എവിടെ തിരിഞ്ഞു നോക്കിയാലും..! കേ​ര​ള​ത്തി​ലേ​ക്കു ലോ​ഡുക​ണ​ക്കി​നു മു​ന്തി​രിയെത്തു​ന്നു; ജം​ബു​ദ്രാ​ക്ഷി​യാ​ണ് ഇ​പ്പോ​ഴ​ത്തെ താ​രം…

വ​ട​ക്ക​ഞ്ചേ​രി: പാ​ത​യോ​ര​ങ്ങ​ളി​ൽ മു​ന്തി​രിവി​ൽ​പ​ന ത​കൃ​തി. ബം​ഗ​ളൂ​രു​വി​ൽനി​ന്നും ലോ​ഡു​ക​ണ​ക്കി​ന് മു​ന്തി​രി​യാ​ണ് ദി​വ​സ​വും ഇ​വി​ടെ എ​ത്തു​ന്ന​ത്.

പാ​ത​യോ​ര​ങ്ങ​ളി​ൽ പ​ല ഭാ​ഗ​ത്താ​യി കു​ന്നുകൂ​ട്ടി​യി​ട്ടാ​ണ് വില്പന. ജം​ബു എ​ന്ന ഇ​നം മു​ന്തി​രി​യാ​ണ് വ​രു​ന്ന​തെ​ന്നു മു​ന്തി​രി വി​ൽ​പ​ന ന​ട​ത്തു​ന്ന സം​ഘ​ത്തി​ലെ ത​മി​ഴ്നാ​ട് വേ​ലൂ​ർ സ്വ​ദേ​ശി ച​ന്ദ്രു പ​റ​ഞ്ഞു.

കു​രു​വു​ള്ള അ​ധി​കം മ​ധു​ര​മി​ല്ലാ​ത്ത മു​ന്തി​രി ഇ​ന​മാ​ണി​ത്. കി​ലോ​യ്ക്ക് 80 രൂ​പ​യ്ക്കാ​ണ് വി​ൽ​പ​ന ന​ട​ത്തു​ന്ന​ത്. ഈ ​മാ​സം മു​ഴു​വ​ൻ ജം​ബു​ദ്രാ​ക്ഷിയു​ടെ സീ​സ​ണാ​ണ്.

രാ​വി​ലെ ബം​ഗ​ളൂ​രു​വി​ൽനി​ന്നും എ​ത്തു​ന്ന മു​ന്തി​രി ഇ​വ​ർ ചെ​റു​സം​ഘ​ങ്ങ​ളാ​യി എ​ത്തി 200, 300 കി​ലോ എ​ന്നി​ങ്ങ​നെ വാ​ങ്ങി റോ​ഡു​ക​ളു​ടെ പ​ല​ഭാ​ഗ​ത്താ​യി വി​ല്പ​ന ന​ട​ത്തും.

ന​ല്ല രീ​തി​യി​ൽ മു​ന്തി​രി​വി​ല്പ​ന ന​ട​ക്കു​ന്നു​ണ്ടെ​ന്ന് ഇ​വ​ർ പ​റ​യു​ന്നു. പ​ല​യി​ട​ത്തും വാ​ട​ക​യ്ക്കു താ​മ​സി​ച്ചാ​ണ് മു​ന്തി​രി വി​ല്പ​ന സം​ഘം കേ​ര​ള​ത്തി​ൽ കച്ചവടം നടത്തുന്നത്.

മു​ന്തി​രി സീ​സ​ണ്‍ ക​ഴി​ഞ്ഞാ​ൽ മാ​ത​ള വി​ല്പന​യു​മാ​യി ഇ​വ​ർ കളത്തിലു​ണ്ടാ​കും.

Related posts

Leave a Comment