കുരുന്നുപ്രായത്തില്‍ ഫാഷന്‍ഷോ മത്സരങ്ങളില്‍ നിറസാന്നിധ്യം! വെള്ളിത്തിരയില്‍ ബാലതാരമായി ചുവടുവയ്ക്കാനൊരുങ്ങി വൈഗ അനില്‍

അ​ടി​മാ​ലി: കു​രു​ന്നു​പ്രാ​യ​ത്തി​ൽ ഫാ​ഷ​ൻ​ഷോ മ​ത്സ​ര​ങ്ങ​ളി​ൽ നി​റ​സാ​ന്നി​ധ്യ​മാ​യി അ​ടി​മാ​ലി സ്വ​ദേ​ശി​നി​യാ​യ വൈ​ഗ അ​നി​ൽ. ഇ​തി​നോ​ട​കം നി​ര​വ​ധി പ​ര​സ്യ ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ച വൈ​ഗ അ​ര ഡ​സ​നി​ല​ധി​കം ഫാ​ഷ​ൻ​ഷോ​ക​ളി​ൽ സാ​ന്നി​ധ്യ​മ​റി​യി​ക്കു​ക​യും ചെ​യ്തു.

ന​വാ​ഗ​ത​നാ​യ പ്ര​ദീ​പ് സം​വി​ധാ​നം ചെ​യ്യു​ന്ന ത​ല്ലും​പി​ടി എ​ന്ന മ​ല​യാ​ള ചി​ത്ര​ത്തി​ലൂ​ടെ വെ​ള്ളി​ത്തി​ര​യി​ൽ ബാ​ല​താ​ര​മാ​യി ചു​വ​ടു​വ​യ്ക്കാ​നൊ​രു​ങ്ങു​ക​യാ​ണ്. അ​ടി​മാ​ലി ചി​ല്ലി​ത്തോ​ട് സ്വ​ദേ​ശി​ക​ളാ​യ അ​നി- ശ്രീ​ജ ദ​ന്പ​തി​ക​ളു​ടെ മൂ​ത്ത​മ​ക​ളാ​യ വൈ​ഗ ദേ​വി​യാ​ർ കോ​ള​നി വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​ണ്.

അ​ഭി​ന​യ​ത്തോ​ടൊ​പ്പം മൂ​ന്നു​വ​ർ​ഷ​മാ​യി നൃ​ത്ത​വും അ​ഭ്യ​സി​ച്ചു​വ​രു​ന്നു. ഗാ​നാ​ലാ​പ​ന​ത്തി​ലും അ​ഭി​രു​ചി​യു​ണ്ട്. ആ​വ​ശ്യ​പ്പെ​ട്ടാ​ൽ നി​മി​ഷ​ങ്ങ​ൾ​ക്കു​ള്ളി​ൽ മു​ഖ​ത്ത് പ​ട​രു​ന്ന ഭാ​വാ​ഭി​ന​യ​മാ​ണ് വൈ​ഗ​യു​ടെ വി​ജ​യ ര​ഹ​സ്യം. മ​ക​ൾ​ക്ക് പ്രോ​ത്സാ​ഹ​നം ന​ൽ​കി അ​ധ്യാ​പ​ക​നും പി​താ​വു​മാ​യ അ​നി​ലും വീ​ട്ട​മ്മ​യാ​യ ശ്രീ​ജ​യും ഒ​പ്പ​മു​ണ്ട്.

Related posts