വ്യാ​ജ സ​ന്ദേ​ശം; ക​ണ്ണൂ​രി​ൽ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ലെ​ത്തി​യ 200 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ തി​രി​ച്ച​യ​ച്ചു

ക​ണ്ണൂ​ർ: നാ​ട്ടി​ലേ​ക്ക് പോ​കാ​നു​ള്ള അ​വ​സാ​ന തീ​വ​ണ്ടി ക​ണ്ണൂ​രി​ൽ നി​ന്നും പു​റ​പ്പെ​ടു​ന്നു​വെ​ന്ന​റി​ഞ്ഞ് എ​ത്തി​യ ബം​ഗാ​ൾ സ്വ​ദേ​ശി​ക​ളാ​യ അ​തി​ഥി തൊ​ഴി​ലാ​ളി​ക​ളെ തി​രി​ച്ച​യ​ച്ചു.​കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ നി​ന്നാ​യി എ​ത്തി​യ 200 തൊ​ഴി​ലാ​ളി​ക​ളാ​ണ് ‌‌ഇ​ന്ന​ലെ അ​ർ​ധ​രാ​ത്രി ക​ണ്ണൂ​ർ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തി​യ​ത്.

മൂ​ന്ന് കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ലാ​ണ് ഇ​വ​ർ ക​ണ്ണൂ​രി​ൽ എ​ത്തി​യ​ത്.​ക​ണ്ണൂ​രി​ൽ നി​ന്നും നാ​ട്ടി​ലേ​ക്കു​ള്ള അ​വ​സാ​ന ട്രെ​യി​നാ​ണ് രാ​ത്രി പോ​കു​ന്ന​തെ​ന്ന് പ​റ​ഞ്ഞ് ജി​ല്ലാ ഭ​ര​ണ​കൂ​ട​ങ്ങ​ളെ സ​മ്മ​ർ​ദ്ദം ചെ​ലു​ത്തി​യാ​ണ് തൊ​ഴി​ലാ​ളി​ക​ൾ ക​ണ്ണൂ​രി​ൽ എ​ത്തി​യ​ത്.

എ​ന്നാ​ൽ ബം​ഗാ​ളി​ലേ​ക്ക് ട്ര​യി​നി​ല്ലെ​ന്ന് റെ​യി​ൽ​വേ അ​ധി​കൃ​ത​ർ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.​തു​ട​ർ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ ബ​ഹ​ളം​വെ​ച്ചെ​ങ്കി​ലും പു​ല​ർ​ച്ചെ മൂ​ന്നോ​ടെ ക​ണ്ണൂ​രി​ലേ​ക്ക് എ​ത്തി​ച്ച അ​തേ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ളി​ൽ മ​ട​ക്കി തൊ​ഴി​ലാ​ളി​ക​ളെ മ​ട​ക്കി​യ​യ​ച്ചു.

വ്യാ​ജ സ​ന്ദേ​ശം എ​ങ്ങ​നെ വ​ന്നു എ​ന്ന​തി​നെ​ക്കു​റി​ച്ച് പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. ഇ​ന്ന​ലെ രാ​ത്രി അ​സ​മി​ലേ​ക്ക് ട്ര​യി​ൻ ഉ​ണ്ടാ​യി​രു​ന്നു.

​തൊ​ഴി​ൽ വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​വ​രെ ട്രെ​യി​നി​ൽ ക​യ​റ്റു​മ്പോ​ഴാ​ണ് പ​ശ്ചി​മ ബം​ഗാ​ളി​ലേ​ക്കു​ള്ള തൊ​ഴി​ലാ​ളി​ക​ൾ എ​ത്തി​യ​ത്.​ശ്ര​മി​ക് ട്രെ​യി​നി​ൽ യാ​ത്ര​ക്കാ​ർ നി​റ​ഞ്ഞ​തി​നാ​ൽ ഇ​വ​രെ പ​രി​ഗ​ണി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് റെ​യി​ൽ​വേ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment