ആവശ്യക്കാർക്ക് കാറിൽ എത്തിച്ചു നൽകും; ചാരായവും വ്യാജമദ്യവുമായി രണ്ടു പേർ പിടിയിൽ;   പിടിയിലായവരിൽ ഒരാൾ വിദേശത്ത് വ്യാജമദ്യം വാറ്റിയതിന് ജയിൽ ശിക്ഷ അനുഭവിച്ചയാൾ

ക​രു​നാ​ഗ​പ്പ​ള്ളി: ചെ​റു​കി​ട മ​ദ്യ ക​ച്ച​വ​ട​ക്കാ​ർ​ക്ക് വ്യാ​പ​ക​മാ​യ​രീ​തി​യി​ൽ ചാ​രാ​യം ക​ല​ർ​ത്തി​യ സ്പി​രി​റ്റ്‌ ഇ​ന്നോ​വ കാ​റി​ലും സ്വി​ഫ്റ്റ് കാ​റി​ലും കൊ​ണ്ടു​വ​ന്നു ആ​വ​ശ്യ​ക്കാ​ർ​ക്കു എ​ത്തി​ച്ചു ന​ല്കു​ന്ന​താ​യ ര​ഹ​സ്യ വി​വ​രം എ​ക്സൈ​സി​ന് ല​ഭി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ന​ട​ത്തി​യ റെ​യ്ഡി​ൽ അ​റ​സ്റ്റി​ലാ​യ ര​ണ്ടു​പേ​രെ റി​മാ​ൻ​ഡു ചെ​യ്തു.

പു​ത്ത​ൻ​തെ​രു​വ് ഫി​സാ​ക ഓ​ഡി​റ്റോ​റി​യ​ത്തി​ന് സ​മീ​പ​ത്തു നി​ന്നും ആ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. കു​ല​ശേ​ഖ​ര​പു​രം വി​ല്ലേ​ജി​ൽ കൊ​ച്ചു ക​രി​പ്പോ​ലി​ൽ തെ​ക്ക​തി​ൽ വീ​ട്ടി​ൽ കൊ​ച്ച​നി എ​ന്ന് വി​ളി​ക്കു​ന്ന ബി​ജു​വി​നെ​യും (35)കു​ല​ശേ​ഖ​ര​പു​രം വി​ല്ലേ​ജി​ൽ ഷം​നാ​ദ് മ​ൻ​സി​ലി​ൽ ഷം​നാ​ദി​നെ​യും (28) ഡി​യോ സ്കൂ​ട്ട​റി​ൽ ക​ച്ച​വ​ട​ത്തി​നാ​യി ക​ട​ത്തി​ക്കൊ​ണ്ട് വ​ന്ന പ​ത്ത് ലി​റ്റ​ർ ചാ​രാ​യം ക​ല​ർ​ത്തി​യ സ്പി​രി​റ്റു​ൾ​പ്പ​ടെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

ബി​ജു സൗ​ദി അ​റേ​ബ്യ​യി​ൽ ചാ​രാ​യം വാ​റ്റി വി​റ്റ​തി​നു ആ​റു​മാ​സം ജ​യി​ൽ ശി​ക്ഷ അ​നു​ഭ​വി​ച്ചി​ട്ടു​ണ്ട്. എ​ക്സൈ​സു​കാ​ർ ഇ​രു​വ​രെ​യും പി​ടി​ക്കു​ടു​ന്ന​തി​നി​ട​യി​ൽ ഓ​ടി​ര​ക്ഷ​പ്പെ​ടാ​ൻ ശ്ര​മി​ച്ച പ്ര​തി ബി​ജു​വി​നെ പി​ടി​കൂ​ടു​ന്ന​തി​നി​ട​യി​ൽ റേ​ഞ്ച് ഇ​ൻ​സ്‌​പെ​ക്ട​ർ എ. ​ജോ​സ്‌​പ്ര​താ​പി​ന് കൈ​യി​നും കാ​ലി​നും പ​രി​ക്കേ​റ്റു.

എ​ക്സൈ​സ് റേ​ഞ്ച് ഇ​ൻ​സ്‌​പെ​ക്ട​ർ എ. ​ജോ​സ്‌​പ്ര​താ​പ് പ്രി​വ​ന്‍റീ​വ് ഓ​ഫീ​സ​ർ എം. ​സു​രേ​ഷ്‌​കു​മാ​ർ ഷാ​ഡോ എ​ക്സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രാ​യ വി​ജു, സ​ജീ​വ്കു​മാ​ർ, പ്ര​സാ​ദ്, വ​നി​താ സി​ഇ​ഒ ശ്രീ​മോ​ൾ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ ആ​ണ് അ​ന​ധി​കൃ​ത ചാ​രാ​യ​വും വ്യാ​ജ മ​ദ്യ​വും പി​ടി​കൂ​ടി​യ​ത്.

Related posts