യു​ദ്ധം പ്ര​ഖ്യാ​പി​ച്ച് പാ​ക്കി​സ്ഥാ​ൻ;അ​ഫ്ഗാ​നി​ൽ ക​ന​ത്ത ബോം​ബാ​ക്ര​മ​ണം

ന്യൂ​ഡ​ൽ​ഹി: അ​തി​ർ​ത്തി​യി​ൽ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ​തോ​ടെ അ​ഫ്ഗാ​നി​സ്ഥാ​നെ​തി​രേ പ​ര​സ്യ​യു​ദ്ധം പ്ര​ഖ്യാ​പി​ച്ച് പാ​ക്കി​സ്ഥാ​ൻ. ത​ല​സ്ഥാ​ന​മാ​യ കാ​ബൂ​ളി​ൽ ക​ന​ത്ത ബോം​ബ് ആ​ക്ര​മ​ണം ന​ട​ത്തി പാ​ക് വ്യോ​മ​സേ​ന. കാ​ണ്ഡ​ഹാ​റി​ലും ശ​ക്ത​മാ​യ ബോം​ബാ​ക്ര​മ​ണം ന​ട​ത്തി​യി​ട്ടു​ണ്ട്.

ആ​ക്ര​മ​ണ​ത്തി​ൽ 150ലേ​റെ താ​ലി​ബാ​ൻ അം​ഗ​ങ്ങ​ൾ കൊ​ല്ല​പ്പെ​ട്ട​താ​യാ​ണ് റി​പ്പോ​ർ​ട്ട്. അ​തേ​സ​മ​യം, ത​ങ്ങ​ളു​ടെ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ൽ 60ലേ​റെ പാ​ക് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട​താ​യി താ​ലി​ബാ​ൻ ഭ​ര​ണ​കൂ​ടം അ​വ​കാ​ശം ഉ​ന്ന​യി​ച്ചു.

ത​ങ്ങ​ളു​ടെ ക്ഷ​മ പ​രി​ധി​വി​ട്ടെ​ന്നും ഇ​നി പ​ര​സ്യ​മാ​യ യു​ദ്ധ​മാ​ണു സം​ഭ​വി​ക്കു​ക​യെ​ന്നും പാ​ക്കി​സ്ഥാ​ൻ പ്ര​തി​രോ​ധ മ​ന്ത്രി ഖ്വാ​ജ ആ​സി​ഫ് സോ​ഷ്യ​ൽ മീ​ഡി​യ പ്ലാ​റ്റ്‌​ഫോ​മാ​യ എ​ക്സി​ലൂ​ടെ അ​റി​യി​ച്ചു. അ​ഫ്ഗാ​നി​സ്ഥാ​നി​ലെ താ​ലി​ബാ​ൻ താ​വ​ള​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ട് ഓ​പ്പ​റേ​ഷ​ൻ ഗ​സ​ബ് ലി​ൽ ഹ​ഖ് എ​ന്ന പേ​രി​ൽ സൈ​നി​ക ന​ട​പ​ടി ആ​രം​ഭി​ച്ച​താ​യും പാ​ക് മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

കാ​ബൂ​ൾ, കാ​ണ്ഡ​ഹാ​ർ, പ​ക്തി​യ പ്ര​വി​ശ്യ​ക​ളി​ലെ സൈ​നി​ക കേ​ന്ദ്ര​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ടാ​ണ് പാ​ക്കി​സ്ഥാ​ൻ വ്യോ​മാ​ക്ര​മ​ണം. കാ​ബൂ​ളി​ലെ ര​ണ്ട് ബ്രി​ഗേ​ഡ് ആ​സ്ഥാ​ന​ങ്ങ​ളും കാ​ണ്ഡ​ഹാ​റി​ലെ ഒ​രു സൈ​നി​ക ആ​സ്ഥാ​ന​വും ത​ക​ർ​ത്ത​താ​യി പാ​ക് മാ​ധ്യ​മ​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്തു.

അ​തേ​സ​മ​യം, ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച പാ​ക്കി​സ്ഥാ​ൻ ‌ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​നു മ​റു​പ​ടി​യാ​യാ​ണ് ത​ങ്ങ​ൾ അ​തി​ർ​ത്തി ക​ട​ന്ന് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് അ​ഫ്ഗാ​ൻ പ്ര​തി​രോ​ധ​മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. പ​ത്തൊ​ൻ​പ​തോ​ളം പാ​ക് സൈ​നി​ക പോ​സ്റ്റു​ക​ൾ പി​ടി​ച്ചെ​ടു​ത്ത​താ​യും ഒ​രു പാ​ക് എ​ഫ്-16 വി​മാ​നം വെ​ടി​വ​ച്ചി​ട്ട​താ​യും താ​ലി​ബാ​ൻ അ​വ​കാ​ശ​പ്പെ​ട്ടു.

മാ​സ​ങ്ങ​ളാ​യി പാ​ക്കി​സ്ഥാ​നും അ​ഫ്ഗാ​നി​സ്ഥാ​നും ത​മ്മി​ലു​ള്ള ബ​ന്ധം വ​ഷ​ളാ​യി തു​ട​രു​ക​യാ​ണ്. പാ​ക്കി​സ്ഥാ​നി​ൽ ഭീ​ക​രാ​ക്ര​മ​ണം ന​ട​ത്തു​ന്ന തെ​ഹ്‌​രി​കെ താ​ലി​ബാ​ൻ പാ​ക്കി​സ്ഥാ​ൻ അം​ഗ​ങ്ങ​ൾ​ക്ക് അ​ഫ്ഗാ​ൻ അ​ഭ​യം ന​ൽ​കു​ന്നു​വെ​ന്നാ​ണ് ഇ​സ്‌​ലാ​ബാ​ദി​ന്‍റെ പ്ര​ധാ​ന​പ്പെ​ട്ട ആ​രോ​പ​ണം.

ഖ​ത്ത​റി​ന്‍റെ മ​ധ്യ​സ്ഥ​ത​യി​ൽ ന​ട​ന്ന ച​ർ​ച്ച​ക​ളും സ​മാ​ധാ​ന ശ്ര​മ​ങ്ങ​ളും ഫ​ലം കാ​ണാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ നി​ല​വി​ലെ സാ​ഹ​ച​ര്യം സ​ന്പൂ​ർ​ണ യു​ദ്ധ​ത്തി​ലേ​ക്കു നീ​ങ്ങു​മോ എ​ന്നു നി​രീ​ക്ഷി​ക്കു​ക​യാ​ണ് ലോ​ക​രാ​ജ്യ​ങ്ങ​ൾ.

Related posts

Leave a Comment