെ എ​ല്‍​എ​ച്ച്‌​ഐ ത​സ്തി​ക​യി​ല്‍ നി​ന്നു​മാ​ണ് വിരമിക്കു ന്നത്.

വി​പു​ല​മാ​യ വി​ര​മി​ക്ക​ല്‍ ച​ട​ങ്ങ് ഒ​ഴി​വാ​ക്കി കൊ​ണ്ടാ​ണ് ഇ​രു​വ​രും കോ​വി​ഡ് കാ​ല​ത്ത് ദു​രിത​മ​നു​ഭ​വി​ക്കു​ന്ന നാ​ട്ടി​ലെ നി​ര്‍​ധന​രാ​യ​വ​ര്‍​ക്ക് ഒ​രു നേ​ര​ത്തെ ഭ​ക്ഷ​ണം ന​ല്‍​കാ​ന്‍ സാ​ധ​ന​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കി​യ​ത്.

20 ദി​വ​സ​ങ്ങ​ളാ​യി കാ​ണ​ക്കാ​രി പ​ഞ്ചാ​യ​ത്തി​ന്‍റെ സാ​മൂ​ഹ്യ അ​ടു​ക്ക​ള വ​ഴി ഭ​ക്ഷ​ണ​പൊ​തി​ക​ള്‍ വ​ഴി വി​ത​ര​ണം ചെ​യ്യു​ന്നു​ണ്ട്.

Related posts

Leave a Comment