റോ​ഡ​രി​കി​ൽ കാ​ർ നി​ർ​ത്തി മാ​ലി​ന്യ​ങ്ങ​ൾ വ​ലി​ച്ചെ​റി​ഞ്ഞു; ചോ​ദ്യം ചെ​യ് വ്ലോ​ഗ​റാ​യ യു​വാ​വി​ന് അ​സ​ഭ്യ​വ​ർ​ഷം; വീ​ഡി​യോ വൈ​റ​ൽ

റോ​ഡ​രി​കി​ൽ മാ​ലി​ന്യ​ങ്ങ​ൾ വ​ലി​ച്ചെ​റി​യു​ന്ന​വ​ർ​ക്ക് ക​ന​ത്ത പി​ഴ ഈ​ടാ​ക്കു​മെ​ന്ന് പ​റ​ഞ്ഞാ​ലും അ​തൊ​ന്നും മി​ക്ക ആ​ളു​ക​ളും പാ​ലി​ക്കാ​റി​ല്ല. എ​ത്ര​യൊ​ക്കെ കാ​മ​റ നി​രീ​ക്ഷ​ണ​ത്തി​ൽ ഇ​രു​ന്നാ​ലും ആ​ളു​ക​ൾ അ​വ​ർ​ക്ക് തോ​ന്നു​ന്ന​പോ​ലെ​യു​ള്ള കാ​ര്യ​ങ്ങ​ളാ​കും ചെ​യ്യു​ന്ന​ത്. അ​ത്ത​ര​മൊ​രു വ്യ​ക്തി​യെ ചോ​ദ്യം ചെ​യ്ത സം​ഭ​വ​മാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡ​യി​യി​ൽ വൈ​റ​ലാ​കു​ന്ന​ത്.

വ്ലോ​ഗ​റാ​യ അ​ന​ൻ എ​ന്ന യു​വാ​വ് ആ​ണ് ത​ന്‍റെ ദു​ര​നു​ഭ​വം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച​ത്. വി​ദേ​ശ​യാ​ത്ര ക​ഴി​ഞ്ഞ് ഇ​ന്ത്യ​യി​ൽ തി​രി​ച്ചെ​ത്തി​പ്പോ​ഴാ​ണ് സം​ഭ​വം. ഡ​ൽ​ഹി​യി​ലെ ദൗ​ള കു​വാ​ൻ മെ​ട്രോ സ്റ്റേ​ഷ​ന് മു​ന്നി​ൽ​വ​ച്ച് കാ​റി​ൽ നി​ന്നും ഒ​രാ​ൾ റോ​ഡി​ലേ​ക്ക് മാ​ലി​ന്യം വ​ലി​ച്ചെ​റി​ഞ്ഞു കൊ​ണ്ടി​രു​ന്നു. അ​യാ​ളെ അ​ന​ൻ ചോ​ദ്യം ചെ​യ്തു. ഇ​താ​ണ് സം​ഭ​വ​ത്തി​ന്‍റെ തു​ട​ക്കം.

കാ​റി​ലെ​ത്തി​യ വ്യ​ക്തി കൈ​യി​ലു​ണ്ടാ​യി​രു​ന്നു മാ​ലി​ന്യ​ങ്ങ​ൾ അ​ട​ങ്ങി​യ ക​വ​ർ റോ​ഡി​ലേ​ക്ക് വ​ലി​ച്ചെ​റി​ഞ്ഞു. ഇ​തി​നെ​ക്കു​റി​ച്ച് അ​ന​ൻ ചോ​ദ്യം ചെ​യ്തു. എ​ന്നാ​ൽ യു​വാ​വി​നോ​ട് കാ​റി​ലെ​ത്തി​യ​യാ​ൾ ദേ​ഷ്യ​പ്പെ​ടാ​ൻ ആ​രം​ഭി​ച്ചു. അ​സ​ഭ്യ വാ​ക്കു​ക​ൾ പ​റ​യാ​ൻ തു​ട​ങ്ങി​യ​തോ​ടെ അ​ന​ൻ കാ​മ​റ​യി​ൽ ദൃ​ശ്യ​ങ്ങ​ൾ പ​ക​ർ​ത്താ​ൻ ആ​രം​ഭി​ച്ചു. അ​തോ​ടെ അ​യാ​ൾ യു​വാ​വി​നോ​ട് കൂ​ടു​ത​ൽ പ്ര​കോ​പി​ത​നാ​യി.

‘വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ ശു​ചി​ത്വം ഇ​ന്ത്യ​യി​ലും കൊ​ണ്ടു​വ​ര​ണ​മെ​ന്ന് ആ​ഗ്ര​ഹി​ക്കാ​റു​ണ്ട്. എ​ന്നാ​ൽ ആ​ളു​ക​ളെ ബോ​ധ​വ​ൽ​ക്ക​രി​ക്കാ​ൻ ശ്ര​മി​ക്കു​മ്പോ​ൾ അ​വ​ർ അ​ക്ര​മാ​സ​ക്ത​രാ​കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. എ​നി​ക്ക് ഇ​ഷ്ട​മു​ള്ള​ത് ഞാ​ൻ ചെ​യ്യും എ​ന്ന മ​നോ​ഭാ​വ​മാ​ണ് പ​ല​ർ​ക്കും. ഇ​ത് കാ​ണു​മ്പോ​ൾ ആ​ളു​ക​ളെ ബോ​ധ​വ​ൽ​ക്ക​രി​ക്കാ​നു​ള്ള താ​ല്പ​ര്യം ത​ന്നെ ന​ഷ്ട​പ്പെ​ടു​ന്നു’ എ​ന്ന കു​റി​പ്പോ​ടെ അ​ന​ൻ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ വീ​ഡി​യോ പ​ങ്കു​വ​ച്ചു.

Related posts

Leave a Comment