പൂത്ത് പന്തലിച്ചു നിൽക്കുന്ന കടലാസ് പൂക്കൾ. അതിനു നടുവിലൊരു കുഞ്ഞ് കട. എന്ത് മനോഹരമായിരിക്കും അല്ലേ ആ കാഴ്ച. ഒറ്റ നോട്ടത്തിൽ കണ്ടാൽ അതൊരു കഫേ അല്ലെങ്കിൽ ഒരു സ്റ്റുഡിയോ സ്ഥലം എന്നാകും കാഴ്ചക്കാരന് തോന്നുക. എന്നാൽ അതൊരു തേപ്പ് കടയാണ്.
സാധാരണ വഴിയോരങ്ങളിലൊക്കെ കാണാറുള്ള ഇസ്തിരി കടകളിൽ നിന്നും വ്യത്യസ്തമായിട്ടാണ് ഈ തേപ്പ് കട ഉള്ളത്. കണ്ടാൽ ഒരു മോഡേൺ കഫേയുടെ ലുക്കാണ് ഇതിന്. രാജു എന്ന ഇൻസ്റ്റാഗ്രാം യൂസർ ആണ് ഇതിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. അതോടെ വീഡിയോ സൈബറിടം തൂക്കി എന്ന് തന്നെ പറയാം.
കടയ്ക്ക് ചുറ്റും വച്ചുപിടിപ്പിച്ചിട്ടുള്ള കടലാസ് ചെടികൾ കടയ്ക്ക് ശാന്തവും മനോഹരവുമായ അന്തരീക്ഷം നൽകുന്നു. വെള്ള ചുവരുകളും പച്ചപ്പും ലളിതമായ ടേബിളുകളും ചേരുമ്പോൾ ഒരു ആധുനിക കഫേയുടെ അതേ സ്റ്റൈലിലാണ് ഈ കൊച്ചു കട ഒരുക്കിയിരിക്കുന്നത്.
