റോ​ഡരികിൽ നി​ക്ഷേ​പി​ക്കു​ന്ന പ്ലാ​സ്റ്റി​ക് പായ്ക്കറ്റുകൾ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്കു ഭീ​ഷ​ണി

കൊ​ല്ല​ങ്കോ​ട്: റോ​ഡു​വ​ക്കി​ൽ നി​ക്ഷേ​പി​ക്കു​ന്ന പ്ലാ​സ്റ്റി​ക് ക​വ​റു​ക​ൾ വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ൾ​ക്കു ഭീ​ഷ​ണി​യാ​കു​ന്ന​താ​യി പ​രാ​തി. പ​യി​ലൂ​ർ​മൊ​ക്കി​ൽ ക​ട​ക​ൾ​ക്കു സ​മീ​പ​ത്താ​ണ് ബേ​ക്ക​റി, മ​റ്റു വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നു​ള്ള ഭ​ക്ഷ​ണ, പ്ലാ​സ്റ്റി​ക് മാ​ലി​ന്യം നി​ക്ഷേ​പി​ക്കു​ന്ന​ത്.

ഇ​വി​ടെ​യെ​ത്തു​ന്ന ആ​ട്ടി​ൻ​കൂ​ട്ട​ങ്ങ​ളും മ​റ്റും മാ​ലി​ന്യം തി​ന്ന​തി​നൊ​പ്പം ക​വ​റു​ക​ൾ വ​യ​റ്റി​ലെ​ത്തി വ​യ​ർ​വീ​ർ​ത്ത് ചാ​കു​ന്ന​തു പ​തി​വാ​ണ്. മി​ക്ക പ​ഞ്ചാ​യ​ത്തു​ക​ളും പ്ലാ​സ്റ്റി​ക് നി​രോ​ധ​നം ന​ട​പ്പി​ലാ​ക്കി​യി​ട്ടു​ണ്ടെ​ങ്കി​ലും കൊ​ല്ല​ങ്കോ​ട് പ​ഞ്ചാ​യ​ത്തി​ൽ ന​ട​പ്പി​ലാ​യി​ട്ടി​ല്ല.

ഇ​ത്ത​ര​ത്തി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട വ​ള​ർ​ത്തു​മൃ​ഗ​ങ്ങ​ളെ അ​റ​വു​ശാ​ല​ക​ളി​ലേ​ക്ക് കി​ട്ടു​ന്ന വി​ല​യ്ക്ക് വി​ല്ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. മ​ണ്ണി​ൽ ദ്ര​വി​ക്കാ​ത്ത പ്ലാ​സ്റ്റി​ക് ക​വ​റു​ക​ൾ വ്യാ​പാ​രി​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​തു ത​ട​യാ​ൻ ബ​ന്ധ​പ്പെ​ട്ട കൊ​ല്ല​ങ്കോ​ട് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ ന​ട​പ​ടി​യെ​ടു​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​ർ ആ​വ​ശ്യ​പ്പെ​ട്ടു.

Related posts