നാട്ടുകാര്‍ ഒറ്റി! ചാ​രാ​യ​വും വാ​ഷും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളു​മാ​യി ര​ണ്ടു​പേ​ര്‍ പി​ടി​യി​ല്‍; സംഭവം കടുത്തുരുത്തിയില്‍…

ക​ടു​ത്തു​രു​ത്തി: എ​ക്‌​സൈ​സിന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ റെ​യ്ഡി​ല്‍ ചാ​രാ​യ​വും വാ​ഷും വാ​റ്റു​പ​ക​ര​ണ​ങ്ങ​ളു​മാ​യി ര​ണ്ടു​പേ​ര്‍ പി​ടി​യി​ല്‍.

കാ​ട്ടാ​മ്പാ​ക്ക് ഇ​ല്ലി​ച്ചു​വ​ട് ഭാ​ഗ​ത്ത് എ​ക്‌​സൈ​സ് ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ചാ​രാ​യ​വും അ​നു​ബ​ന്ധ സാ​മ​ഗ്രി​ക​ളു​മാ​യി ര​ണ്ടു​പേ​ര്‍ പി​ടി​യി​ലാ​യ​ത്.

കാ​ട്ടാ​മ്പാ​ക്ക് മ​ല​യി​ല്‍ എ​ബ്രാ​ഹം, ആ​വി​യി​ല്‍ ജി​ജോ​മോ​ന്‍ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ര​ണ്ട് ലി​റ്റ​ര്‍ ചാ​രാ​യം, 80 ലി​റ്റ​ര്‍ വാ​ഷ്, വാ​റ്റു​പ​ക​ര​ണ​ങ്ങ​ള്‍ എ​ന്നി​വ​യും പി​ടി​ച്ചെ​ടു​ത്തു.

ഇ​ന്‍​സ്‌​പെ​ക്ട​ര്‍ രാ​ഗേ​ഷ് ബി.​ചി​റ​യാ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ് റെ​യ്ഡ് ന​ട​ത്തി​യ​ത്. ലോ​ക്ഡൗ​ണ്‍ കാ​ല​ത്ത് മ​ദ്യം ല​ഭി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ല്‍ വി​ല്‍​പ്പന​യ്ക്കാ​യാ​ണ് ഇ​വ​ര്‍ വാ​റ്റ് ന​ട​ത്തി​യ​ത്.

നാ​ട്ടു​കാ​ര്‍ ന​ല്‍​കി​യ വി​വ​ര​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​യി​രു​ന്നു റെ​യ്ഡ്. ഇ​വ​രി​ല്‍ നി​ന്നും പ്ര​ഷ​ര്‍ കു​ക്ക​റു​ക​ള്‍, ഗ്യാ​സ് സ്റ്റൗ, ​ഗ്യാ​സ് കു​റ്റി, ക​ന്നാ​സു​ക​ള്‍ മു​ത​ലാ​യ​വ​യും ക​ണ്ടെ​ടു​ത്തു.

റെ​യ്ഡി​ല്‍ പ്രി​വ​ന്‍റീവ് ഓ​ഫീ​സ​ര്‍​മാ​രാ​യ ഹ​രീ​ഷ് ച​ന്ദ്ര​ന്‍, സു​രേ​ഷ്, സി​വി​ല്‍ എ​ക്‌​സൈ​സ് ഓ​ഫീ​സ​ര്‍​മാ​രാ​യ സു​ജി​ത്, അ​ഖി​ല്‍, അ​ശോ​ക് ബി ​നാ​യ​ര്‍, ധ​ന്യാ​മോ​ള്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment