വ്യാ​ജ പ്രൊ​ഫൈ​ൽ ഫോ​ട്ടോ പ്ര​ദ​ർ​ശി​പ്പി​ച്ച് പെൺകുട്ടികളെ വലയിലാക്കുന്ന ശ്യാമിന് ഇത്തവണ പണികിട്ടി; പെൺകുട്ടിയുടെ അവസരോചിതമായ ഇടപെടലിൽ യുവാവ് അകത്തേക്ക്…

കി​ളി​മാ​നൂ​ർ: കി​ളി​മാ​നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ പ​തി​നേ​ഴു​കാ​രി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ യു​വാ​വ് അ​റ​സ്റ്റി​ൽ.

സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ്യാ​ജ പ്രൊ​ഫൈ​ൽ ഫോ​ട്ടോ പ്ര​ദ​ർ​ശി​പ്പി​ച്ച് പ​രി​ച​യ​പ്പെ​ട്ട​ശേ​ഷം പെ​ൺ​കു​ട്ടി​യെ ത​ട്ടി​ക്കൊ​ണ്ടു​പോ​യ പു​ളി​മാ​ത്ത് മ​ണ്ണാ​ർ​ക്കോ​ണം ലാ​ൽ ഭ​വ​നി​ൽ ശ്യാം (32) ​നെ​യാ​ണ് കി​ളി​മാ​നൂ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ അ​ഞ്ചി​നു രാ​വി​ലെ 10നാ​യി​രു​ന്നു കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം.​ പ്ര​തി പെ​ൺ​കു​ട്ടി​യെ വി​ളി​ച്ചു​വ​രു​ത്തി കാ​റി​ൽ ക​യ​റ്റി കൊ​ണ്ടു പോ​വു​ക​യാ​യി​രു​ന്നു.​

എ​ന്നാ​ൽ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​രി​ച​യ​പ്പെ​ട്ട ആ​ൾ അ​ല്ലെ​ന്ന് മ​ന​സി​ലാ​ക്കി​യ പെ​ൺ​കു​ട്ടി കാ​റി​ൽ വ​ച്ച് ബ​ഹ​ള​മു​ണ്ടാ​ക്കി​യ​തി​നെ തു​ട​ർ​ന്ന് യു​വാ​വ് പെ​ൺ​കു​ട്ടി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി ഫോ​ൺ പി​ടി​ച്ചു വാ​ങ്ങി വെ​ഞ്ഞാ​റ​മൂ​ട് ഭാ​ഗ​ത്ത് ഇ​റ​ക്കി​വി​ടു​ക​യാ​യി​രു​ന്നു.

ആ​റ്റി​ങ്ങ​ൽ ഡി​വൈ​എ​സ്പി ഡി.​സു​നീ​ഷ് ബാ​ബു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കി​ളി​മാ​നൂ​ർ ഐ​എ​സ്എ​ച്ച്ഒ എ​സ്.​സ​നൂ​ജ്, എ​സ്ഐ​മാ​രാ​യ വി​ജി​ത്ത് കെ. ​നാ​യ​ർ , സ​ത്യ​ദാ​സ്, സി​പി​ഒ​മാ​രാ​യ സ​ജീ​ദ് ശ്രീ​രാ​ജ്, മ​ഹേ​ഷ്,ഷി​ജു,സ​ജ​ന,ഗാ​യ​ത്രി എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്. പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.

Related posts

Leave a Comment