ഞാന്‍ ഇരയാക്കപ്പെട്ടതുപോലെയാണ് എനിക്കു തോന്നിയത് ! തന്റെ കരിയര്‍ നശിക്കാനുള്ള കാരണം തുറന്നു പറഞ്ഞ് ‘സമ്മര്‍ ഇന്‍ ബത്‌ലഹേമിലെ നായിക…

മലയാളികള്‍ എന്നെന്നും നെഞ്ചേറ്റിയ ചിത്രങ്ങളിലൊന്നാണ് 1998ല്‍ പുറത്തിറങ്ങിയ സമ്മര്‍ ഇന്‍ ബത്‌ലഹേം. ഇന്നും ടി വി റേറ്റിംഗില്‍ ഈ സിനിമ മുന്‍പന്തിയിലാണ്.

മഞ്ജു വാര്യര്‍, സുരേഷ് ഗോപി, ജയറാം, മോഹന്‍ലാല്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ഒരു വലിയ വിജയമായിരുന്നു.

ചിത്രത്തിലെ അഞ്ചു നായികമാരില്‍ അപര്‍ണ എന്ന നടിയെ അവതരിപ്പിച്ചത് മഞ്ജുള ഖാട്ടമേനി എന്ന തെലുങ്ക് നടിയാണ്. തെലുങ്ക് സൂപ്പര്‍ താരം മഹേഷ് ബാബുവിന്റെ സഹോദരിയാണ് മഞ്ജുള.

അടുത്തിടെ തന്റെ യു ട്യൂബ് ചാനലിലൂടെ മഞ്ജുള നടത്തിയ ചില വെളിപ്പെടുത്തലുകള്‍ ചര്‍ച്ചയായിരുന്നു. ഒരു സിനിമ നായികയാകാന്‍ ആഗ്രഹിച്ചിരുന്ന തന്റെ ജീവിതത്തില്‍ സംഭവിച്ചതിനെക്കുറിച്ചായിരുന്ന ആ വെളിപ്പെടുത്തല്‍.

സിനിമ കുടുംബമായിട്ട് പോലും ഒരു നായികയാകണം എന്ന തന്റെ ആഗ്രഹത്തിന് തന്റെ വില നല്‍കിയില്ല എന്നും അത് കൊണ്ടാണ് നടി എന്ന നിലയിലെ തന്റെ കരിയര്‍ നശിച്ചതെന്നും മഞ്ജുള പറഞ്ഞു. സമ്മര്‍ ഇന്‍ ബത്‌ലഹേമിനു ശേഷം മഞ്ജുള വേറെ ചിത്രങ്ങളില്‍ ഒന്നും അഭിനയിച്ചിരുന്നില്ല.

പില്‍ക്കാലത്തു തെലുങ്കിലെ ഏറ്റവും വലിയ ഹിറ്റ് സിനിമകള്‍ നിര്‍മ്മിച്ച ഇന്ദിര പ്രൊഡക്ഷന്‍സിന്റെ സാരഥിയായി മഞ്ജുള മാറി.

ഒരു നടിയാകണമെന്നതായിരുന്നു എന്റെ സ്വപ്നം. എന്നാല്‍ എന്റെ അച്ഛന്റെ ആരാധകര്‍ക്ക് അതിഷ്ടമായിരുന്നില്ല, കാരണം അവര്‍ ഏറെ ബഹുമാനിക്കുന്ന താരത്തിന്റെ മകള്‍ മറ്റു ഹീറോകള്‍ക്കൊപ്പം റൊമാന്‍സ് ചെയ്തു നടക്കുന്നത് അവര്‍ക്ക് സ്വീകാര്യമായിരുന്നില്ല.

അവര്‍ക്കു മാത്രമല്ല എന്റെ കുടുംബാംഗങ്ങളും ബന്ധുക്കളും സമൂഹവുമൊക്കെ അതിനെതിരായിരുന്നു. ആര്‍ക്കും ഞാനൊരു നടിയാവുന്നത് അംഗീകരിക്കാന്‍ കഴിയുമായിരുന്നില്ല.

ഞാന്‍ ഇരയാക്കപ്പെട്ടതുപോലെയാണ് എനിക്കു തോന്നിയത്.തുടര്‍ന്ന് മെഡിറ്റേഷനാണ് തന്നെ അതില്‍ നിന്നും മറികടക്കാന്‍ സഹായിച്ചത്. ഇരുപതു വര്‍ഷത്തോളം മെഡിറ്റേറ്റ് ചെയ്തു.

ഇതുവരെ നോക്കിയാല്‍ പതിനായിരം മണിക്കൂറുകളൊക്കെ പൂര്‍ത്തീകരിച്ചു. ജീവിതത്തിലെ മുപ്പതു വര്‍ഷവും വ്യക്തിത്വ വികസനവുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞത്.

ആ യാത്രയില്‍ നിരവധി ഗുരുക്കളെ കണ്ടുമുട്ടി, അവര്‍ ജീവിതത്തിന്റെ വലിയ സത്യം എന്താണെന്നു പഠിപ്പിച്ചു. ഇത്രയും നാളും കൃഷ്ണയുടെ മകള്‍, മഹേഷ് ബാബുവിന്റെ സഹോദരി, ദേശീയ പുരസ്‌കാര ജേതാവ് എന്ന നിലയിലൊക്കെയാണ് ഞാന്‍ അറിയപ്പെട്ടിരുന്നത്. അവയെല്ലാം സന്തോഷിപ്പിക്കുന്നുണ്ടെങ്കിലും അതിലുപരിയായി് എന്റേതായ ഇടമുണ്ടെനിക്ക് ‘ മഞ്ജുള പറയുന്നു.

Related posts

Leave a Comment