മുൻകൂർ ജാമ്യാപേക്ഷയിലെ നാദിർഷായുടെ വാക്യങ്ങൾ ഇങ്ങനെ..! അപവാദ പ്രചരങ്ങളെ തുടർന്ന് മകൾ സ്കൂളിൽ പോകാൻ മടിക്കു ന്നു; പോലീസ് തെറ്റായ കാര്യങ്ങൾ മാധ്യമങ്ങ ളിലൂടെ നൽകി അവഹേളിക്കുന്നു; നിരന്തരം പോലീസ് ക്ല​​​ബിൽ വിളിച്ച് ചോദ്യം ചെയ്യുന്നു…

കൊ​​​ച്ചി: ന​​​ടി ആ​​​ക്ര​​​മി​​​ക്ക​​​പ്പെ​​​ട്ട കേ​​സി​​ൽ പോ​​​ലീ​​​സും മാ​​​ധ്യ​​​മ​​​ങ്ങ​​​ളും തെ​​​റ്റാ​​​യ കാ​​​ര്യ​​​ങ്ങ​​​ളാ​​​ണു പ്ര​​​ച​​​രി​​​പ്പി​​​ക്കു​​​ന്ന​​​തെ​​ന്നു സം​​​വി​​​ധാ​​​യ​​​ക​​​ൻ നാ​​​ദി​​​ർ​​​ഷ​. അ​​​പ​​​വാ​​​ദ പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ളെ​​​ത്തു​​​ട​​​ർ​​​ന്ന് മ​​​ക​​​ളെ സ​​​മൂ​​​ഹം പ​​​രി​​​ഹ​​​സി​​​ക്കു​​​ന്നു. ഇ​​​തു​​കാ​​ര​​ണം മ​​​ക​​​ൾ സ്കൂ​​​ളി​​​ൽ പോ​​​കാ​​​ൻ മ​​​ടി​​​ക്കു​​​ക​​യാ​​ണെ​​ന്നും നാ​​​ദി​​​ർ​​​ഷ കോ​​​ട​​​തി​​​യി​​​ൽ ന​​​ൽ​​​കി​​​യ മു​​​ൻ​​​കൂ​​​ർ ജാ​​​മ്യാ​​​പേ​​​ക്ഷ​​​യി​​​ൽ പ​​​റ​​​യു​​​ന്നു.

സം​​​ഭ​​​വ​​​ത്തി​​​ൽ മൂ​​​ന്നു മാ​​​സം അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്തി ആ​​​ദ്യ കു​​​റ്റ​​​പ​​​ത്രം ന​​​ൽ​​​കി​​​യി​​​രു​​​ന്നു. പി​​​ന്നീ​​​ട് ത​​​ന്നെ​​​യും മ​​​റ്റു പ​​​ല​​​രെ​​​യും പോ​​​ലീ​​​സ് പ​​​ല​​​ത​​​വ​​​ണ ചോ​​​ദ്യം ചെ​​​യ്തി​​​ട്ടും തു​​​ട​​​ർ​​​ന്നു​​​ള്ള ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ ശ​​​രി​​​വ​​യ്​​​ക്കു​​​ന്ന ഒ​​​രു തെ​​​ളി​​​വും കി​​​ട്ടി​​​യി​​​ല്ല. സു​​​പ്രീം​​​കോ​​​ട​​​തി നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ അ​​​വ​​​ഗ​​​ണി​​​ച്ചാ​​​ണ് കേ​​​സ​​​ന്വേ​​​ഷി​​​ക്കു​​​ന്ന​​​ത്.

കേ​​​സ് ഡ​​​യ​​​റി​​​യി​​​ലു​​​ള്ള​​​തി​​​നേ​​​ക്കാ​​​ൾ കൂ​​​ടു​​​ത​​​ൽ ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ പു​​​റ​​​ത്തു​​വി​​​ടു​​​ന്നു. പ്ര​​​തി​​​ക​​​ൾ​​​ക്കു വേ​​​ണ്ടി ഹാ​​​ജ​​​രാ​​​കു​​​ന്ന അ​​​ഭി​​​ഭാ​​​ഷ​​​ക​​​ർ വ​​​സ്തു​​​ത​​​ക​​​ൾ തി​​​രി​​​ച്ച​​​റി​​​യാ​​​തെ ഇ​​​രു​​​ട്ടി​​​ൽ ത​​​പ്പു​​​ന്ന സ്ഥി​​​തി​​​യാ​​​ണ്. കോ​​​ട​​​തി​​​യി​​​ൽ റി​​​പ്പോ​​​ർ​​​ട്ട് ന​​​ൽ​​​കാ​​​തെ നി​​​ര​​​ന്ത​​​രം പോ​​​ലീ​​​സ് ക്ല​​​ബി​​​ൽ വി​​​ളി​​​ച്ചു​​വ​​​രു​​​ത്തി ചോ​​​ദ്യം ചെ​​​യ്യു​​​ന്നു.

അ​​​ന്വേ​​​ഷ​​​ണ സം​​​ഘ​​​ത്തി​​​ന്‍റെ നി​​​ർ​​​ദേ​​​ശാ​​​നു​​​സ​​​ര​​​ണം മൊ​​​ഴി ന​​​ൽ​​​കി​​​യി​​​ല്ലെ​​​ങ്കി​​​ൽ അ​​​റ​​​സ്റ്റ് ചെ​​​യ്ത് മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലൂ​​​ടെ അ​​​വ​​​ഹേ​​​ളി​​​ക്കു​​​ന്ന രീ​​​തി ശ​​​രി​​​യ​​​ല്ല. അ​​​ന്വേ​​​ഷ​​​ണം എ​​​ന്ന പേ​​​രി​​​ൽ കോ​​​ട​​​തി​​​യെ​​​പ്പോ​​​ലും തെ​​​റ്റി​​​ദ്ധ​​​രി​​​പ്പി​​​ക്കു​​​ന്നു.

കേ​​​സി​​​ന്‍റെ വ​​​സ്തു​​​ത​​​ക​​​ൾ ത​​​ന്നെ മാ​​​റ്റി താ​​​ന​​​ട​​​ക്ക​​​മു​​​ള്ള നി​​​ര​​​പ​​​രാ​​​ധി​​​ക​​​ളെ പീ​​​ഡി​​​പ്പി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും ഹ​​​ർ​​​ജി​​​യി​​​ൽ പ​​​റ​​​യു​​​ന്നു. നാ​​​ദി​​​ർ​​​ഷ ജാ​​​മ്യ​​​ഹ​​​ർ​​​ജി​​​യി​​​ൽ പ​​​റ​​​യു​​​ന്ന കാ​​​ര്യ​​​ങ്ങ​​​ൾ ആ​​​ലു​​​വ റൂ​​​റ​​​ൽ എ​​​സ്പി എ.​​​വി. ജോ​​​ർ​​​ജ് നി​​​ഷേ​​​ധി​​​ച്ചു. ആ​​​രെ​​​യും പോ​​​ലീ​​​സ് ഭീ​​​ഷ​​​ണി​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടി​​​ല്ലെ​​​ന്നും നാ​​​ദി​​​ർ​​​ഷ​​​യെ ചോ​​​ദ്യം ചെ​​​യ്യേ​​​ണ്ടി വ​​​രു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​റ​​ഞ്ഞു.

ദി​​​ലീ​​​പി​​​നെ സ​​​ന്ദ​​​ർ​​​ശി​​​ക്കാ​​​നാ​​​യി ഇ​​​ന്ന​​​ലെ​​​യും സി​​​നി​​​മ മേ​​​ഖ​​​ല​​​യി​​​ൽ​​​നി​​​ന്നു​​​ള്ള ആ​​​ളു​​​ക​​​ൾ ആ​​​ലു​​​വ സ​​​ബ് ജ​​​യി​​​ലി​​​ൽ എ​​​ത്തി. ന​​​ട​​​ൻ വി​​​ജ​​​യ​​​രാ​​​ഘ​​​വ​​​ൻ, നി​​​ർ​​​മാ​​​താ​​​വ് എം. ​​​ര​​​ഞ്ജി​​​ത് തു​​​ട​​​ങ്ങി​​​യ​​​വ​​​രാ​​​ണു ഇ​​​ന്ന​​​ലെ ദി​​​ലീ​​​പി​​​നെ ക​​​ണ്ട​​​ത്.

Related posts